സിംഗപ്പൂരിൽ പോണ കാര്യം പറഞ്ഞാൽ ഒരുമാതിരിപ്പെട്ടവരുടെയൊക്കെ ആദ്യ ഡയലോഗ് ഇങ്ങനെയാണ്, "ചെലവ് കൂടുതലല്ലേ അവിടെ, വെർതേ വേണ്ടാത്ത പണിക്ക് നിക്കണ്ട നീയ്". എന്നാപ്പിന്നെ അതൊന്നറിഞ്ഞിട്ടേയുള്ളൂ ബാക്കി കാര്യമെന്നുറപ്പിച്ചു. ചീപ്പായിട്ടുള്ള എന്റെ ട്രിപ്പ് കണ്ടിട്ട് സിംഗപ്പൂർ ചമ്മിപ്പോവണം.
അഞ്ചിന്റെ പൈസ സേവിങ് ഇല്ലെങ്കിലും മറ്റു പ്രാരാബ്ധങ്ങളൊന്നുമില്ലാതെ തായ്‌ലന്റിൽ കഴിഞ്ഞുപോയ്‌ക്കൊണ്ടിരിക്കുന്ന ഞാൻ സിംഗപ്പൂരിലേക്കുള്ള ഏറ്റവും കുറഞ്ഞ വിമാന നിരക്കുകൾക്കായി വല വീശി കാത്തിരുന്നു. അവസാനം എയർ ഏഷ്യയെക്കാളും മികച്ച ഓഫറുമായി ഒരു വമ്പൻ സ്രാവ് വലയിൽ വീണു; 'ജെറ്റ്സ്റ്റാർ എയർവെയ്‌സ്'. അങ്ങോട്ടുമിങ്ങോട്ടുംകൂടി വെറും 5000 INR നു മൂന്നു മാസം മുന്നേ ടിക്കറ്റ് എടുത്തുവെച്ച് കൈയും കെട്ടി അക്ഷമനായി ഇരുന്നു ഞാൻ.
യാത്ര തീയതിയുടെ 30 ദിവസം മുൻപ് തൊട്ടിങ്ങോട്ടേ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയൂ. 30 സിംഗപ്പൂർ ഡോളറിനു തുല്യമായ പൈസയും സർവീസ് ചാർജുമുൾപ്പെടെ കൊടുത്ത് ബാങ്കോക്കിലെ VFS GLOBAL ഏജൻസി വഴിയാണ് വിസ സാധ്യമായത്. മൂന്നു ദിവസത്തിനുള്ളിൽ വിസ മെയിലിൽ വരുമെന്നാണ് പറഞ്ഞതെങ്കിലും സംഭവം പിറ്റേദിവസം തന്നെ കിട്ടിബോധിച്ചു.

വിസ കണ്ട എന്റെ കണ്ണുതള്ളിപ്പോയി; രണ്ട് വർഷത്തേക്ക് മൾട്ടിപ്പിൾ എൻട്രി വിസ. സ്വപ്നമോ അതോ എംബസിക്ക് പ്രാന്തായതാണോ.. സിംഗപ്പൂർ എംബസിയെ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കാൻ തോന്നി. രണ്ടാമത് വീണ്ടും സിംഗപ്പൂരിൽ പോകുമോ എന്നുള്ളതൊക്കെ പിന്നീടുള്ള കാര്യം, എന്തായാലും സംഗതി ഉഷാറായി.
സിംഗപ്പൂർ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കിയെടുക്കാൻവേണ്ടി വീക്കെൻഡ് അടുപ്പിച്ചുള്ള 4 ദിവസങ്ങളാണ് നീക്കിവെച്ചിരിക്കുന്നത്. അങ്ങനെ ഏകാന്തയാത്രാപരമ്പര ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് വീണ്ടുമൊരു അന്താരാഷ്ട്ര പര്യടനം ബാങ്കോക്കിലെ 'സുവർണഭൂമി എയർപോർട്ടിൽനിന്നും' ദീപശിഖയുമേന്തി പുറപ്പെട്ടു. രണ്ടര മണിക്കൂർ മേഘങ്ങളുമായി മല്ലിട്ട വിമാനം അർധരാത്രിയോടെയാണ് 'സിംഗപ്പൂർ ചാങ്ങി എയർപോർട്ടിൽ' നിലം തൊടുവിച്ചത്.
രണ്ട് വർഷത്തേക്കുള്ള വിസയും ഉയർത്തിപ്പിടിച്ച് നെഞ്ചും വിരിച്ചാണ് ഇമിഗ്രേഷനിലേക്ക് ചെന്നത്. തമിഴാളികളടക്കം ഉണ്ട് ഓഫീസർമാരിൽ. ഇവിടെനിന്നും തുടങ്ങുന്നു സിംഗപ്പൂരും തമിഴ് മക്കളുമായുള്ള ബന്ധം. ഇംഗ്ലീഷ് കൂടാതെ തമിഴ്, ചൈനീസ് എന്നിവയും പ്രാദേശിക ഭാഷയായി ഇവിടെ ഉപയോഗിക്കുന്നുണ്ട്. അപ്പൊത്തന്നെ ഊഹിക്കാമല്ലോ തമിഴിന്റെ സ്വാധീനം ഇവിടെ എത്രത്തോളമാണെന്ന്. ദുബായ് യും മലയാളീസും പോലെതന്നെ അഭേദ്യമായ ബന്ധമാണ് സിംഗപ്പൂരും തമിഴാളീസും തമ്മിലുള്ളത്.

നേരംകെട്ട സമയത്ത് എയർപോർട്ടിൽ എത്തിയതിനാൽ ഏറ്റവും സൗകര്യപ്രദവും വളരെ വിപുലവുമായ സിംഗപ്പൂർ മെട്രോയുടെ ആളുകളൊക്കെ കടപൂട്ടി വീട്ടിൽ പോയിരുന്നു. എവിടെപ്പോയാലും ഏറ്റവും അവസാനത്തെ പിടിവള്ളിയായാണ് ടാക്സി ഉപയോഗിക്കാറ്. സിംഗപ്പൂരിൽ അവിടുത്തെ ചിലവ് വെച്ച് നോക്കുമ്പോൾ ടാക്സികൾ പൊതുവെ അധികം കത്തിയല്ല, ഒന്നിൽക്കൂടുതൽ ആളുണ്ടെങ്കിൽ സിറ്റിയിലൊക്കെ ടാക്സി വിളിച്ചാലും മെട്രോയുടെ പൈസയേ ആവൂ.. മറ്റൊന്ന്; BMW, ബെൻസ്, പോർഷെ തുടങ്ങിയവയ്ക്കുവരെ തുച്ഛമായ നിരക്കേ ഉള്ളൂ എന്നതാണ്. ഓൺലൈൻ (യൂബർ) ടാക്സി ഒക്കെ വിളിച്ചാൽ, സാധാരണ നിരക്കിൽ മുന്തിയ കാറുകൾ വരുന്നത് സ്ഥിരം കാഴ്ചയാണിവിടെ. പക്ഷേങ്കി എയർപോർട്ടീന്ന് ടാസ്‌കി വിളിച്ചാൽ, സംഭവം നമ്മള് ദരിദ്രനാണെങ്കിലും വിമാനത്തിലൊക്കെ വന്നിറങ്ങിയതുകൊണ്ട് എയർപോർട്ട് സർചാർജും, പിന്നെ രാത്രിയാത്രയ്ക്ക് എക്സ്ട്രാ ചാർജുമൊക്കെ കൊടുത്ത് മുടിയും.. അതുകൊണ്ട്, ബുക്ക് ചെയ്ത ഹോസ്റ്റലുമായി യാത്രയ്ക്ക് മുൻപ് നടത്തിയ സൗഹൃദ സംഭാഷണത്തിൽനിന്നും മനസിലാക്കിയതനുസരിച്ച് എയർപോർട്ടിൽനിന്നും 24 മണിക്കൂറും ലഭ്യമായ ഷട്ടിൽ ബസ് കിട്ടുന്നയിടത്തേക്ക് ചെന്നു.
നിശ്ചിത ഇടവേളകളിൽ സർവീസ് നടത്തുന്ന ഷട്ടിലിന്റെ അടുത്ത ടൈമിംഗ് 5 മിനിറ്റിനു ശേഷം ആയിരുന്നു . ഒരാളെങ്കിലും ഉണ്ടെങ്കിൽ ഷട്ടിൽ ബസ്, സർവീസ് നടത്തും. വലുപ്പത്തിൽ ഇത്തിരിക്കുഞ്ഞനായ സിംഗപ്പൂരിലെ ഒരുപിടി ഹോട്ടലുകളും, മറ്റു മുക്കും മൂലയുമുൾപ്പെടെയുള്ള സ്ഥലങ്ങൾ നമുക്ക് പോകേണ്ടയിടമായി കൊടുക്കാം. മറ്റാരും ഇല്ലാരുന്നതിനാൽ വെറും 9 ഡോളർ നിരക്കിൽ ഞാനൊറ്റയ്ക് ഒരു വാനിൽ ബുക്ക് ചെയ്തിരുന്ന ഹോസ്റ്റലിൽ എത്തിച്ചേർന്നു.
പാതിരാത്രി 3 മണിക്ക് എത്തിയ ഞാൻ, മറ്റ് ലോകസഞ്ചാരികളുൾപ്പെടെയുള്ള ഡോർമെറ്ററി റൂമിലെത്തി മിണ്ടാതെ, ഉരിയാടാതെ എനിക്കായി ഒരുക്കിയിരുന്ന ബെഡിലേക്ക് ചക്ക വെട്ടിയിട്ടപോലെ വീണുകഴിഞ്ഞിരുന്നു..

സിംഗപ്പൂരിലെ താമസ സൗകര്യത്തെക്കുറിച്ച് പറഞ്ഞാൽ, ഫാമിലി ആയിട്ടല്ല പോകുന്നതെങ്കിൽ ഡോർമെറ്ററി ഹോസ്റ്റലുകൾ തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും അഭികാമ്യം. അതെന്തുകൊണ്ടാണെന്ന് വെറുതെ കയറി ഹോട്ടൽ റൂമുകളുടെ നിരക്ക് നോക്കിയാൽ മനസിലാവും. എങ്കിലും, ലിറ്റിൽ ഇന്ത്യ എന്ന സ്ഥലത്ത് താരതമ്യേന കുറഞ്ഞ നിരക്കിൽ റൂമുകൾ ലഭിക്കും.
പിറ്റേന്ന് രാവിലെ കുളിച്ച് കുറി തൊട്ട് റെഡിയായി തൊട്ടടുത്ത ഷോപ്പിൽനിന്നും ഒരു സിംകാർഡും സംഘടിപ്പിച്ച് ഇറങ്ങി. ബൃഹത്തായ പൊതുഗതാഗത സൗകര്യം ലഭ്യമായ സിംഗപ്പൂരിൽ, വിപുലമായ മെട്രോ കൂടാതെ, വാലെ വാലെ പോകുന്ന സിറ്റി ബസ്സുകളും നൽകുന്ന സേവനം ചില്ലറയൊന്നുമല്ല. അത് പറഞ്ഞപ്പഴാ, ചില്ലറയ്ക്ക് ക്ഷാമമൊന്നുമില്ലെങ്കിലും, 'സിംഗപ്പൂർ ടൂറിസ്റ്റ് പാസ്' എന്ന കാർഡ് എടുക്കുകയാണെങ്കിൽ ഈപ്പറഞ്ഞ യാത്രകളിലൊന്നും പൈസ നുള്ളിപ്പെറുക്കാൻ നിക്കണ്ട ആവശ്യമില്ല. ആകെ മൊത്തം പത്തിൽ താഴെ തവണ വല്ലതുമേ മെട്രോയും ബസുമൊക്കെ ഉപയോഗിക്കേണ്ടി വരൂ, അതിനീ കാർഡ് ഒക്കെയെടുത്ത് ആഡംബരമാക്കാതെ സാധാരണക്കാരനായിട്ടാണ് ഞാൻ പോയത്, എന്താ ഒരു സിംപ്ലിസിറ്റി നോക്ക്.. പ്രമാദമായ സിംഗപ്പൂർ യൂണിവേഴ്സൽ സ്റ്റുഡിയോയിലേക്കാണ് ഇന്ന് യാത്ര. ഇവിടംവരെ വന്നിട്ട് ലോകത്ത് വിരലിൽ എണ്ണാവുന്നത്രയും മാത്രമുള്ള യൂണിവേഴ്സൽ സ്റ്റുഡിയോകളിലൊരെണ്ണം കണ്ടില്ലെങ്കിൽ മോശമല്ലേ..
സിംഗപ്പൂരിന്റെ ഏറ്റവും താഴെയായി കശുവണ്ടി പോലെ കാണപ്പെടുന്ന ദ്വീപാണ് സെന്റോസ. നമ്മുടെ യൂണിവേഴ്സൽ സ്റ്റുഡിയോ ഉൾപ്പെടെ, മറ്റു പല ടൂറിസ്റ്റ് ആകർഷണങ്ങളും റിസോർട്ടുകളുമൊക്കെയായി ഒരു കുഞ്ഞ് ഐലൻഡ്..
മെട്രോയിൽ കയറി സെന്റോസ ഐലന്റിന്റെ ഏറ്റവും അടുത്തുള്ള 'ഹാർബർ ഫ്രന്റ്' MRT സ്റ്റേഷനിൽ ഇറങ്ങി ഐലന്റിലേക്ക് പോകാൻ നിരവധി ഓപ്‌ഷനുകളുണ്ട്. അതിൽ ഏറ്റവും എളുപ്പം ഈ 'ഹാർബർ ഫ്രന്റ്' എന്നയിടത്തുനിന്നും സെന്റോസയുടെ അങ്ങേയറ്റം വരെ സർവീസ് നടത്തുന്ന 'മോണോ റെയിൽ' ആണ്. കൂടാതെ ബസ്, കേബിൾ കാർ, സൈക്കിൾ വാടകയ്‌ക്കെടുത്തോ, അതിലുപരി കാഴ്ചകൾ കണ്ട് നടന്നുപോകേണ്ടവർക്ക് അതിനും പ്രത്യേക വഴിയുണ്ട്. സെന്റോസയുടെ തുടക്കത്തിൽത്തന്നെയുള്ള യൂണിവേഴ്സൽ സ്റ്റുഡിയോയിലേക്ക് 1 ഡോളർ നിരക്കിൽ സിറ്റി ബസ്സിൽ കയറിയാണ് ഞാനെത്തിയത്. പക്ഷെ പിന്നീടാണറിഞ്ഞത് അന്നേ ദിവസം മോണോ റെയിൽ ഫ്രീ സർവീസ് ആണ് നടത്തുന്നതെന്ന്. അത് മാത്രമല്ല സെന്റോസയിലേക്ക് കടക്കുന്നതിനു പ്രത്യേകം പാസ് എടുക്കണമെന്ന് മുൻപെവിടെയോ കേട്ടിരുന്നെങ്കിലും അങ്ങനെയൊന്നുമുണ്ടായില്ല.

രാവിലെ മുതൽ വൈകുന്നേരം വരെ മനസറിഞ്ഞ് ചിലവഴിക്കാനുള്ള വകയുണ്ട് യൂണിവേഴ്സൽ സ്റ്റുഡിയോയിൽ. ആദ്യം തന്നെ പുറത്തുള്ള കറങ്ങുന്ന യൂണിവേഴ്സൽ സ്റ്റുഡിയോ ലോഗോയുടെ മുന്നിൽനിന്നുള്ള ഫോട്ടോ എടുക്കൽ മഹാമഹം ആണ്. സിംഗപ്പൂർ വന്നിട്ടുണ്ടെങ്കിൽ ഇതിന്റെ മുന്നിൽ ഞെളിഞ്ഞ് നിന്നുള്ള ഒരു ഫോട്ടോ, അത് നിർബന്ധാ.. അവിടെനിന്നും ഉള്ളിലേക്കു കയറിയാൽ മറ്റൊരു ലോകത്തേക്ക് എത്താം. ജുറാസിക് പാർക്ക്, ട്രാൻസ്ഫോർമേഴ്‌സ്, മമ്മി റിട്ടേൺസ് തുടങ്ങി മറ്റനേകം സിനിമകളുമായി ബന്ധപ്പെടുത്തിയ ലോകോത്തര നിലവാരമുള്ള ത്രില്ലിംഗ് റൈഡുകൾ, ഷോകൾ, ഇവയുടെയൊക്കെ മിനിയേച്ചറുകൾ, അല്ലാതെയുള്ള നിരവധി ഉപാധികളുമൊക്കെയായി പ്രായഭേദമന്യേ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട വ്യത്യസ്തമായ ഒരിടമാണിത്. പ്രവേശനകവാടത്തിൽനിന്നും ലഭിക്കുന്ന മാപ്പിലെ ടൈമിംഗ് അനുസരിച്ച് പറ്റുന്നത്രയും ഷോകൾ കാണാൻ ശ്രമിച്ചു. യൂണിവേഴ്സൽ സ്റുഡിയോയിലേക് വേണ്ടിയുള്ള ടിപ്പ് എന്താണെന്ന് വെച്ചാൽ, റൈഡുകളിൽ കയറാനുള്ള ക്യൂ തിരക്കനുസരിച്ച് കുറെയധികം സമയമെടുക്കും. ക്യൂവിന്റെ ഒരു സൈഡിലായി 'സോളോ റൈഡർ' എന്നൊരു പ്രത്യേക വഴിയുണ്ട്, അതുവഴി ഏറ്റവും മുമ്പിലെത്തിയാൽ ഗ്രൂപ്പായിട്ട് ഉള്ളവർ കയറിക്കഴിഞ്ഞ് അധികം വരുന്ന ഒന്നോ രണ്ടോ സീറ്റിൽ നേരെ ചാടിക്കയറിയിരിക്കാം, സിമ്പിൾ. ഈ പരുപാടി എനിക്ക് ഇശ്ശി അങ്ങട് പിടിച്ചു. എന്തോരം സമയം ലാഭിച്ചു, ക്യൂവും നിന്ന് പണ്ടാരമടങ്ങിയില്ല.
വൈകിട്ടോടെ അവിടുന്നിറങ്ങി അതിന്റെ മുൻപിൽ തന്നെയുള്ള 'Water front' എന്ന കടലിനോട് ചേർന്ന സ്ഥലത്തു നിന്ന് ലേശം ഇളം കാറ്റ് കൊണ്ടു.. ഇവിടെ നിന്നാൽ സെന്റോസയിലേക്കുള്ള കേബിൾ കാർ കടന്നുപോകുന്നതും കപ്പൽ പോർട്ടുമെല്ലാം കാണാം. വമ്പനൊരു ക്രൂയിസ് കപ്പൽ നങ്കൂരമിട്ട് കിടപ്പുണ്ടായിരുന്നു. ടൈറ്റാനിക്കിലെപ്പോലെ, കപ്പലിന്റെ ഡെക്കിൽ പാടത്ത് കോലം കുത്തിയമാതിരി റോസ് മോളോടൊപ്പം നിൽക്കുന്നത് ഒരു മിന്നായംപോലെ മനസിലൂടെ ഓടിച്ച് കൊണ്ടോയി; ഒരു മനസുഖം..
ഇനി സെന്റോസയുടെ അങ്ങേയറ്റം വരെയൊന്ന് പോകണം, രാത്രിയുള്ള വിശ്വവിഖ്യാതമായ ഒരു ലേസർ ഷോ കാണണം, തിരിച്ച് റൂമിൽ പോണം.. കേബിൾ കാറിൽ സെന്റോസയുടെ അങ്ങേയറ്റംവരെ പോയാലോ എന്ന് ചിന്തിച്ചു. കേബിൾ കാർ വളരെ ഉയരത്തിൽക്കൂടി പോകുന്നതിനാൽ സിംഗപ്പൂരിന്റെ കാഴ്ചകളൊക്കെ ഒരുവിധം കാണാം. പക്ഷെ കേബിൾ കാറിൽ മുൻപ് ഹോങ്കോങ്ങിൽ കയറിയിട്ടുള്ളതിനാലും, സിംഗപ്പൂർ മുഴുവൻ കാണാൻ വരുംദിവസങ്ങളിൽ വേറെ രണ്ട് സാധനങ്ങളിൽ വലിഞ്ഞ് കയറാനുള്ളതുകൊണ്ടും പ്ലാൻ മാറ്റി. അങ്ങനെ മിടുക്കനായിട്ട്, ഫ്രീയായി ഓടുന്ന മോണോ റെയിലിൽ പോകാൻ ധാരണയായി. ഓസിനു കിട്ടുന്ന ആസിഡുവരെ കുടിക്കണമെന്നാണല്ലോ നിയമം. ഫ്രീ യാത്ര ആസ്വദിച്ച് പോകുന്ന വഴിക്കാണ് വലിയൊരു പ്രതിമ ശ്രദ്ധയിൽപ്പെട്ടത്. അപ്പൊത്തന്നെ ആ സ്റ്റേഷനിൽ ചാടിയിറങ്ങി. ചെന്നപ്പോ എന്താ സംഭവംന്ന് വെച്ചിട്ടാ.. സിംഗപ്പൂരിന്റെ ചൈതന്യം വിളിച്ചോതുന്ന അവരുടെ ദേശീയ ചിഹ്നമാണ് സിംഹത്തിന്റെ തലയും മത്സ്യത്തിന്റെ ഉടലും ചേർന്ന 'മെർലയൺ' എന്ന രൂപം. 'മെർലയൺ പാർക്ക്' എന്നയിടത്തുള്ള ഇതിന്റെ ഒറിജിനൽ സ്റ്റാച്യുവിന്റെ ഒരു വലിയ രൂപമാണ് 'സെന്റോസ മെർലയൺ' എന്ന ഈ ഘടാഘടിയൻ പ്രതിമ. 37 മീറ്റർ ഉയരമുള്ള ഇതിന്റെ ഉള്ളിൽ ചരിത്രപരമായ കുറച്ച് വിവരങ്ങളും, ഏറ്റവും മുകളിൽ കയറി സെന്റോസ ദ്വീപിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കാനുള്ള വകയും ഉണ്ട്.
വളരെ ശാന്തമായ, മനസിന് കുളിർമയേകുന്ന ഒരു പ്രത്യേകതരം അന്തരീക്ഷമാണ് സെന്റോസയിലുടനീളം ഉള്ളത്. സെന്റോസ മെർലയണിനു അരികിലായുള്ള ഒരു മനോഹരമായ കൃത്രിമ വെള്ളച്ചാട്ടവും അതിനോട് ചേർന്ന് കടന്നുപോകുന്ന മോണോ റെയിലിന്റെയുമെല്ലാം ഫോട്ടോകൾ ക്യാമറയിൽ പകർത്തി അടുത്ത ട്രെയിനിൽ കയറി ഐലന്റിന്റെ അങ്ങേയറ്റത്ത് എത്തി. മനോഹരങ്ങളായ കടൽത്തീരങ്ങൾ ആസ്വദിക്കേണ്ടവർക്ക് പറ്റിയ ഹൃദ്യമായ ബീച്ചുകളുണ്ടിവിടെ. അതിന്റെയൊക്കെ കുറച്ചിങ്ങോട്ട് മാറിയാണ് 'Wings of Time'എന്നറിയപ്പെടുന്ന ലേസർ ഷോ നടക്കുന്നത്. ഇരുട്ട് വീണതിനുശേഷം രണ്ട് ഷോകളാണ് ദിവസേന ഉള്ളത്. നമ്മള് വിചാരിക്കുന്നപോലെ അങ്ങനെ ആപ്പ ഊപ്പ ഷോ ഒന്നുമല്ലിത്. കടലിനഭിമുഖമായി ഇരുന്ന് കടലിൽ സ്ഥാപിച്ചിട്ടുള്ള സ്‌ക്രീനിൽ 3D സാങ്കേതികവിദ്യയും മറ്റും ഉപയോഗിച്ച് നൂതനമായ രീതിയിൽ നയനമനോഹരമായ ലേസർ ഷോയും അതിന് അകമ്പടിയായി നമ്മുടെ തൊട്ടുമുന്നിൽ ഉൾപ്പെടെയുള്ള കരിമരുന്ന് പ്രയോഗങ്ങളും മാറ്റ് കൂട്ടുന്നു. അര മണിക്കൂറോളം നീണ്ട് നിന്ന ഷോ കണ്ട് ചിഞ്ചിലപുളകിതനായി തിരിച്ച് ഹോസ്റ്റലിലേക്ക് പോയി.
ചിന്നിച്ചിതറിക്കിടക്കുന്ന ഇന്തോനേഷ്യയിലെ വഴിതെറ്റിവന്ന ഒരു ചെറുദ്വീപ് സിംഗപ്പൂരിന് തൊട്ടടുത്ത് കിടപ്പുണ്ട്; 'ബാതാം ഐലൻഡ്'. സിംഗപ്പൂരിൽനിന്നും ഒരു മണിക്കൂർ ഫെറി യാത്രയേ വേണ്ടൂ. കഴിഞ്ഞ മാസം ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ഒരു കറക്കം കഴിഞ്ഞതാണ്, എന്നിരുന്നാലും ഇന്തോനേഷ്യയിൽ നമുക്ക് ഫ്രീ വിസ ആയതുകൊണ്ടും, സിംഗപ്പൂരിലെ മൾട്ടിപ്പിൾ എൻട്രി വിസ മുതലാക്കുക, സർവോപരി പുതിയൊരു മേച്ചിൽപ്പുറംകൂടി കീഴടക്കുക തുടങ്ങിയ ദുരുദ്ദേശങ്ങളോടെ അടുത്ത ദിവസത്തേക്ക് ചുരുങ്ങിയ പൈസയ്ക്ക് ഒരു ബാതാം ഐലൻഡ് ട്രിപ്പ് ഒപ്പിച്ചെടുത്തു. പൊതുവെ പാക്കേജ് ടൂറുകളോട് തീരെ താല്പര്യമില്ലാത്ത ഞാൻ ഒരു ചേഞ്ചിന് പാക്കേജ് എടുത്താണ് പോയത്. അങ്ങോട്ടുമിങ്ങോട്ടും ഫെറി, സിറ്റി ടൂർ, സീഫുഡ് ലഞ്ച് എന്നിവയുൾപ്പെടെ വെറും 50 സിംഗപ്പൂർ ഡോളർ (2300 INR) മാത്രമാണ് ആയത്. കാര്യമായിട്ട് ആകർഷണങ്ങളൊന്നുമില്ലെങ്കിലും ഹരിതാഭയും പച്ചപ്പും വേണ്ടുവോളം നിറഞ്ഞ ബാതാമിൽ മേമ്പൊടിയായി ചന്നംപിന്നം മഴയുംകൂടി ആയതോടെ പ്രത്യേക അനൂഭൂതിയായിത്തീർന്നു യാത്ര.
കണ്ണുകളെ കബളിപ്പിക്കുന്ന തരത്തിൽ ഫോട്ടോകളെടുക്കാൻ പാകത്തിനുള്ള ഒരു മ്യുസിയവും (Trick Eye Museum), പിന്നെയൊരു ചൈനീസ് ക്ഷേത്രവും, ചീപ്പായി ഷോപ്പിംഗ് നടത്താൻ പറ്റിയ മാളുകളും ഷോപ്പുകളുമൊക്കെയായിരുന്നു പ്രധാനം. ഞാനീ കൊടുത്ത പൈസയുടെ മുക്കാൽഭാഗത്തോളം മുതലാക്കാൻ പറ്റിയ നല്ലൊന്നാന്തരം എണ്ണിയാലൊടുങ്ങാത്ത കടൽവിഭവങ്ങളോടുകൂടിയ ഉച്ചഭക്ഷണം വയറിനോടൊപ്പം മനസും നിറച്ചു.

ആവേശോജ്വലമായ ട്രിപ്പിന്റെ മൂന്നാം ദിവസത്തിലേക്ക് കടന്നപ്പോൾ സിംഗപ്പൂരെന്ന ചിപ്പിക്കുള്ളിൽ ഒളിച്ചിരിക്കുന്ന നഗരക്കാഴ്ചകളെ തൊട്ടറിയുവാൻ വേണ്ടിയുള്ള പ്രയാണമായിരുന്നു. ടൂറിസ്റ്റുകൾക്കായുള്ള ഓപ്പൺ ബസിന്റെ ഒരു ദിവസ പാസ്സ് സംഘടിപ്പിച്ച് സിറ്റിയുടെ അകക്കാഴ്ചകളിലേക്ക് ഊളിയിട്ടു. ഓരോ മണിക്കൂർ ഇടവിട്ട് രണ്ട് വ്യത്യസ്ത റൂട്ടുകളിലായി ഓടുന്ന ബസ്സുകളിൽ വൈകുന്നേരം വരെ കയറിയിറങ്ങിക്കളിക്കാം. ലിറ്റിൽ ഇന്ത്യ, ചൈന ടൌൺ, മാരിയമ്മൻ ടെമ്പിൾ, മെർലയൺ പാർക്ക്, മറീന ബേ സാൻഡ്, ബൊട്ടാണിക്കൽ ഗാർഡൻ, സിംഗപ്പൂർ ഫ്ളയർ തുടങ്ങി ഒരു ഡസനിൽക്കൂടുതൽ ആകർഷണങ്ങളെയെല്ലാം ബന്ധിപ്പിച്ചാണ് പ്രസ്തുത ബസ്സുകൾ കടന്നുപോകുന്നത്. പക്ഷെ ഇവയെല്ലാം ഇറങ്ങിക്കാണുകയും ഒപ്പം ബസ്സിൽ സിറ്റി കറങ്ങുകയുംകൂടി വേണമെങ്കിൽ ഒരു ദിവസമൊന്നും പോരാതെവരും. അതുകൊണ്ട് മനുഷ്യന് അത്യാവശ്യം വേണ്ട സാധനമായ ഭക്ഷണം കഴിക്കുന്നതിനു നാടൻ ഊണ് തേടി ലിറ്റിൽ ഇന്ത്യയിലും, പിന്നെ സിംഗപ്പൂർ ഫ്ലയർ എന്ന സാധനത്തുമ്മേൽ കേറാനും മാത്രമാണ് വൈകുന്നേരത്തോടെ സർവീസ് നിർത്തുന്ന ഓപ്പൺ ബസ് ടൂറിനിടയ്ക്ക് പ്ലാൻ ചെയ്തത്..
ഭീമാകാരനായ ഒരു ആകാശത്തൊട്ടിൽ ആണ് സിംഗപ്പൂർ ഫ്ളയർ. ആകാശത്തൊട്ടിൽ എന്നതിനുപകരം ഒരു സപ്രമഞ്ചക്കട്ടിൽ എന്ന് വിളിക്കാനാണെനിക്ക് തോന്നിയത്. കാരണം 10-12 പേർക്കോളം ഇരിക്കുവോ, നിൽക്കുവോ, ഇനിയിപ്പോ ഫുട്ബോള് കളിക്കാൻവരെ സ്ഥലമുള്ള വിശാലമായ ശീതികരിച്ച ക്യാബിനിൽ മുക്കാൽ മണിക്കൂറോളം സമയമെടുത്ത് സാവധാനം കറങ്ങിയാണ് സിംഗപ്പൂരിന്റെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളെ കൈപ്പിടിക്കുള്ളിലേക്ക് ഒതുക്കിത്തരുന്നത്. ഏതു വശത്ത് നിന്ന് ഫോട്ടോകളെടുക്കും എന്നത് മാത്രമായിരുന്നു പ്രധാന വെല്ലുവിളി. ചില കാബിനുകൾ ഭക്ഷണം കഴിച്ചുകൊണ്ട് കാഴ്ചകൾ കാണുന്നതിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.
ഇത്രയധികം കെട്ടിടങ്ങൾ ഈ ഇട്ടാവട്ട സ്ഥലത്തുണ്ടായിട്ടും എവിടെനോക്കിയാലും പച്ചപ്പ് കാണാമെന്നതാണ് സിംഗപ്പൂരിന്റെ ഏറ്റവും വലിയ പ്രത്യേകത. നമ്മളൊക്കെ കാടുകൾ വെട്ടിതെളിച്ച് സൗധങ്ങൾ പണിഞ്ഞ്‍കൂട്ടുമ്പോൾ സിംഗപ്പൂരിൽ മരം വെയ്ക്കാൻ ഒരു ഗ്യാപ് തേടി അവർ അലയുകയാണ്. റോഡുകളുടെയൊക്കെ വശങ്ങളിലെല്ലാം ഉള്ളത് പോരാതെ പലയിടത്തും നടുക്കൂടിയുള്ള മീഡിയനിലുൾപ്പെടെ തുരുതുരാ മരങ്ങൾ വെച്ചുപിടിപ്പിച്ചിരിക്കുകയാണ്. ഫലമോ, എല്ലാ ദിവസവും ഉച്ചക്കുശേഷം സ്നേഹവർഷം ചൊരിഞ്ഞുകൊണ്ട് കുറച്ചെങ്കിലും മഴ പെയ്തിരിക്കും ഇവിടെ. ഓപ്പൺ ബസ് ടൂറിനിടയ്ക്ക് മഴ കുറച്ച് നേരം രസംകൊല്ലിയായെങ്കിലും മൊത്തത്തിൽ സിംഗപ്പൂരിനോട് കൈവന്ന പ്രണയം മൂലം അതും ആസ്വദിച്ചു.

അന്നേദിവസം സന്ധ്യയോടെ റൂമിൽ തിരിച്ചെത്തി, താമസ സ്ഥലമായ ലിറ്റിൽ ഇന്ത്യയിലെ തെരുവുകളിൽ ഒന്ന് ഉലാത്താനിറങ്ങി. ദോഷം പറയരുതല്ലോ, ഈ ദിവസങ്ങളിലത്രയും പോക്കറ്റ് കാലിയാക്കാതെ കുത്തരിച്ചോറിന്റെ ഊണ് ഉൾപ്പെടെയുള്ളവ തന്നതിന് ലിറ്റിൽ ഇന്ത്യയോട് വളരേ കടപ്പെട്ടിരിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ ഒരു കുഞ്ഞ് ഇന്ത്യയെ നമുക്കിവിടെ ദർശിക്കാം. വൃത്തിയുടെ കാര്യത്തിൽ ലോകോത്തരനിലവാരമുള്ള സിംഗപ്പൂരിൽ ലിറ്റിൽ ഇന്ത്യയുടെ കാര്യവും മറിച്ചൊന്നുമല്ല. അണ്ണന്മാരാണ് (തമിഴ് ബ്രോസ്) ഇവിടെ ഭൂരിഭാഗവും എന്നുള്ളത് വൃത്തിയുടെ കാര്യത്തിൽ സംശയമുളവാക്കുമെങ്കിലും സിംഗപ്പൂരിൽ വൃത്തിയുടെ കാര്യത്തിൽ ഏത് നാട്ടുകാരാണെങ്കിലും യാതൊരു വിട്ടുവീഴ്ചയുമില്ല. നമ്മുടെ അയൽ"രാജ്യ"മായ തമിഴ്നാട്ടിലെ വൃത്തിഹീനമായ ചുറ്റുപാടുകൾ ഒന്ന് സ്മരിച്ചുപോയി. നാട്ടീന്ന് അണ്ണന്മാരെയെല്ലാംകൂടി ഒരാഴ്ച സിംഗപ്പൂർ കൊണ്ട് താമസിപ്പിച്ചിട്ട് തിരിച്ച് കൊണ്ടുവിടണം എന്നാണ് എന്റെയൊരിത്. ഇവിടെത്തന്നെ ലിറ്റിൽ ഇന്ത്യ ആർക്കേഡ് എന്ന ബിൽഡിങ്; ട്രഡീഷണൽ ഇന്ത്യൻ വസ്തുവകകൾ, വസ്ത്രങ്ങൾ മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുടെ ഒരു ശേഖരമാണ്. കൂടാതെ ഒരു മ്യൂസിയവും (Indian Heritage centre) ഇതിനടുത്ത് പ്രവർത്തിക്കുന്നു. രാത്രിയാവുന്നതോടെ ജനനിബിഡമാണ് ലിറ്റിൽ ഇന്ത്യയിലെ തെരുവുകൾ. നാട്ടിലെ നാലാള് കൂടുന്നിടത്തെപ്പോലെ അലമ്പൊന്നുമില്ലാത്തത് സമാധാനം. രാത്രിയിൽ സജീവമായ മാർക്കെറ്റുകൾ, കൂടാതെ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കുന്ന, ഉപ്പ് തൊട്ട് കർപ്പൂരം വരെ ലഭ്യമായ ഇന്ത്യക്കാരുടെ കണ്ണിലുണ്ണി 'മുസ്തഫ ഷോപ്പിംഗ് മാൾ' ഇവയൊക്കെയാണ് ലിറ്റിൽ ഇന്ത്യയിലെ മറ്റു പ്രധാന കാഴ്ചകൾ.
ഇലക്ട്രോണിക് വസ്തുവകകൾ, മറ്റ് സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഷോപ്പിംഗ് പറുദീസയാണ് സിംഗപ്പൂർ. ഷോപ്പിംഗ് എന്ന വാക്കേ എന്റെ ഡിക്ഷ്ണറിയിൽ ഇല്ലാത്തതിനാൽ എല്ലാത്തിനോടും ചിരിച്ച് കാണിച്ച് നടന്നകന്നത് മാത്രം ഓർമയുണ്ട്.

സിംഗപ്പൂരിനോട് വിട പറയേണ്ട അവസാന ദിവസം രാവിലെയോടെ ചെക്ക്‌ഔട്ട് ചെയ്ത് ഇറങ്ങി. 'മറീന ബേ സാൻഡ്' എന്ന, അടുത്തടുത്തായുള്ള 3 യമണ്ടൻ ബിൽഡിങ്ങുകളോടുകൂടിയ ഏറ്റവും വലിയ ഹോട്ടലിലേക്കാണ് പോകുന്നത്, വിശാലമായ കാസിനോയും അത്യാഢംബര റൂമുകളോടും കൂടിയ സിംഗപ്പൂരിലെ ഏറ്റവും ചിലവേറിയ പ്രൗഢ മന്ദിരത്തിലേക്ക് ഈ പാവപ്പെട്ടവന് എന്ത് കാര്യം എന്നല്ലേ.
3 കാലിൽ കുത്തി നിർത്തിയിരിക്കുന്ന വള്ളം പോലെ, ഈ കെട്ടിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഏറ്റവും മുകളിൽ പണിതിരിക്കുന്ന വിസ്മയമാണ് 'സാൻഡ്‌സ് സ്കൈ പാർക്ക്'. ലോകത്തിനു തന്നെ അത്ഭുദമായി മാനം മുട്ടെയുള്ള കെട്ടിടത്തിന്റെ മുകളിലുള്ള വിശാലമായ സ്‌കൈ പാർക്, വലിയൊരു നീന്തൽക്കുളവും വൃക്ഷങ്ങളുമൊക്കെയായി അന്തംവിട്ടുപോകുന്ന നിർമിതിയാണ്. നീന്തൽക്കുളവും മറ്റു സൗകര്യങ്ങളുമെല്ലാം അവിടെ റൂമെടുക്കുന്നവർക്ക് മാത്രമാണെങ്കിലും, ഇതിന്റെയൊക്കെ ഒരു ഭാഗം ടൂറിസ്റ്റുകൾക്കായി തുറന്നുകൊടുക്കുന്നതിനു കാണിച്ച മനസിന് മുന്നിൽ ശിരസു നമിക്കുന്നു.. സിംഗപ്പൂരിൽ ഒരുമാതിരി എവിടെനിന്നാലും കാണാൻ സാധിക്കുന്ന തലയെടുപ്പോടെയുള്ള ഇതിന്റെ മുകളിൽ കയറി നിൽക്കുമ്പോഴുള്ള കാഴ്ചകൾ തീർത്തും വർണനാതീതമാണെന്ന് എങ്ങനെ പറഞ്ഞ് മനസിലാക്കുമെന്നെനിക്കറിയില്ല. സ്വർഗ്ഗലോകത്തിരുന്ന് ഭൂമിയെ നോക്കിക്കാണുന്ന പ്രതീതിയിൽ വെയിലിന്റെ കാഠിന്യം പോലും വകവെയ്ക്കാതെ എത്ര സമയം അതിന്റെ മുകളിൽ ചിലവഴിച്ചു എന്നതിന് കണക്കില്ല. നേരിട്ട് കാണാൻ സാധിച്ചില്ലെങ്കിലും ഇരുട്ടുവീണതിനുശേഷം ഇവിടെനിന്നുള്ള കാഴ്ചയും സ്വപ്നതുല്യമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. മുകളിൽനിന്നും നോക്കിയാൽ വളരെ അടുത്ത് കാണാവുന്ന 'ഗാർഡൻസ് ബൈ ദി ബേ' എന്ന നേച്ചർ പാർക്കിലെ രാത്രികാഴ്ച അതിമനോഹരമാണ്. ഉച്ചയ്ക്കുശേഷം എയർപോർട്ടിലേക്ക് പോകേണ്ടതുകൊണ്ട് മനസില്ലാമനസോടെ അവിടെനിന്നും ഇറങ്ങേണ്ടിവന്നു.

അവിടെനിന്നും ഇറങ്ങി ആ ചുറ്റുവട്ടത്തുതന്നെ നിരവധി സംഭവങ്ങളുണ്ട്. സിംഗപ്പൂർ നദിയിലേക്ക് വെള്ളം ചീറ്റിക്കൊണ്ട് ഗാംഭീര്യത്തോടെ നിലകൊള്ളുന്ന സിംഗപ്പൂർ മെർലയൺ ആണ് ഇതിന്റെയൊക്കെ തലതൊട്ടപ്പൻ. കൂടാതെ താമരയുടെ ആകൃതിയിൽ നിർമിച്ച കെട്ടിടത്തിനുള്ളിലെ ആർട്സ് & സയൻസ് മ്യൂസിയം, വ്യത്യസ്ത നിർമിതികൊണ്ട് ഒറ്റനോട്ടത്തിൽ ആകർഷിക്കുന്ന എസ്പ്ലനേഡ് തീയേറ്റർ, ആർട്സ് ഹൌസ്, വിക്ടോറിയ മെമ്മോറിയൽ ഹാൾ, ഏഷ്യൻ സിവിലൈസേഷൻ മ്യൂസിയം, സുപ്രീം കോർട്ട്, സിംഗപ്പൂർ പാർലിമെന്റ് തുടങ്ങിയവയൊക്കെ അതിഭീകരമായ നടത്തത്തിലൂടെ ഒരുനോക്ക് കണ്ട് ചിത്രങ്ങളും പകർത്തി പോന്നു. എല്ലാ തരത്തിലുള്ള വിനോദോപാധികളും, ത്രസിപ്പിക്കുന്ന കാഴ്ചകളുമൊക്കെയായി സിംഗപ്പൂർ ഏതൊരു സഞ്ചാരിയുടെയും മനം കവരും. തീർച്ചയായും പോയിരിക്കേണ്ടവയുടെ ലിസ്റ്റിൽ ഉള്ള 'ജുറോങ് ബേർഡ്‌സ് പാർക്ക്', നൈറ്റ് സഫാരി എന്നിവയ്ക് പോകാഞ്ഞത്, മുൻപ് മറ്റു സ്ഥലങ്ങളലിൽ സമാന സംഭവങ്ങൾ കണ്ടിട്ടുള്ളതിനാലാണ്. അതുപോലെതന്നെ വെള്ളത്തിലും കരയിലും ഒരുപോലെ ഓടുന്ന വണ്ടിയിലുള്ള വ്യത്യസ്തമായ ഒരനുഭവമായ 'ഡക്ക് ടൂർ' പറ്റുമെങ്കിൽ നടത്തേണ്ടതാണ്. ഈ ഇത്തിരിപ്പോന്ന സ്ഥലത്ത് ഇനിയും എണ്ണിയാലൊടുങ്ങാത്ത വിനോദോപാധികൾ ഉണ്ടെങ്കിലും സമയപരിധി കാരണം അവയ്‌ക്കെല്ലാം താൽക്കാലിക വിരാമമിട്ടുകൊണ്ട് ഉച്ചയ്ക്കുശേഷം നേരെ എയർപോർട്ടിലേക്ക്..
സിംഗപ്പൂരിനെ വിട്ടുപിരിയാൻ നല്ല സങ്കടമുണ്ടെങ്കിലും, രണ്ട് വർഷം തോന്നിയപോലെ സിംഗപ്പൂരിൽ കേറിയിറങ്ങി നിരങ്ങാനുള്ള വിസ കൈവശമുള്ള ഞാൻ എന്തിനു സങ്കടപ്പെടണം.. അതുകൊണ്ട് സന്തോഷത്തോടെതന്നെ സിംഗപ്പൂരിലെ ഹൃദയഹാരിയായ നിമിഷങ്ങളെ മനസ്സാവഹിച്ചുകൊണ്ട് തിരിച്ച് തായ്‌ലന്റിലേക്ക് പറന്നു..
ശുഭം.
എല്ലാവർക്കും നന്ദി.
ശ്രീഹരി.
ശ്രീഹരി.
********************************************************************
NB:- വളരെ ചീപ്പായിട്ട് അട്ട്രാക്ഷനുകളുടെ ടിക്കെറ്റുകൾwww.klook.com വഴിയാണ് ബുക്ക് ചെയ്തത്. സിംഗപ്പൂർ കൂടാതെ മറ്റു സ്ഥലങ്ങളിലേക്കും അത്യന്തം പ്രയോജനകരമായ സൈറ്റ് ആണിത് (ആപ്പ്ളിക്കേഷനും ഉണ്ട്)..
ഇരുപത്തി അയ്യായിരത്തോളം INR ആണ് മൊത്തം ട്രിപ്പിന് ചെലവായത് (ഫ്‌ളൈറ്റ് ടിക്കറ്റ് കൂടാതെ).
സമയമുണ്ടെങ്കിൽ ഫോട്ടോകളും കൂടി കണ്ടിട്ട് പോകുമെല്ലോ..
ഇരുപത്തി അയ്യായിരത്തോളം INR ആണ് മൊത്തം ട്രിപ്പിന് ചെലവായത് (ഫ്‌ളൈറ്റ് ടിക്കറ്റ് കൂടാതെ).
സമയമുണ്ടെങ്കിൽ ഫോട്ടോകളും കൂടി കണ്ടിട്ട് പോകുമെല്ലോ..