പഹൽഗാമിലെ രാത്രി എന്നെ ചാറ്റൽമഴകൊണ്ടും, തണുപ്പുകൊണ്ടും കുളിരണിയിച്ചു.. ലിഡ്‌ഡർ നദിക്കരികിലെ ചായക്കടയിൽ നിന്നും കുടിച്ച ചായക്ക് അമൃതിന്റെ ഗുണമായിരുന്നു. പാറക്കല്ലുകളുകളിൽ തട്ടിയൊഴുകുന്ന വെള്ളത്തിനു മരം കോച്ചുന്ന തണുപ്പാണ്. ചുറ്റിനുമുള്ള പർവ്വതങ്ങളിൽ പൈൻ മരങ്ങളും എന്നെപോലെ ഈ കുളിര് ആസ്വദിക്കുന്നുണ്ടാകാം. ഇടത്തരം വലുപ്പമുള്ള പട്ടണമായ പഹൽഗാമിൽ സുരക്ഷാ ക്രമീകരണങ്ങൾ വളരെ ശക്തമാണ്. ചുറ്റിനും തോക്കുമേന്തി ജാഗരൂഗരായി പട്ടാളക്കാർ. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന സ്ഥലങ്ങൾ.. സമയങ്ങൾ.. അമർനാഥ് യാത്ര എന്നത് ഇത്രയും പ്രയാസമേറിയ യാത്രയാണെന്നുള്ളത് അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ.. ദിനങ്ങൾ…

എനിക്കു മുന്നിൽ മരണം വന്നു പോയിരുന്നു .. എനിക്ക് പിന്നിലും മരണം വന്നിരുന്നു..
മുന്നിൽ മരണം മണക്കുന്ന വഴികളെ, മരണം നടന്ന വഴികളെ ഞാൻ കണ്ടു. . ഒരു നിഴലായ് അവന്റെ സാന്നിദ്ധ്യം പലപ്പോഴും ഞാനെന്റെ വഴികളിലും കണ്ടിരുന്നു..
2018 july മാസത്തിൽ എനിക്കും സാധിച്ചു അമർനാഥ് എന്ന സ്വർഗ്ഗലോകം പുൽകി തിരിച്ചുവരാൻ.. പാൽവർണ്ണമുള്ള മഞ്ഞിൽ നിന്നും സ്വയമുത്ഭവിച്ച അമരനാഥന്റെ സൃഷ്ടിയെ ഞാനും കണ്ടു ഹൃദയമിടിപ്പോടെ.. കൺകുളിക്കെ.. മഞ്ഞും മഴയും എനിക്ക് മുന്നിൽ വഴികളിൽ പല മായകളും സൃഷ്ടിച്ചിരുന്നു.
അവയെല്ലാം എന്നെ സ്വപ്നലോകത്തിലെ സ്വർഗ്ഗത്തിലേക്കാനയിച്ചു … കാടും മേടും എന്റെ കണ്ണുകളെ കുളിരണിയിച്ചു.. ആ കാഴ്ചകൾ ഇനിയൊരിക്കലും മായാനാവാത്ത വിധം എന്നിൽ ഇടം പിടിച്ചു. മൂക്കുമുട്ടെ കഴിച്ചിരുന്ന ആഹാരം മിതമായി മാത്രം ഉപയോഗിക്കാൻ യാത്രയിൽ ഞാൻ നിയോഗിതനായി. വൃത്തിഹീനമായ താൽക്കാലിക ശൗചാലയങ്ങൾ പണിമുടക്കിയത് വളരെ ബുദ്ധിമുട്ടും സങ്കടപ്പെടുത്തുകയും ചെയ്തു.

പഹൽഗാമിൽ നിന്നും ചന്ദൻവാരി വരെയുള്ള യാത്രയിൽ തന്നെ ഞാനെന്റെ വഴികളെ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.
ചന്ദൻവാരി മുതൽ അമർനാഥ് വരെയും, തിരിച്ചു അമർനാഥ് മുതൽ ബാൽതാൽ വരെയും കാൽനടയായി തന്നെ ഞാനെന്റെ ആഗ്രഹം സഫലമാക്കി.. ഞാൻ താണ്ടിയ കിലോമീറ്ററുകൾ വെറും മീറ്ററുകളായി മാത്രമായി കണക്കാക്കി. ദിവസങ്ങളെ നിമിഷങ്ങളായി കാണാൻ പഠിച്ചു..
പലതവണ കൊട്ടിയടച്ചും, തുറക്കുകയും ചെയ്ത വഴികളിലൂടെ നടന്നപ്പോൾ പാദങ്ങൾ തിരിഞ്ഞു നോക്കിയില്ല. കാരണം ലക്ഷ്യങ്ങളെ തരണം ചെയ്യുമ്പോൾ ഒരിക്കലും ചിന്തിച്ചു നിൽക്കാനുള്ളതല്ല. വന്ന വഴികളെ കുറിച്ച് നല്ലത് മാത്രം ഓർക്കുക. പോകാനുള്ള വഴികൾ, അവ നമുക്ക് നൽകുന്നത് ഒരുപക്ഷെ വലിയ ദുരന്തങ്ങളായിരിക്കാം. എങ്കിലും നല്ലത് മാത്രം ചിന്തിച്ചു മുന്നേറുക..
വഴികൾ ദുഷ്കരമാണ്. തലയ്ക്കു മീതെ വലിയ ഉരുളൻ കല്ലുകളും, പാദം മൂടും ചെളി നിറഞ്ഞതുമായ വീതികുറഞ്ഞ വീഥികളും.. ഏതുനിമിഷവും എന്തും സംഭവിക്കാം.
കുത്തനെയുള്ള കയറ്റങ്ങളും,ഇറക്കങ്ങളും എന്റെ കാലുകളെ നന്നായി പരീക്ഷിച്ചു. താഴേക്കു നോക്കുമ്പോഴുള്ള ഗ്ലേഷിയർ കിടങ്ങുകൾ പലപ്പോഴും ഭയം സൃഷ്ടിച്ചിരുന്നു…

കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഒരു ചെറിയ വിവരണവുമായി ഞാൻ വരും, വലുതായൊന്നും പ്രതീക്ഷിക്കരുത്.. കാരണം ഞാനൊരു എഴുത്തുകാരനൊന്നുമല്ല… യാത്രയിൽ ഞാൻ കണ്ടതും, അനുഭവിച്ചതുമായ കുറച്ചു കാര്യങ്ങൾ, മൊബൈൽ ക്യാമറയിൽ ഒപ്പിയ കുറച്ചു ചിത്രങ്ങൾ. പങ്കുവെക്കുവാൻ മാത്രം. നാളെയൊരുനാൾ ഇതുപോലൊരു യാത്ര നിങ്ങളെ തേടിവരും.. ഇതിൽ നിന്നും എന്തെങ്കിലും അറിവുകൾ നിങ്ങൾക്കുപകരിക്കുമെങ്കിൽ, എനിക്ക് സഹായിക്കാൻ കഴിയുമെങ്കിൽ അതിലും വലിയ സന്തോഷം വേറെയെന്ത്???

ഞാൻ പറയുന്നു, സാധിക്കുമെങ്കിൽ നിങ്ങളും ഈ യാത്ര ചെയ്യണം.. കേട്ടറിവുകളേക്കാൾ സ്വന്തം അനുഭവങ്ങൾ പങ്കുവയ്ക്കാൻ, മറ്റുള്ളവർക്ക് അത് പകർന്നു കൊടുക്കാൻ നിങ്ങൾക്കും കഴിയും. ഞാൻ ഉറപ്പ് തരുന്നു…

by Ratheesh Ramachandran
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ