2019 ജനുവരി 27, ഞായറാഴ്‌ച

സൂറിക്കിലേക്കുള്ള യാത്രയും കാഴ്ചകളും

19 ഡിസംബർ 2016
       നമ്മുടെ സൂറിക്ക് യാത്ര തുടങ്ങുകയാണ്.ഉച്ചയ്ക്ക് രണ്ടു മണിയോടെ തന്നെ ഞങ്ങൾക്ക് പോകേണ്ട ട്രെയിൻ ആയ " ഫ്രീഷ്യബീയൻസ 8718 " എന്ന ട്രെയിനിൽ കയറി നിശ്ചിത സീറ്റിൽ ഇടം പിടിച്ചു.
ട്രെയിനിന്റെ ഉൾഭാഗം ഫ്ലൈറ്റിനെകാളും സ്ഥലം തോന്നിക്കുന്നതായിരുന്നു. നല്ല വൃത്തിയും, സൗകര്യവും, വലിയ ലഗ്ഗേജുകൾ വയ്ക്കാൻ പ്രത്യേക ഇടവും ഒക്കെ ഉണ്ടായിരുന്നു.
       കൃത്യം 2.20 ന് തന്നെ ട്രെയിൻ ഓടി തുടങ്ങി. അങ്ങിങ്ങായി മാത്രമാണ് ആളുകൾ ഉണ്ടായിരുന്നത്. എല്ലാവരും വായനയിലോ , ലാപ്ടോപ്പിലോ, മൊബൈലിലോ ഒക്കെ മുഴുകി
ഇരിക്കുന്നത് കാണാം.
കുറെയേറെ ചെറിയ ഗ്രാമങ്ങളേയും,വലിയ കൃഷിയിടങ്ങളെയും വിശാലമായ നദിയേയും, ഏതൊക്കെയോ മലകളെയും പിന്നിട്ട് ട്രെയിൻ പോയ്കൊണ്ടിരുന്നു.
         രണ്ടര മണിക്കൂർ യാത്രയിൽ 4.55 ന് "മിലാനോ സെൻട്രൽ" എന്ന സ്റ്റോപ്പിൽ എത്തി. അവിടുന്നാണ് അടുത്ത ട്രൈനായ "യൂറോസിറ്റി 22 "ലേക്ക് മാറി കയറേണ്ടത്.
5.25 ന് തന്നെ സൂറിക്കിലേക്ക് യാത്ര ആരംഭിച്ചു. ഇടക്ക്‌ ട്രെയിനിൽ ഒരു അറിയിപ്പ് വന്നു. നമ്മുടെ ട്രെയിൻ "ലോകത്തിലെ ഏറ്റവും ദൂരമേറിയ
ടണൽ ആയ 'ഗോട്ട്ഹാർഡ് ബേസ് ടണലി'ലേക്ക് കടക്കുകയാണ്".
ആൽപ്സ് പർവതത്തിന് അടിയിലൂടെ നിർമിച്ചിരിക്കുന്ന ഈ ടണലിന്റെ നീളം 57 കിലോമീറ്റർ ആയിരുന്നു.
.അതിലൂടെ യാത്ര ചെയ്യാൻ കഴിഞ്ഞ സന്തോഷത്തിൽ ഞങ്ങൾ ഇരുന്നു. ഇതുവരെയും പാസ്സ്പോർട്ട് പരിശോധനയ്ക്ക് ആരും വന്നില്ലല്ലോ എന്നു കരുതി ഇരുന്നപ്പോഴാണ് അവർ എത്തിയത്. പാസ്പോർട്ടും , വിസയും ചെക്ക് ചെയ്തും, ഞങ്ങളുടെ യാത്ര ഡീറ്റൈൽസ് ചോദിച്ചു മനസ്സിലാക്കിയും അവർ പോയി. അത്രേ ഉണ്ടായിരുന്നുള്ളു ചെക്കിങ്.ഇന്ത്യയിൽ നമ്മൾ ഒരു സ്റ്റേറ്റിൽ നിന്നും അടുത്ത സ്റ്റേറ്റിലേക്ക് പോകുമ്പോ ഉള്ള വാഹനത്തിന്റെ രേഖകൾ ചെക്ക് ചെയ്യുന്നത് പോലെ ആയിരുന്നു യൂറോപ്പിൽ ഒരു രാജ്യത്ത് നിന്ന് അടുത്ത രാജ്യത്തേക്ക്
കടക്കുമ്പോൾ ഉണ്ടായിരുന്ന ചെക്കിങ്. മൂന്നര മണികൂർ
യാത്രയിൽ 9 മണിയോടെ സൂറിക്ക് സ്റ്റേഷനിൽ ട്രെയിൻ എത്തി. 😀😀

        സ്റ്റേഷൻ ഒരു കൊട്ടാരം പോലെയാണ് തോന്നിയത്. അത്രയും വലിപ്പം ഏറിയതായിരുന്നു സുറിക്കിന്റെ ഓൾഡ് ടൌൺ എന്ന് അറിയപ്പെടുന്ന സ്ഥലത്ത് സ്ഥിതി ചെയുന്ന പ്രധാന റെയിൽവേ സ്റ്റേഷൻ. സ്റ്റേഷനിലേക്ക് ഉള്ള എൻട്രൻസ് വിശാലമായ ഏരിയ ആയിരുന്നു. അവിടെ മധ്യഭാഗത്ത് "സ്വരോവ്സ്കി " Swarovski "
ജുവല്ലറി കമ്പനിയുടെ" വലിയ ഒരു ക്രിസ്‌ത്മസ് ട്രീ ഉണ്ടായിരുന്നു 🎄. നിറയെ ക്രിസ്റ്റലുൾ കൊണ്ട് നിറഞ്ഞൊരു ക്രിസ്റ്റമസ് ട്രീ, ഞാൻ ആദ്യമായിട്ടായിരുന്നു കാണുന്നത് . നമ്മളെ അതിലേക്ക് ആകർഷിക്കുന്ന പ്രത്യേക കഴിവ് അതിനുണ്ടായിരുന്നു. സ്വിറ്റ്‌സർലണ്ടിന്റെ എല്ലാ പ്രൗഢിയും ആ ഒരൊറ്റ ക്രിതമസ് ട്രീയിൽ നിറഞ്ഞിരിക്കുന്നതായി തോന്നി .
സ്റ്റേഷനിൽ നിന്നും 24 മണിക്കൂർ ട്രാൻസ്‌പോർട്ട് കാർഡ് വാങ്ങിയാണ് ഞങ്ങൾ പുറത്തേക്ക്‌ ഇറങ്ങിയത്. റോഡ് കടന്ന് 10 മിനിറ്റ് നടക്കുന്ന
ദൂരമേ ഉണ്ടായിരുന്നുള്ളു താമസിക്കാൻ ബുക്ക് ചെയ്തിരുന്ന ' ബാക്ക്‌പാക്കേഴ്‌സ് ' ഹോസ്റ്റലിലേക്ക്.
പോകുമ്പോൾ തന്നെ വഴിയിൽ കണ്ട മക് ഡോണൽസിൽ കയറി രാത്രീ ഭക്ഷണം കഴിച്ചു.
അങ്ങനെ ബാക്ക്പക്കേർസ് ഹോസ്റ്റലിൽ എത്തി. മെയിൽ ഡോർമെട്ടറിയും
ഫീമേയിൽ ഡോർമെട്ടറിയും
രണ്ടു നിലകളിലായിട്ടായിരുന്നു.
പ്രാഗിൽ വച്ചു പരിചയപ്പെട്ട കൊറീയകാരി കൂട്ടുകാരി ജാങ് ഉൻ ജെ ഈ ഹോസ്റ്റലിൽ തന്നെ ആണ് താമസം ബുക്ക് ചെയ്തിരുന്നത് എന്ന് ഞാൻ പറഞ്ഞിരുന്നല്ലോ. അവൾ വിയന്നയിൽ നിന്നും സൂറിയ്ക്കിൽ എത്തിയെന്നുള്ള മെസ്സേജ് എനിക്കു വന്നിരുന്നു.അവളെ കാണാൻ ഉള്ള ആവേശത്തിയിരുന്നു ഞാൻ റീസെപ്ഷനിലേക്ക് ചെന്നത്.

അവിടെ അവൾ എന്നെ കാത്തിരുപ്പുണ്ടായിരുന്നു .ഞങ്ങൾ കൂട്ടുകാരികൾ ആണെന്ന് പറഞ്ഞപ്പോ എനിക്കും അവൾക്കും ഒരു മുറി തന്നെ ലഭിച്ചു. നാളെ 7 മണിയോടെ റീസെപ്ഷനിൽ വച്ചു കാണാം എന്ന ഉറപ്പോടെ സൗരഭും ഞങ്ങളും പിരിഞ്ഞു.
അങ്ങനെ ഞാൻ ആഗ്രഹിച്ചത് പോലെ ഒരു കൊറിയൻ കൂട്ടുകാരിയെ കൂടി കിട്ടിയ യാത്ര ആയിരുന്നു എന്റെ ഈ യൂറോപ്പ് യാത്ര.
20 ഡിസംബർ 2016
ഇന്ന് ഒരു ദിവസമാണ് ഞങ്ങൾക്ക് സൂറിക്ക് കാണാൻ ഉണ്ടായിരുന്നത്. രാവിലെ തന്നെ ഉൻ ജെ യോട് യാത്ര പറഞ്ഞു ഞാനും സൗരഭും
ഹോസ്റ്റലിൽ നിന്നിറങ്ങി
.കാരണം അവളുടെയും ഞങ്ങളുടെയും ഇന്നത്തെ യാത്ര പ്ലാനിങ് വ്യത്യസ്തം ആയിരുന്നു.
വൈകുന്നേരം ഫ്രീ ആയി കഴിയുമ്പോൾ അവളും അയി സൂറിക്ക് ഞങ്ങൾ നടന്നു കാണാൻ പ്ലാൻ ചെയ്തിട്ടുണ്ട്.
അവിടെ നിന്ന് ഇറങ്ങി നടക്കുമ്പോ തന്നെ ഓരോ കടകൾ ആയി തുറക്കുന്നതെ ഉണ്ടായിരുന്നുള്ളു. ക്രിസ്റ്റമസ് സമയം ആയത് കാരണം ഭംഗിയുള്ള അലങ്കാരങ്ങൾ ആയിരുന്നു നഗരം മുഴുവൻ. ഇന്നലെ ചെറുതായി ഒന്നു കണ്ടെങ്കിലും ഇന്ന് ഒരുതവണകൂടി ആ ക്രിസ്റ്റമസ് ട്രീ കാണണം എന്നു ഞാൻ മനസ്സിൽ കരുതിയിരുന്നു.
10 മിനിറ്റ് നടന്ന് ഒരു റോഡ് മുറിച്ചു കടക്കേണ്ട ദൂരമേ ഉണ്ടായിരുന്നുള്ളു ഞങ്ങൾക്ക് ഇന്ന് ആദ്യം ആയി കാണേണ്ട "ലിമ്മത്" എന്ന വിശാലയായ നദിയും ഓൾഡ് ടൗണും. നദിയുടെ മറുവശത്ത് ഓൾഡ് ടൌൺ ആണെങ്കിൽ ഈ വശത്ത് കാറുകളും ട്രാമുകളും, ബസ്സുകളും സൈക്കിൾ യാത്രക്കാരും ഒക്കെ മാറിമാറി
പോകുന്ന പ്രധാന പാത ആയിരുന്നു.
നദിയുടെ അരികിലൂടെ
കൈവരികളും , സ്ട്രീറ്റ് ലൈറ്റുകളും
കൊണ്ട് ഭംഗി ആക്കിയിരുന്നു. ഇരിക്കാനും, നടക്കാനും, അവിടെ നിന്ന് കാഴ്ചകൾ കാണാനും ഒക്കെ ഉള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു.
അടുത്തുള്ള ഫുഡ് സ്റ്റാളിൽ നിന്നായിരുന്നു ഞങ്ങളുടെ ബ്രേക്ഫാസ്റ്റ് .
സമയം ഞങ്ങൾക്ക് ഇന്നൊരു ഭീഷണി ആയത് കാരണം ഒരു മണിക്കൂർ നിന്ന് അവിടെയെല്ലാം കണ്ട ശേഷം നടക്കാൻ തുടങ്ങി.
സൗരഭും ഗൂഗിളും ഉള്ളത് കൊണ്ട് പ്രാഗിലെ പോലെ എനിക്ക്‌ ലോക്കേഷനെ ഓർത്ത് ടെൻഷൻ ഒന്നും എടുക്കേണ്ടി വന്നില്ല, വെനീസിൽ നടന്നത് പോലെ സമാധാനം അയി നടന്നു.
"ഗേറ്റ്‌സ് ഓഫ് ഹെൽ" എന്ന ഒരു ശില്പത്തെ കുറിച്ച് ഗൂഗിളിൽ കണ്ടിരുന്നു. അത് കാണാൻ ആയിരുന്നു ഞങ്ങളുടെ തീരുമാനം. "കുൻസ്തോസ്" ( Kunsthaus )
എന്ന ആർട് മ്യൂസിയ ത്തിലാണ് അത് വച്ചിരിക്കുന്നത്. ലൊക്കേഷൻ നോക്കി നടന്ന് എത്തിയപ്പോൾ തന്നെ ആദ്യം ആ വലിയ ശിൽപം ആണ് ഞങ്ങളെ കാത്തുനിന്നിരുന്നത്.
ഗേറ്റ്‌സ് ഓഫ് ഹെൽ :14ആം നൂറ്റാണ്ടിൽ "ഡാന്റെ അലിഗേരി" എന്ന ഇറ്റാലിയൻ കവി രചിച്ച "ദി ഡിവൈൻ കോമഡി"എന്ന കവിതയുടെ 'ഇൻഫെർണോ' എന്ന
ആദ്യ ഭാഗത്തെ അടിസ്ഥാനമാക്കി "അഗസ്റ്റി റോഡിൻ" എന്ന ഫ്രഞ്ച് ശിൽപി നിർമിച്ച ശിൽപം ആണിത്.
ഈ ശില്പത്തിന് 6 മീറ്റർ ഉയരവും,4 മീറ്റർ വീതിയും ഉണ്ട്.180 ബിംബങ്ങളോളം അതിൽ കൊത്തുപണി ചെയ്തിരുന്നു.

അവിടെ നിന്നും ഞങ്ങൾ നേരെ പോയത് "ഓപ്പ്റ ഹവ്സ്‌"ലേക്ക് ആയിരുന്നു. സൂറിക്കിലെ ഏറ്റവും വലിയ ടൌൺ സ്ക്വയർ ആയ"ശേക്സെലാറ്റെൻ" ഇൽ ആണ് ഓപ്പ്റ ഹവ്സ്സ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ഓപ്പ്റ ഹവ്സിൽ ഒന്നാണിത്.
പ്രൗഢഗഭീരം എന്ന വാക്ക്
കൊണ്ട് ഉപമിക്കാവുന്ന ഒരു നിർമിതി.
തൂവെള്ളനിറത്താൽ പെയിന്റ് ചെയ്തു മനോഹരമാക്കിയ ഈ കെട്ടിടത്തിൽ കുറെയേറെ
ശില്പങ്ങളും സ്ഥാപിച്ചിരുന്നു. എന്തെങ്കിലും ഒക്കെ അർത്ഥവും ഈ ശില്പത്തിനൊക്കെ ഉണ്ടായിരുന്നുകാണും എന്നൊക്കെ ഞാൻ ആലോചിച്ചു. 5 മണി കഴിഞ്ഞ് ഒന്നുകൂടെ ഇവിടേക്ക്
വരണം എന്നു ഞങ്ങൾ തീരുമാച്ചു. വൈകുന്നേരം ആകുമ്പോൾ ഇവിടുത്തെ അലങ്കാരങ്ങൾ എല്ലാം തെളിയും, കുറെ ക്രിസ്റ്റമസ് കടകൾ ഒക്കെ തുറക്കും, എന്നൊക്കെ അറിയാൻ കഴിഞ്ഞിരുന്നു.
അപ്പോഴേക്കും ഉച്ചക്ക് രണ്ടു മണി ആയി. ഇനി പോകേണ്ടത് " പ്രശസ്തമായ "സ്വിസ്സ് നാഷണൽ മ്യൂസിയ"ത്തിലേക്ക് ആയിരുന്നു.
ഞങ്ങൾ ട്രാമിൽ മ്യൂസിയത്തിലേക്ക്
പോകാൻ തീരുമാനിച്ചു.
അതുകൊണ്ടുതന്നെ ഏതൊക്കെയോ റോഡുകളും, സ്ഥലങ്ങളും , പഴയ കെട്ടിടങ്ങളും, ചർച്ചുകളും കുറേ പ്രദേശവാസികളേയും യാത്രക്കാരെയും ഒക്കെ കാണാൻ കഴിഞ്ഞു.
ഇന്നലെ വന്നിറങ്ങിയ റെയിൽവേ സ്റ്റേഷനു അടുത്തായാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.അവിടുത്തെ സ്റ്റോപ്പിൽ ഇറങ്ങി 5 മിനിറ്റ് നടക്കുന്ന ദൂരമേ ഉണ്ടായിരുന്നുള്ളു.5 മണി ആണ് ക്ലോസിങ് സമയം. അതുകാരണം ഭക്ഷണം കഴിക്കാൻ നിന്നില്ല. അവിടെനിന്നും ഒരു കോഫീ ഒക്കെ കുടിച്ചു അകത്തു കയറി.മ്യൂസിയത്തിനു പ്രത്യേക ടിക്കറ്റ് എടുക്കേണ്ടി വന്നില്ല.
ഇന്നലെ എടുത്ത 24 മണിക്കൂർ ട്രാൻസ്പോർട്ട് കാർഡ് കുറെ സ്ഥലങ്ങളിൽ കയറാൻ ഉള്ള ടിക്കറ്റ് കൂടി ആയിരുന്നു. മണികൂറുകൾ ചിലവഴികാനുള്ള കാഴ്ചകൾ അവിടെ ഉണ്ടായിരുന്നത് കാരണം സമയം പോയതെ അറിഞ്ഞില്ല.
മ്യൂസിയത്തിൽ നിന്നും ഞങ്ങൾ ഇറങ്ങിയത് ഇനി എന്തെങ്കിലും കഴികാമല്ലോ എന്ന സന്തോഷത്തിൽ ആയിരുന്നു. അങ്ങനെ നടക്കുമ്പോഴാണ് "ആൽഫ്രഡ്‌ എസ്‌ചേർ" എന്ന പ്രശസ്ത വ്യക്തിയുടെ
ശിൽപം കാണാൻ കഴിഞ്ഞത്.

രാഷ്ട്രീയ പ്രവർത്തകനും വ്യവസായിയും ആയിരുന്നു ഇദ്ദേഹം ആണ് സ്വിറ്റ്‌സാർലന്റിന്റെ ഏറ്റവും പ്രധാന രണ്ടു ബാങ്കുകളുടെയും ഗോർട്ട്ഹാർഡ് റെയിൽവേ ലൈനും ടണലും ഒക്കെ ഇൻഷുറൻസ് ചെയ്തിരിക്കുന്ന മൂന്ന് കമ്പനികളുടേയും സ്ഥാപകൻ.
1889-ഇൽ റിച്ചാർഡ് കിസ്സ്‌ലിംഗ് എന്ന ശില്പിയാണ് ഈ ശിൽപം നിർമിച്ചത്.
അവിടുന്ന് കുറച്ചു ദൂരം ചെന്നപ്പോൾ ഒരു ഹലാൽ ഷവർമ ഷോപ്പ് കാണാൻ കഴിഞ്ഞു . പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ് തോന്നിയത്. ഷവർമ ഒക്കെ കഴിച്ച് മനസ് നിറച്ച് ഞങ്ങൾ അവിടുന്ന് നടത്തം തുടങ്ങി.
നേരെ ഞങ്ങൾ വന്നത് റെയിൽവേ സ്റ്റേഷനിലേക്ക് ആയിരുന്നു. മിന്നിത്തിളങ്ങുന്ന ക്രിസ്റ്റമസ് ട്രീ വീണ്ടുമൊന്ന് കാണാൻ. ക്രിത്മസ് കടകൾ ആയിരുന്നു ആ ട്രീയ്ക്ക് ചുറ്റും. സോവെനേർ സാധനങ്ങൾ, സ്വിസ്സ് ചോകലൈറ്റുകൾ, പലതരം കോഫീകൾ, ലോക്കൽ ഭക്ഷണങ്ങൾ ഇങ്ങനെ
വിവിധതരം കടകൾ കൊണ്ട് അവിടമാകെ നിറഞ്ഞിരുന്നു.
(വീഡിയോ 5)
അപ്പോഴേക്കും കൊറിയൻ കൂട്ടുകാരി ഉൻ ജെ അവിടെ എത്തി.
അവളേയും കൊണ്ടാണ് ക്രിസ്റ്റമസ് അലങ്കാരങ്ങൾ കാണാൻ ഓപ്പ്റ ഹൗസിലേക്ക് വീണ്ടും പോയത്.
(വീഡിയോ 6)
ഉച്ചയ്‌ക്ക് തൂവെള്ള നിർത്തിലാണ് ഓപ്പ്റ ഹൗസിനെ കണ്ടതെങ്കിൽ ഇരുട്ടിയപ്പോൾ പലതരം
ലൈറ്റുകൾ കൊണ്ട് നിറഞ്ഞിരുന്നു .
ലേസർ ലൈറ്റുകളും, റോഡിലാകെ അലങ്കാരങ്ങളും, സ്ട്രീറ്റ്
മാർക്കറ്റുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
അവിടുത്തെ കാഴ്ചകൾ എല്ലാം കണ്ട് ചിത്രങ്ങളും പകർത്തിയാണ് തിരികെ വന്നത്. ഇടയ്ക്ക് ഒരു ഭാഗ്യം പോലെയാണ് ഇന്ത്യൻ ഫുഡ് ഷോപ്പ് കണ്ടത് .അവിടെ നിന്നും രാത്രീ ഭക്ഷണം കഴിച്ച്‌ ഞങ്ങൾ ഹോസ്റ്റലിലേക്ക് തിരിച്ചു. കുറെ ദൂരം സുറിക്ക് കാഴ്ചകൾ ഒക്കെ കണ്ട് ,
വിശേഷങ്ങൾ ഒക്കെ പങ്കുവെച്ചാണ്
ഞങ്ങൾ മൂന്നും ഹോസ്റ്റൽ വരെ നടന്നെത്തിയത്.
നാളെ ഉൻ ജെ കൊറിയയിലേക്കും , സൗരഭ് സ്വീഡനിലേക്കും ഞാൻ പാരിസിലേക്കും പോകുകയാണ്. സൗരഭ് രാത്രീ തന്നെ യാത്ര പറഞ്ഞു ഞങ്ങളോട് പിരിഞ്ഞു. അവന്റെ ഫ്ലൈറ്റ് അതിരാവിലെ ഉള്ളതായിരുന്നു.
21 ഡിസംബർ 2016
9 മണി ആയപ്പോൾ ഹോസ്റ്റലിൽ നിന്നും ഉൻ ജെയോട് യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി. റെയിൽവെ സ്റ്റേഷനിൽ നിന്ന് എയർപോർട്ടിലേക്ക് ഉള്ള ട്രെയിനിൽ കയറി. 10 മിനിറ്റ് യാത്രയിൽ എയർപോർട്ടിൽ എത്തി.
വലിയ എയർപോർട്ട് ആയിരുന്നു. ചെക്കിങ് എല്ലാം പെട്ടെന്ന് കഴിഞ്ഞതിനാൽ കുറച്ചു നേരം കോഫീ ഷോപ്പും , ഡ്യൂട്ടി ഫ്രീയും , എല്ലാം നടന്നുകണ്ടു പിന്നെ ഫ്രീ വൈഫൈയും
ഒക്കെ ആയി ഞാൻ സമയം കളഞ്ഞു.
ഉച്ചയ്ക്ക് 2.45 ന് ഉള്ള ഫ്ലൈറ്റിൽ യാത്ര തുടങ്ങി .4.10 ന് ഹാംബർഗിൽ
എത്തി. (ഹാംബർഗ്)ജർമനിയിൽ
2 മണിക്കൂർ ലെയോവർ ഉണ്ടായിരുന്നു. അവിടുന്നു 6 മണിക്ക് ഉള്ള വിമാനത്തിൽ പാരിസിലേക്ക് പറന്നു.....
(പ്രാഗിലെ സോളോ യാത്ര പോലെ രസകരമായ പാരീസിലെ സോളോ യാത്ര ഇനി)😬😬😬
തുടരും...


രണ്ടാം ഭാഗം ഇവിടെനിന്നും വായിക്കാം....: https://keralasolobiker.blogspot.com/2019/01/blog-post_58.html


വരികളും ചിത്രങ്ങളും Bismiya Saidu Mohammed


വെനീസ് കാഴ്ചകൾ...

17 ഡിസംബർ 2016
"വെനിസിലേക്ക് പറന്നു" ... അവിടെ ആണല്ലോ നമ്മൾ PART 1 നിർത്തിയത്‌
.അവിടെ നിന്നു നമുക്ക് യാത്ര തുടങ്ങാം.
ആദ്യഭാഗം ഇവിടെനിന്നും വായിക്കാം....: https://keralasolobiker.blogspot.com/2019/01/blog-post_27.html
          അങ്ങനെ ഉച്ചകഴിഞ്ഞു 3.20 ആയപ്പോൾ ഞാൻ വെനീസിലെ "മാർക്കോ പോളോ" എയർപോർട്ടിൽ എത്തി.ഒന്നര മണിക്കൂർ യാത്ര ആയിരുന്നു പ്രാഗിൽ നിന്നും വെനിസിലേക്ക്.

            സ്വീഡനിൽ നിന്നും സൗരഭ് മൂന്ന് ദിവസത്തെ ലീവിന് എത്താം എന്ന് ഇന്നലെ അറിയിച്ചിട്ടുണ്ടായിരുന്നു. വെനീസിലും സൂറിക്കിലും എനിക്കൊരു കൂട്ടായല്ലോ എന്ന സന്തോഷത്തിൽ ആണ് എയർപോർട്ടിൽ ഇറങ്ങിയത്. ഇമിഗ്രേഷൻ ചെക്കിങ് ഒന്നും
ഇല്ലാതിരുന്നതിനാൽ നേരെ ലഗ്ഗേജ് വരുന്ന ഇടത്തേക്ക്‌ പോയി. അവിടെ എന്നെയും കാത്ത് അവൻ നിൽക്കുന്നുണ്ടായിരുന്നു. പരിചിതമുഖം കണ്ടപ്പോൾ തന്നെ ആകെ ഒരു സമാധാനം. കൂട്ടുകാരനെ കിട്ടിയ സന്തോഷവും, ഇനി വൈഫൈ-ക്ക്‌ വേണ്ടി അലയേണ്ടി വരില്ലല്ലോ എന്ന ആശ്വാസവും .😂 ലഗ്ഗേജ് പെട്ടെന്ന് വന്നത് കാരണം അപ്പോൾ തന്നെ പുറത്തേക്ക് നടന്നു.
           എയർപോർട്ടിൽ നിന്നും ട്രാൻസ്പോർട്ട് കാർഡ് (2 days travel card) വാങ്ങിയാണ് ഞങ്ങൾ ഇറങ്ങിയത് .അവിടെ നിന്നും നേരെ പോകേണ്ടത് ഗൂഗിൾ കണ്ടു പിടിച്ചു തന്ന ഒരു ഇന്ത്യൻ റെസ്റ്റോറേന്റിലേക്ക്‌ ആണ്. പുറത്തോട്ട് ഇറങ്ങിയപ്പോഴാണ് ഞാൻ ഞെട്ടി പോയത്😆😆😆 പ്രാഗിൽ അനുഭവിച്ചതിനെക്കാൾ തണുപ്പ്. നേരെ പോയി കയറിയത് ഫ്രീസ്സറിലേക്ക് ആയിരുന്നല്ലോ എന്ന് ഓർത്തുപോയി. ഞങ്ങൾ ബസ് സ്റ്റോപ്പിൽ നിന്നു റെസ്റ്റോറേന്റിലേക്ക്‌ പോയി. നല്ല ഫുഡ് കഴിക്കാമല്ലോ എന്ന ആശ്വാസം "closed" എന്ന ബോർഡ് കണ്ടപ്പോൾ അവസാനിച്ചു.

            പിന്നീട് ഞങ്ങൾ 15 മിനിറ്റ് നടന്നിട്ടാണ് ഒരു കഫേ കണ്ടെത്തിയത്.അവിടെ കയറി ഞങ്ങളുടെ ആദ്യത്തെ ഇറ്റാലിയൻ കാപ്പച്ചിനോയും കുടിച്ച് ഇറങ്ങി. നല്ല യാത്രാ ക്ഷീണവും ,വിശപ്പും ഉണ്ടായിരുന്നു . ബുക്ക് ചെയ്തിരുന്ന ഹോസ്റ്റലിൽ പോകാനായി ട്രാമിൽ കയറി . ഒരു ഫുഡ് സ്റ്റാൾ പോലും തുറന്നിരുന്നില്ല, വെനിസിൽ ഞാൻ വന്നപ്പോൾ കൂടെ ഹർത്താലും വന്ന പ്രതീതി. ഒരു സ്റ്റോപ്പിൽ ഇറങ്ങി ഏകദേശം 45 മിനിറ്റ്‌സ് ആ തണുത്ത പ്രദേശത്തുകൂടെ വിറച്ചു വിറച്ചു നടന്നാണ് ഞാൻ ഹോസ്റ്റലിൽ എത്തിയത്.
അവിടെ കണ്ട റെസ്റ്റോറന്റിൽ കയറി
ഞങ്ങൾ കഴിക്കാൻ തീരുമാനിച്ചു , കാരണം വേറെ ഒന്നും ആയിരുന്നില്ല ഇനി ഒരു റെസ്റ്റോറന്റ് കണ്ടുപിടിക്കാൻ ഉള്ള ത്രാണി എന്റെ ഈ തണുത്തുറഞ്ഞ ശരീരത്തിന് ഇല്ലായിരുന്നു😱 മെനു നോക്കി , വേജ്.സ്പെഗേറ്റി വിത് ഒലിവ് ഓയിൽ കേൾക്കാൻ നല്ല സുഖം ഒക്കെ ഉണ്ട് എന്നാൽ ഒന്നു കഴിച്ചേക്കാം എന്നു കരുതി ഓർഡർ ചെയ്തു , മാറ്റി ഓർഡർ ചെയ്യാൻ വേറെ ഒന്നും ഇല്ലായിരുന്നു എന്നുള്ളത് മറ്റൊരു സത്യം . 10 മിനിറ്റ്ൽ ആഹാരം തയാറായി. കഴിക്കാൻ തുടങ്ങി , എന്തു പറയാൻ നല്ല രുചി ഇല്ലായ്‌മ ആയിരുന്നു ആ സ്പെഗേറ്റിക് ആകെ ഉണ്ടായിരുന്നത്😬 അങ്ങനെ ആദ്യമായി വെനിസിൽ ചെന്ന് സ്പെഗേറ്റിക്ക് കൂടെ കൂട്ടാൻ ടൊമാറ്റോ സോസ്‌ ഉണ്ടോ ചേച്ചി എന്നു ചോദിച്ച ആദ്യ വനിത ഞാനായി😌👩

       
        എങ്ങനെ ഒക്കെയോ കുറച്ച് കഴിച്ചിട്ട് അവിടെ നിന്ന്‌ ഇറങ്ങി.അപ്പോഴേക്കും സമയം രാത്രി 8 മണി ആയി. നാളെ രാവിലെ കൃത്യം 8 മണിക്ക്‌ റിസെപ്ഷനിൽ കണ്ടുമുട്ടാം എന്ന ഉറപ്പോടെ സൗരഭും ഞാനും പിരിഞ്ഞു. ഡോർമിറ്റോറിയിൽ എത്തിയ ഉടനെ വൈഫൈ സഹായത്തോടെ വീട്ടിൽ വിളിച്ചു സംസാരിച്ചു . എന്റെ റൂമിൽ ഉണ്ടായിരുന്നവരും ആയി പരിചയപ്പെട്ടു .അവരും എന്നെപ്പോലെ വെനീസ് കാണാൻ വന്നതായിരുന്നു. സംസാരിച്ചു കിടന്ന് ഉറങ്ങിയത് പോലും അറിഞ്ഞില്ല.
            രാവിലെ ഉണർന്നു റെഡി ആയി റിസപ്ഷനിലേക്ക് ചെന്നു. സൗരഭ് നേരത്തെ എത്തിയിരിക്കുന്നു. ഇന്നലത്തെ ഹോട്ടലിൽ കയറി കോഫി അകത്താക്കി. ചിത്രങ്ങളിൽ കണ്ടിട്ടുള്ള വെനീസ് ആണ് ചിന്തയിൽ. പല വർണങ്ങളാൽ നിറഞ്ഞ വെനീസ്, ഗൊണ്ടോള ബോട്ടുകൾ , വെനീസിലെ വ്യാപാരികൾ അങ്ങനെ ഓരോന്നും. കാണാൻ പോകുന്ന കാഴ്ചകളെ കുറിച്ചുള്ള സന്തോഷം ആയിരുന്നു മനസ്സ് മുഴുവനും.
ഇന്ന് ആദ്യം ഞങ്ങൾക്ക്‌ പോകാൻ ഉള്ളത് നമുക്ക് എല്ലാവർക്കും കേട്ടറിവുള്ള
"റിയാൾട്ടോ ബ്രിഡ്‌ജി"ലേക്ക് ആണ്. എന്തായാലും സൗരഭ് ഉള്ളത് കൊണ്ട് 'പ്രാഗിലെ' പൊലെ പബ്ലിക് വൈഫൈയോ, ലൊക്കേഷനോ കണ്ടുപിടിക്കാൻ ഉള്ള ടെൻഷൻ ഒന്നും എടുക്കേണ്ടി വന്നില്ല. അവന്റെ പിറകെ നടന്നാൽ മതിയായിരുന്നു😂😂
8.30 ഒക്കെ ആയപ്പോ ഞങ്ങൾ ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക്‌ നടന്നു .
(തണുപ്പിനോട് പൊരുതി നിൽക്കാൻ ഉള്ള വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും ഒരു രക്ഷയും ഇല്ല). 15 മിനിട്ട് നടന്നാണ് സ്റ്റോപ്പിൽ എത്തിയത് . "പീയാസ്സാലെ റോമ"(piazzale roma) എന്ന സ്ഥലത്തേക്ക് പോകുന്ന ബസ്സിൽ കയറി. 30 മിനിറ്റ് യാത്ര ആയിരുന്നു. നല്ല വീതി ഉള്ള പാതയിലുടെ ആയിരുന്നു യാത്ര.ഒരു വലിയ നദിയെ പിന്നിട്ടാണ് ബസ് പൊയ്ക്കൊണ്ടിരുന്നത് എന്ന് മനസിലാകാൻ കുറച്ച് സമയം എടുത്തു. കാരണം വേറെ ഒന്നും ആയിരുന്നില്ല .നദി തണുത്തുറഞ്ഞ് ഒരു വലിയ മൈതാനം പോലെ ആയിരിക്കുന്നു. പിന്നെയും ഉണ്ടായിരുന്നു കാഴ്ചകൾ ഐസ് മരങ്ങൾ,ഐസിൽ പൊതിഞ്ഞ വാഹനങ്ങൾ,ഐസ് മണലുകൾ ,ആദ്യമായി കാണുന്നത് കൊണ്ട് നല്ല കൗതുകം തോന്നി. 
          അങ്ങനെ പീയാസ്സാലെ റൊമായിൽ എത്തി , ഞങ്ങൾ ബസ്സിൽ നിന്നും ഇറങ്ങി. അതൊരു ഒരു സെൻട്രൽ സ്റ്റേഷൻ ആണ്. ബസ്‌,ട്രാം,ബോട്ട് സർവിസ് എല്ലാം ഇവിടെ കാണാം . പ്രധാന റെയിൽവേ സ്റ്റേഷനും ഇവിടെ തന്നെ ആണ് . വെനീസ് എന്ന ദ്വീപിലേക്ക് പോകാൻ രണ്ടു വഴികൾ ആണു ഉള്ളത്. ഒന്നുകിൽ നടന്നു പോകാം, അതായത് കനാലുകൾക്ക്‌
കുറുകെ ഉള്ള പാലങ്ങൾ കടന്ന് , അല്ലെങ്കിൽ വിവിധതരം ബോട്ട് ട്രാൻസ്പോർറ്റേഷൻ ഉപയോഗിച്ച്.
(വെനീസ് എന്ന ദ്വീപ് വെനീസിലെ ഏറ്റവും പ്രായം ചെന്ന കനാൽ ആയ "ഗ്രാൻഡ് കനാലാ"ൽ ചുറ്റപ്പെട്ടു കിടക്കുന്നു. 400-ഇൽപരം പാലങ്ങൾ ആണ് വെനീസിൽ ഉള്ളതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.13 മുതൽ 18 നൂറ്റാണ്ടു വരെ ഉള്ള കാലഘട്ടങ്ങളിൽ നിർമിക്കപ്പെട്ട 170 കെട്ടിടങ്ങളിൽ കൂടുതൽ ഇരുകരകളിലും ആയി ഇന്നും നിലനിർത്തിയിരിക്കുന്നു.ഈ വിശേഷണങ്ങൾ കാരണം ആണ് വെനീസിനെ
" സിറ്റി ഓഫ് കനാൽസ്",
"ഫ്ലോട്ടിങ് സിറ്റി",
"സിറ്റി ഓഫ് ബ്രിഡ്ജസ്"
എന്നൊക്കെയുള്ള പേരുകളിൽ അറിയപ്പെടുന്നത്.)
ഞങ്ങൾക്ക് പോകേണ്ട റിയാൾട്ടോ ബ്രിഡ്‌ജിലേക്ക് ഫെറിയിൽ (ferry service) പോകാൻ തീരുമാനിച്ചു.

               അങ്ങനെ 20 മിനിറ്റ് ഫെറി യാത്രയിൽ "റിയാൾട്ടോ മേർക്കറ്റോ"എന്ന സ്റ്റോപ്പിൽ ഇറങ്ങി. അവിടെ തന്നെ ഉള്ള ഒരു ബേക്കറിയിൽ നിന്നും ബ്രേക്ഫാസ്റ്റ് ആയി കോഫിയും,പിസ്സയും,ബന്നും ഒക്കെ കഴിച്ചു സമാധാനം ആയി റിയാൾട്ടോ ബ്രിഡ്‌ജിലേക്ക് നടന്നു.
            ചരിത്രത്തിന്റെ ഭാഗം ആയ റിയാൾട്ടോ ബ്രിഡ്ജ്. ഏറ്റവും പഴക്കം ചെന്ന വെനിസിന്റെ കച്ചവടകേന്ദ്രം ആയിരുന്ന റിയാൾട്ടോ മാർക്കറ്റിലേക്ക്‌ പോകാൻ ആളുകൾ 10 ആം നൂറ്റാണ്ടു മുതൽ സഞ്ചരിച്ചിരുന്ന ഒരു ഫ്ലോട്ടിങ് ബ്രിഡ്ജ് ആയിരുന്നു. ആദ്യകാലത്ത് ചെറിയ ബോട്ടുകൾ കൊണ്ടു താങ്ങി നിർത്തിയിരുന്ന ഒരു തടിപ്പാലം ആയിട്ടാണ് ഈ പാലം നിർമ്മിച്ചിരുന്നത്.പിന്നീട് പല മാറ്റങ്ങളും വരികയുണ്ടായി. 16 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ കല്ല്‌ കൊണ്ട് പുനർനിർമ്മിച്ച പാലം ആണ് ഇപ്പോൾ നിലനിർത്തിയിരിക്കുന്നത്.
അവിടുന്നു കുറച്ചു ഫോട്ടോസ് ഒക്കെ പകർത്തി ഇനി വെനീസിന്റെ അകത്തെക്ക്‌ നടക്കാൻ തീരുമാനിച്ചു. നടക്കുന്തോറും ഓരോ തെരുവുകൾ ആയി നടപാത പോകുന്നു .പാതയുടെ ഇരുവശവും കച്ചവടകേന്ദ്രങ്ങൾ. "വെനീസിലെ വ്യാപാരി" എന്നു നമ്മൾ എല്ലാം കേട്ടിട്ടുണ്ട്. അവിടെ ചെന്നാൽ വെനീസിലെ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ആണെന്ന് തോന്നും.
          എങ്ങോട്ടു തിരഞ്ഞാലും ഓരോ വഴികൾ പ്രത്യക്ഷപ്പെടുന്നത് കൊണ്ട് ലൊക്കേഷൻ മാപ്പ് ഉപയോഗിച്ച്‌ ഞങ്ങളുടെ അടുത്ത സ്ഥലമായ "പീയാസാ സാൻ മാർകോ"യിലേക്ക് നടന്നു. പോകുന്ന വഴിയിൽ ഇടക്ക് വച്ചാണ് ഞങ്ങൾ കാണാൻ കരുതിയിരുന്ന "ബ്രിഡ്ജ് ഓഫ് സയ്‌സ്,(bridge of Sighs) കാണാൻ ഇടയായത്. അതിനാൽ ആ സ്ഥലത്തിനുവേണ്ടി അന്വേഷിച്ചു
നടക്കേണ്ടി വന്നില്ല.
         "വിലാപങ്ങളുടെ പാലം" എന്നാണ് ബ്രിഡ്ജ് ഓഫ് സയ്‌സ്ന് അർത്ഥം വരുന്നത്.17 നൂറ്റാണ്ടിന്റെ ആരംഭത്തിൽ അന്റോണിയോ കൊണ്ടിനോ എന്ന വ്യക്തി ആണ് 11 മീറ്റർ വീതിയിലുള്ള ബ്രിഡ്ജ് ഓഫ് സയ്‌സ് രൂപകല്പന ചെയ്തിരിക്കുന്നത്. പാലസ് റിവർ എന്നു അറിയപ്പെടുന്ന റിയോ ടി പലാസോ എന്ന നദിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടു പോകുന്ന ഈ പാലം ഡോജ്'സ് കൊട്ടാരത്തിന്റെ പഴയ തടവറയും, ചോദ്യം ചെയ്യുന്ന മുറിയും ആയി ബന്ധിപ്പിച്ചിരിക്കുന്നു എന്നു പറയപ്പെടുന്നു. ഈ പാലത്തിനെ കുറിച്ച് പല കഥകൾ ആണ് ഉള്ളത്. ഒന്നു ഞാൻ ഇവിടെ പറയാം- ആരാച്ചാരുടെ അടുത്തേക്ക്‌ പോകുന്ന കുറ്റാരോപിതൻ ഈ പാലം കടക്കുമ്പോൾ പുറംലോകത്തെ അവസാന വെളിച്ചം കണ്ട് വിലപിച്ചിരുന്നത് ഇവിടെവച്ചാണെന്നാണ് വിശ്വാസം.
            അവിടുന്നു ഞങ്ങൾ "പീയാസാ സാൻ മാർകോ" യിലേക്ക് നടത്തം തുടങ്ങി.
അതൊരു സെൻട്രൽ സ്ക്വയർ ആണ്. ജലത്താൽ ചുറ്റപ്പെട്ട വെനീസിന്റെ മധ്യഭാഗത്ത് ആയി വരുന്ന വിശാലമായ ഒരു സ്ഥലം.
അവിടേക്ക് ഞാൻ നടന്നത് തണുപ്പിനോട് യുദ്ധം ചെയ്തുകൊണ്ടായിരുന്നു . ഇടക്കിടക്ക് മഞ്ഞും വന്നുപോകുന്നു. അവിടേക്ക് നടന്നപ്പോൾ ഞാൻ സൗരഭിനേ കുറിച്ച്‌ ആലോചിച്ചു . എനിക്കു തോന്നി സ്വീഡനിൽ ജീവിക്കുന്ന ഇവനെന്ത് "മഞ്ഞെന്ന്". ഒരു ഹെഡ് ക്യാപ് പോലും ധരിചിട്ടില്ല എന്നു മാത്രം അല്ല തണുപ്പിനെ ഒന്ന് മൈന്റ് പോലും ചെയ്യുന്നില്ല.
              പോകുന്ന വഴിയിൽ ഗൊണ്ടോള ബോട്ടുകൾ കണ്ടു . തിരിച്ചു വരുമ്പോ അതിൽ കയറണം എന്നൊക്കെ ആലോചിച്ചു .
എന്തായാലും നടന്നു നടന്ന്
"പീയാസാ സാൻ മാർകോ"യിൽ എത്തി. നിറങ്ങൾക്ക് പകരം ഒരു "ബ്ലാക്ക്‌ ആൻഡ് വൈറ്റ് വെനീസ്". മഞ്ഞും തണുപ്പും ആണ് ഞങ്ങളെ വരവേറ്റത്. ഇടക്കിടക്ക് മാത്രം അന്തരീക്ഷം തെളിയുന്നുണ്ടായിരുന്നു. അവിടെയാകെ വെനീസിലെ താമസക്കാരും,
ഞങ്ങളെ പോലെയുള്ള യാത്രക്കാരും,
സോവനിർ കച്ചവടക്കാരും, ഇഷ്ടംപോലെ പ്രാവുകളും, എല്ലാം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സെൻട്രൽ സ്ക്വയറിന് ഒരു വശത്തായി ഞങ്ങൾക്ക് കാണേണ്ടതായ "സെയിന്റ് മാർക് 'സ്‌ ബാസിലിക്ക"യും , ഡോജ്'സ്‌ പാലസും, കാണാമായിരുന്നു.

              ആദ്യം ഞങ്ങൾ പോയത് സെയിന്റ് മാർക് 'സ്‌ ബാസിലിക്കയിലേക്ക് ആയിരുന്നു.ആ കത്തീഡ്രലിന്റെ നിർമാണരീതിയിൽ ക്രിസ്തീയവും ഇസലാമികവുമായ സ്വാധീനം നമുക്ക് കാണാൻ സാധിക്കും. പ്രാഗിലെ നിർമ്മിതികൾ ഗോഥിക് ആർക്കിടെക്ചർ ആയിരുന്നെങ്കിൽ ഇവിടെ ഉണ്ടായിരുന്നത് ഗോഥിക്ക് രീതിയും കിഴക്കേ റോമൻ സാമ്രാജ്യത്തിൽ ഉത്ഭവിച്ച "ബൈസെൻടൈൻ ആർക്കിടെക്ചറും" ആയിരുന്നു.
*****
             കത്തീഡ്രലിൽ ചിത്രങ്ങൾ പകർത്താം എന്നും കരുതി ഞാൻ ഗമയിൽ കൈയിലെ ഗ്ലൗസ് ഒന്നു മാറ്റി . ഫോൺ എടുത്ത് ക്ലിക്ക് ചെയ്തതും അയ്യോ എന്റെ സ്പർശനശേഷി നഷ്ടപ്പെട്ടിരിക്കുന്നു.ഫോൺ അനങ്ങുന്നില്ല. വേറെ ഒന്നും ആയിരുന്നില്ല ,ഗ്ലൗസ് മാറ്റിയതും വിരലുകൾ തണുത്തു മരവിച്ച് കല്ലുപോലെ ആയി, ഫോണിനു പോലും മനസ്സിലാകുന്നില്ല 😅😅അപ്പോഴാണ് ടെക്‌നിക്ക്‌ ഓർമ്മ വന്നത് . ശബ്ദം കൊണ്ട് പ്രവർത്തിപ്പിക്കുന്ന രീതി ആക്കാമല്ലോ. "സ്‌മൈൽ" എന്നു പറഞ്ഞാൽ ചിത്രങ്ങൾ ഫോൺ സ്വന്തം ആയി പകർത്തും. എന്നോടാ ഫോണിന്റെ കളി 😏😏 അങ്ങനെ ആണ് വെനീസിലെ മിക്ക ചിത്രങ്ങളും പകർത്തിയത്.
ടിപ്: തണുപ് ഉള്ള സ്ഥലത്തു പോകുമ്പോ മൊബൈൽ സ്ക്രീൻ ടച്ച് ചെയ്യാൻ കഴിയുന്ന ഗ്ലൗസ് വാങ്ങി ധരിക്കുക. അങ്ങനെയുള്ള ഗ്ലൗസ് ലഭ്യമാണ്.
*****
            കത്തീഡ്രലിനോട് ചേർന്നായിരുന്നു ഡോജ്'സ്‌ പാലസ് പണികഴിപ്പിച്ചിരിക്കുന്നത്. അവിടുന്ന് അറിഞ്ഞ ഒരു കൗതുകം തോന്നിയ കഥ.
10 ആം നൂറ്റാണ്ടിലെ ഒരു തീപിടിത്തത്തിൽ നശിച്ചു പോയ ഈ കൊട്ടാരം 14ആം നൂറ്റാണ്ടിൽ പുനർനിർമിക്കുകയായിരുന്നു .
പാലസിന്റെ മാതൃക ചിട്ടപെടിത്തിയത്
"ഫിലിപ്പോ കാലെബണ്ടെറിയോ" എന്ന വ്യക്തി ആയിരുന്നു. അദ്ദേഹത്തെ 1355-ഇൽ രാജ്യദ്രോഹ കുറ്റത്തിന് വധിച്ചു.
പിന്നീട് കൊട്ടാരത്തിന്റെ പണികൾ രണ്ടു ഘട്ടങ്ങളായാണ് ചെയ്തത്. "റിയോ ഡി പാലാസോ" യിലേക്ക് അഭിമുഖം ആയിരിക്കുന്ന കിഴക്കേ ഭാഗം 1301 മുതൽ 1340 വരെ ആയിരുന്നു നിർമാണം , എന്നാൽ "പിആസെറ്റ സാൻ മാർക്കോ" യിലേക്ക് അഭിമുഖം ആയിരിക്കുന്ന പടിഞ്ഞാറെ ഭാഗം 110 വർഷങ്ങൾ എടുത്ത് 1450 ലാണ് പൂർത്തികരിച്ചത് .
             പാലസിന്റെ നിർമ്മാണവും ഗോഥിക്ക് ബൈസെൻടൈൻ രീതിയിൽ തന്നെ ആയിരുന്നു. ഓരോ പുരാണനിർമിതികളിലും ഒരായിരം ചരിത്രം ആണല്ലോ ഉറങ്ങുന്നത്. പാലസിന്റെ സൗന്ദര്യം ഒക്കെ ആസ്വദിച്ച ശേഷം ആവിടുന്ന് ഇറങ്ങി.
നല്ല ക്ഷീണം ഉണ്ട് ഒരു കോഫി കുടിക്കണം , വീട്ടിലും ഒന്നു വിളിച്ചു വിശേഷങ്ങൾ പറയണം. എന്നൊക്കെ കരുതി ഞങ്ങൾ ഒരു കഫേ അന്വേഷിച്ചു 😇😇അവിടെ ആകുമ്പോ ഫ്രീ വൈഫൈ കിട്ടുമല്ലോ😆
*****
                അങ്ങനെ കഫേ കണ്ടുപിടിച്ചു കോഫി ഒക്കെ കുടിച്ച് 30 മിനിറ്റ് ഒക്കെ വിശാലമായി ഇരുന്നു. ശേഷം ഇറങ്ങി ഒന്നര കിലോമീറ്ററോളം നടന്നു. ഇടക്ക്‌ കുറച്ചു വെള്ളം കുടിക്കാം എന്നു കരുതി പുറത്തു കിടന്ന ബാഗ് നോക്കി. പക്ഷെ കാണാൻ ഇല്ല. എന്റെ പുറത്തു ഉണ്ടായിരുന്ന ബാഗ് ഇപ്പൊ ഇല്ല . 😮😮(എന്തായാലും ആകെ ആശ്വാസം പാസ്‌പോർട്ടും പൈസയും ഫ്രണ്ട് ഇൽ കിടക്കുന്ന ചെറിയ ബാഗിൽ ഉണ്ട്) പെട്ടെന്ന് കഫേയിൽ ബാഗ് താഴെ വച്ചതായി ഓർമ്മ വന്നു. റോക്കറ്റിന് തീ കൊടുത്തത് പോലെ പിന്നെ ഒരൊറ്റ ഓട്ടം ആയിരുന്നു. തണുപ്പിന്റെ കാര്യം ഒക്കെ മറന്നുപോയി .അങ്ങനെ കട എത്തി. അവിടെ കട അടച്ചിരിക്കുന്നു.
അവിടെ നിന്നു ആളോട് ഞാൻ അന്വേഷിച്ചു.ഉത്തരം കേട്ടു ഞാൻ
ഞെട്ടി. ഈ കട തുറന്നിട്ട് മാസങ്ങൾ ആയെന്ന് 😱 ഇതെന്താ പ്രേത സിനിമയോ? രാവിലെ കോഫി കുടിച്ച കട വെറും സങ്കൽപ്പം ആയിരുന്നെന്നോ? ആകെ വട്ടായി പോയി .അപ്പോഴാണ് സൗരഭ് എത്തിയിട്ടു പറയുന്നത് കട ഇതല്ല ദോ അതാണെന്ന്. ഓഹോ അതായിരുന്നോ, ഞാൻ വെറുതെ ഓരോന്നു ചിന്തിച്ചു കൂട്ടി.എന്തായാലും ഞാൻ ഓടി കടയിൽ എത്തി. എന്നെയും കാത്ത് അവർ ബാഗും ആയി നിൽക്കുകയായിരുന്നു.അവരോട് നന്ദി പറഞ്ഞ് ഹാപ്പി അയി ഇറങ്ങി.
ടിപ്പ്: പ്രധാന രേഖകൾ യാത്രയിൽ സുരക്ഷിതം ആയി വയ്ക്കുക. കോപ്പികൾ എപ്പോഴും ലഗ്ഗേജിലും ഇമെയിൽ-ലും
കരുതുക.
******
              അങ്ങനെ അവിടെ നിന്നും ഇറങ്ങി .പോകുന്ന വഴിയിൽ " വികടർ ഇമ്മാനുവേൽ II"
എന്ന ശിൽപം ഒക്കെ ക്യാമറയിൽ പകർത്തി മുന്നോട്ട് നടന്നു. ഓടിയത് കാരണം ആകെ അവശേഷിച്ച ആരോഗ്യവും തീർന്നു. അപ്പോഴേക്കും 3 മണി ആയി.ഞങ്ങൾ നേരെ പോയത് മക് ഡൊണാൾഡ്‌സിലേക് ആയിരുന്നു. കടയിലേക്ക് കുറച്ചു ദൂരം ഉണ്ടായിരുന്നതിനാൽ ചിത്രങ്ങൾ ഒക്കെ പകർത്തി ആയിരുന്നു നടന്നത്.അവിടുന്നു ഭക്ഷണം കഴിച്ച് രാത്രിയിലേക്കും അത് തന്നെ വാങ്ങി ഇറങ്ങി.
              4 മണി ആയപ്പോഴേക്കും വെനീസിനെ മഞ്ഞുമൂടിതുടങ്ങി.ഞങ്ങൾ തിരിച്ച്‌ പോകാൻ ഉള്ള ഫെറി സ്റ്റോപ്പിലേക്ക് പോകാൻ തീരുമാനിച്ചു.കാരണം. ഇവിടെ നിന്നിട്ട് ഇനി കാഴ്ച്ചകൾ ഒന്നും കാണാൻ സാധിക്കില്ല. ഞാൻ ആണെങ്കിൽ ഓരോ കടകളിലും ഹിറ്ററിന്റെ ചൂടിനു വേണ്ടി മാത്രം ഓരോ സാധനങ്ങളുടെ വില ചോദിച്ചു ചോദിച്ചു സ്റ്റോപ് വരെ നടന്നു😬 ഗൊണ്ടോള ബോട്ടിൽ കയറണം എന്ന തീരുമാനവും ഉപേക്ഷിച്ചു. ഞാൻ ആഗ്രഹിച്ചു വന്ന വർണങ്ങളാൽ നിറഞ്ഞ വെനീസ് ആയിരുന്നില്ല എന്നത് ഒരു കാരണം പിന്നെ കാലാവസ്ഥ അനുവത്തിച്ചില്ല എന്നത് മറ്റൊരു കാരണം.
              തിരിച്ചുള്ള ഫെറിയിൽ പീയാസ്സാലെ റൊമായിലേക്ക് യാത്രയായി.അവിടെ ഉള്ള കാഴ്ചകളും കണ്ടു ,കോഫിയും നുകർന്ന്, സോവനിർ ഷോപ്പുകളിലും കയറി കുറച്ചു ഷോപ്പിങ്ങും ഒക്കെ നടത്തിയിട്ടാണ് തിരിച്ചു വന്നത്. 7 മണിയോടെ ഹോസ്റ്റൽ എത്തി. നാളെ "സൂറിക്ക്" ലേക്ക് യാത്ര ആവുകയാണ്.
കയ്യിൽ ഉണ്ടായിരുന്ന നല്ല ഐസായ ബർഗർ ഒക്കെ കഴിച്ചു ലഗ്ഗേജും തയാറാക്കി വച്ചു കിടന്നു.

           പിറ്റേന്ന് രാവിലെ 10 മണിയോടെ ഹോസ്റ്റലിൽ നിന്നിറങ്ങി.സ്വിറ്റ്സർലൻഡിലേക്ക്‌ ട്രെയിനിൽ ആണ് പോകുന്നത്. "വേനിസിയ സാന്റാ ലൂസിയ" സ്റ്റേഷൻ ഇൽ നിന്നാണ് ട്രെയിൻ. ബസ്സിൽ ഞങ്ങൾ പിയാസാലെ റൊമായിൽ ഇറങ്ങി. ഇന്നലെ കണ്ട സ്ഥലമേ ആയിരുന്നില്ല. ഇന്ന് സൂര്യൻ ബറൈറ്റ്ലൈറ്റ് കൊണ്ടു വന്നിരിക്കുന്നു. നല്ല തെളിഞ്ഞ അന്തരീക്ഷം. 😬😬 എന്തു പറയാൻ ഇന്നലെ ഈ കാലാവസ്ഥ ഇല്ലായിരുന്നല്ലോ എന്നു വിഷമിച്ചു നടന്നു.അവിടുന്ന് ഒരു "ഗ്ലാസ് ബ്രിഡ്ജ്" കടന്നു കുറച്ചു നടക്കേണ്ട ദൂരമേ ഉണ്ടായിരുന്നുള്ളു സ്റ്റേഷനിലേക്ക്.
              ഉച്ചക്ക് 2.20 ആണ് പോകേണ്ട സമയം. അവിടെ ഒരു ഇന്ത്യൻ ഹോട്ടൽ ഉണ്ടെന്ന് ഗൂഗിൾ മാപ്പിൽ കണ്ടു അവിടേക്കു കുറെ നടക്കണമായിരുന്നു. അവിടെ എത്തി സന്തോഷത്തോടെ ഓടി ചെന്നു. അവിടെ ഒരു ആഹാരവും ആയിട്ടില്ല. അവിടുന്നും വിഷമിച്ച് പിന്നെ വഴിയിൽ കണ്ട ബർഗർ കിങ്ങിൽ കയറി ഫുഡ് കഴിച്ച് സ്റ്റേഷനിൽ ചെന്നു. വലിയ ഒരു സ്റ്റേഷൻ ആയിരുന്നു . ഇഷ്ടം പോലെ ഇരിക്കാൻ സ്ഥലവും , കടകളും, ബേക്കറികളും, റെസ്റ്റോറന്റുകളും ,ഒക്കെ ഉണ്ടായിരുന്നു. വൈഫൈ ഉള്ള ഒരു ബേക്കറി നോക്കി
കയറി .കോഫീ ഒക്കെ കുടിച്ച് സുറിക്കിലേക്കുള്ള ട്രെയിനിന് കാത്തിരുന്നു.
തുടരും......

വരികളും ചിത്രങ്ങളും Bismiya Saidu Mohammed

പ്രാഗിന്റെ തെരുവീഥികളിലൂടെ......

         2016 ഇൽ ആണ് യാത്ര എന്ന ഒരു ആഗ്രഹം ഉണ്ടാകുന്നത് . ഒരു യാത്ര പോകണം . പെട്ടെന്ന് ഒരു തോന്നലിൽ നിന്നായിരുന്നു എന്നു മാത്രമേ എനിക്കു അറിയൂ.
കടുത്ത കൊറിയൻ സീരിയൽ ആരാധിക ആയിരുന്ന ഞാൻ ഒരിക്കൽ കണ്ടൊരു സീരിയൽ ആയിരുന്നു 'ലവേഴ്സ് ഇൻ പ്രാഗ്' ആ ഓർമ്മ ആയിരുന്നു വഴിത്തിരിവ്. അങ്ങനെ
ആണ് പ്രാഗ് എന്ന മനോഹര സ്ഥലം മനസിൽ ഉടലെടുക്കുന്നത്.
            പിന്നീട് വർഷങ്ങൾ കഴിഞ്ഞു.കോളേജ് കാലഘട്ടം എല്ലാം ഓർമയായി . അപ്പോഴാണ് ഒരിക്കൽ സ്വീഡനിൽ സ്ഥിരതാമസം ആക്കിയ സൗരഭ് എന്ന എന്റെ സുഹൃത്തും ചങ്ങാതിമാരും പ്രാഗ്ൽ നിൽക്കുന്ന ചിത്രം ഫേസ്ബുക്കിൽ കാണാൻ ഇടയായത്.
ഞാൻ അവിടെ പോകാൻ ആഗ്രഹിച്ചിരുന്നത് അല്ലേ?എനിക്കു ഒറ്റയ്ക്ക് ഒക്കെ പോകാൻ കഴിയുമോ?ഒരിക്കൽ എങ്കിലും ഈ മനോഹരമായ ഇടത്ത് എനിക്കു കാലുകുത്താൻ കഴിയുമോ? എന്നൊക്കെ ഉള്ള ചിന്തകൾ മനസിനെ വല്ലാതെ അലട്ടാൻ തുടങ്ങി.
         പിന്നീട് എല്ലാം പെട്ടെന്ന് ആയിരുന്നു . സൗരഭിനേ വിളിക്കുന്നു , യാത്ര പോയ കഥ അന്വേഷിക്കുന്നു , പ്രാഗ് എന്താണ്, അവിടെ യാത്ര സംവിധാനങ്ങൾ എന്തൊക്കെയാണ് ,താമസസൗകര്യം എങ്ങനെ ആയിരിക്കും. ഒറ്റക്ക് ഒരു പെണ്ക്കുട്ടിക്ക് സുരക്ഷിതം ആണോ എന്നൊക്കെ മനസിലാക്കുന്നു. വീട്ടിൽ ഇതെല്ലാം വിശദമായി പറഞ്ഞു കൊടുക്കുകയും അവരുടെ പൂർണ പിന്തുണയോടെ , എന്നാൽ ഇങ്ങനെ ഒരു പുതിയ ഹോബി തുടങ്ങിയേക്കാം എന്നും നിശ്ചയിക്കുന്നു . അങ്ങനെ വിസാ അപ്ലൈ ചെയ്യാൻ ഉള്ള തീരുമാനം എടുത്തു.
       പിന്നീട് ആയിരുന്നു ഏറെ കടമ്പകൾ കടക്കേണ്ടി വന്നത്. വിസയ്ക്ക് ഉള്ള രേഖകൾ ശേഖരിക്കുക, വിസയ്ക്ക് ആപ്ലിക്കേഷൻ കൊടുക്കുക. ദുബൈയിൽ സ്ഥിരതാമസം ആയത് കൊണ്ട് ദുബായിൽ നിന്നായിരുന്നു വിസക്ക് ആപ്പ്പ്ലൈ ചെയ്തത് . അന്ന് യൂ ഏ ഈ അല്ലാതെ വേറെ ഒരു രാജ്യവും ഞാൻ പോയിട്ടില്ലായിരുന്നു . ആയതിനാൽ തന്നെ ഷെങ്കൻ വിസാ സറ്റാമ്പ് ചെയ്ത പാസ്സ്പോർടിനു ഞാൻ കാത്തിരുന്നത് ടെന്ഷനോട് കൂടി ആണ്.
        ദിവസങ്ങൾ കടന്നു പോയി ഏകദേശം രണ്ടാഴ്ചക്കു ശേഷം ഫോണിൽ മെസ്സേജ് വന്നത് അനുസരിച്ചു പാസ്പോർട്ട് തിരികെ വാങ്ങാൻ പോയി. പാസ്പോർട്ട് കയ്യിൽ കിട്ടിയപ്പോൾ അതിൽ വിസ സ്റ്റാമ്പ് ചെയ്തിരിക്കുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം എന്തായാലും 11 ദിവസത്തെ വിസാ ലഭിച്ചു.
പിന്നീട് ഞാനും സൗരഭും ദുബായിലും സ്വീഡനിലും ഇരുന്ന് എന്റെ യാത്ര പ്ലാൻ ചെയ്തു. ആദ്യം പ്രാഗ് മാത്രം ആയിരുന്ന എന്റെ യാത്ര , പിന്നീടുള്ള പ്ലാനിംഗിലൂടെ നാല് സ്ഥലങ്ങളിലേക്കായി.
പ്രാഗ് (ചെക്ക് റിപ്പബ്ലിക്ക്)
വെനീസ് (ഇറ്റലി)
സൂറിക്ക് (സ്വിട്സ്സർലാൻഡ്)
പാരീസ് (ഫ്രാൻസ്)
താമസം എല്ലായിടത്തും ഹോസ്റ്റൽസ് ആയിരുന്നു . ഫീമെയിൽ ഡോർമെറ്റോറീസ് ബുക്ക് ചെയ്തു.
എല്ലാം സൗരഭിന്റെ സഹായത്തോടെ ഓൺലൈനായി തന്നെ ബുക്ക് ചെയ്യാൻ സാധിച്ചു.
അങ്ങനെ യാത്രയുടെ ദിവസം വന്നെത്തി .
ഗൂഗിൾ,യൂട്യൂബ്,ബ്ലോഗുകൾ ഇവയെല്ലാം വായിച്ചും കണ്ടും മനസിലാക്കിയാണ് ഞാൻ യാത്രക്ക് തയാറെടുത്തത്. ഞാൻ കണ്ടതും മനസിലാക്കിയതും അനുഭവിചറിഞ്ഞതും ആയ എന്റെ സ്വന്തം യാത്രയിലൂടെ ആണ് നമ്മൾ ഇനി പോവുന്നത്.
യാത്രാദിനങ്ങൾ:
14 ഡിസംബർ 2016
          ദുബായിൽ നിന്നും വൈകുന്നേരം 7.30 ന് ഉള്ള ഫ്ലൈറ്റിൽ ആയിരുന്നു എന്റെ യാത്ര.പ്രാഗിൽ എത്തുന്നത് രാത്രീ 11.30 ആയത് കാരണം ഞാൻ പിക്ക് അപ്പ് (pick up) സർവിസ് ബുക്ക് ചെയ്തിരുന്നു. പ്രാഗ് എയർപോർട്ട് വളരെ ചെറുതായിരുന്നു പെട്ടെന്ന് തന്നെ ഇമിഗ്രേഷൻ ക്ലീയരെൻസ് എല്ലാം കഴിഞ്ഞു പുറത്തു ഇറങ്ങി.
          എന്റെ പേര് വച്ച ഒരു ബോർഡും ആയി ഒരു ചെറുപ്പക്കാരൻ പുറത്തു കാത്തുനിന്നിരുന്നു. സൗരഭ് പറഞ്ഞു തന്നിരുന്ന നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന ബുക്കിംഗ് ഡീറ്റൈൽസും ഐഡന്റിറ്റി ഡീറ്റൈൽസും ചെക്ക്ചെയ്ത ശേഷം 'ഡെൽനികയിൽ ഉള്ള സർ ടോബീ'സ് ഹോസ്റ്റലിലേക് യാത്രയായി .45 മിനിറ്റ് ദൈർഘ്യം ഉള്ള കാർ യാത്ര ആയിരുന്നു. ഇടക്ക് ട്രാമുകൾ ബസ്സുകൾ ഒക്കെ അങ്ങിങ്ങായി കാണാൻ ഇടയായി.അങ്ങനെ ഞാൻ ഹോസ്റ്റൽ ഇൽ എത്തി.പണം കൊടുത്തശേഷം അദ്ദേഹത്തോട് ബൈ ബൈ പറഞ്ഞു പിരിഞ്ഞു. അപ്പോഴേക് ഏകദേശം1 മണി കഴിഞ്ഞിരുന്നു.
            റിസപ്ഷനിൽ ചെന്നു ബുക്കിംഗ് ഡീറ്റൈൽസ് കാണിച്ചു. ഒരു കാർഡ് കീ ആയിരുന്നു അവിടുന്നു ലഭിച്ചത്. പിന്നീട് എന്റെ ഡോർമേറ്ററിയിലേക് ഞാൻ പോയി. കാർഡ് കി സ്കാൻ ചെയ്ത് റൂമിലേക്ക് കയറി. എല്ലാവരും ഉറങ്ങുകയായിരുന്നു. വൈഫൈ സഹായത്തോടെ വീട്ടിൽ വിളിച്ചു സംസാരിച്ച ശേഷം ഫ്രഷ് ആയി യാത്രയുടെ ക്ഷീണത്തിൽ പെട്ടെന്ന് തന്നെ മയങ്ങി.
Day 1 (15 ഡിസംബർ 2016)
              രാവിലെ 7 മണിയോടെ ഞാൻ റീസെപ്ഷനിലേക് ചെന്നു. യാത്രകാർക്ക് വേണ്ടിയുള്ള ഒരു മാപ്പ് അവർ എനിക്കു നൽകി. അടുത്തുള്ള റസ്റ്റോറന്റ്നെ കുറിച്ചു ഞാൻ അന്വേഷിച്ചു.പ്രത്യേകിച്ച് അവർ പറഞ്ഞത് ഒന്നും മനസ്സിലായില്ലെങ്കിലും നന്ദി പറഞ്ഞു മാപ്പും ആയി പുറത്തോട്ട് നടക്കാൻ ഇറങ്ങി. നടക്കാൻ ഇറങ്ങിയത് ഒരു വലിയ കഥയാണ്. -3ഡിഗ്രി തണുപ്പ് എന്നത് നമുക്കു സഹിക്കാൻ കഴിയാത്ത തണുപ്പ് ആണെന്ന് എനിക്കു മനസിലായി. ഒരു നാലു തവണ എങ്കിലും പുറത്തു ഇറങ്ങും കുറച്ചു നടക്കും ഹോസ്റ്റലിൽ തിരിച്ചു കയറും . അങ്ങനെ ആണ് ഞാൻ തണുപ്പിനോട് പൊരുത്തപ്പെട്ടത്.

          സിനിമയിൽ ഒക്കെ കണ്ടിട്ടുള്ള പോലെ വളരെ പഴക്കം ചെന്ന യൂറോപ്പിയെൻ മാത്രകയിൽ ഉള്ള കെട്ടിടങ്ങൾ ആയിരുന്നു ആ വീഥിക്ക് ഇരുവശവും ഉണ്ടായിരുന്നത്. ഞാൻ താമസിച്ച ഹോസ്റ്റൽ ഉം അങ്ങനെ തന്നെ ആയിരുന്നു. രാവിലെ തന്നെ തണുപ്പിനെ നേരിടാൻ ഉള്ള ജാക്കറ്റും ബൂട്ട്സും, ക്യാപ്പും ഒക്കെ ധരിച്ചു പ്രാഗ് വാസികൾ എന്നെ കടന്നു പോകു ന്നുണ്ടായിരുന്നു. മിക്ക ആളുകളുടെ കൂടെയും ഓരോ നായയും ഉണ്ടായിരുന്നു. അവയും ജാക്കറ്റ് ധരിച്ചിരുന്നു.ആ കൗതുക കാഴ്ചകൾ കണ്ട് ഞാനും മുന്നോട്ട് നടന്നു. ഒരു തിരിവ് കഴിഞ്ഞപ്പോൾ ഗ്രോസറി ഷോപ്പ് കണ്ടു . വിയറ്റ്നാം കാരന്റെ ആയിരുന്നു ആ കട . അവിടെ കയറി കുറച്ച് പഴങ്ങളും മിനറൽ വാട്ടറും വാങ്ങി തിരിച്ച് ഹോസ്റ്റലിലേക്ക് നടന്നു. അതായിരുന്നു ബ്രേക്ഫാസ്റ്റ്.
               ഇന്ന് ആദ്യമായി എനിക്ക് പോകാൻ ഉള്ളത് "ഓൾഡ് ടൌൺ സ്ക്വയറി"ലേക്ക് ആയിരുന്നു. റിസപ്ഷനിൽ നിന്നു 30 മിനിറ്റ്സ് ട്രാൻസ്പോർട്ട് കാർഡ് വാങ്ങി ഞാൻ പുറത്തേക് ഇറങ്ങി.ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്റ്റോപ് ഇൽ എത്തി ട്രാമിനു കാത്തു നിന്നു.
             ലൊക്കേഷനെ കുറിച്ച് അടുത്ത നിന്ന ചെറുപ്പകാരനോട് സംശയം ചോദിച്ചു. ഞാൻ സോളോ ട്രാവലർ ആണ് ഇന്ത്യയിൽ നിന്നാണ് എന്നൊക്കെ അറിഞ്ഞപ്പോ എന്നെ സഹായിക്കാൻ അദ്ദേഹത്തിന് വലിയ ആവേശം ആയി. അമേരിക്കകാരൻ ആയ അലക്സാണ്ടർ പ്രാഗിൽ ഏതോ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു. എന്തായാലും അവനും ആ വഴി ആയിരുന്നു പോകേണ്ടത്.ട്രാമിലും ട്രെയിനിലും ഒക്കെ ആയി ഓൾഡ് ടൌൺ സ്ക്വായറിന്റെ 500 മീറ്റർ അപ്പുറം ഉള്ള ഒരു സ്റ്റോപ്പിൽ അവൻ എന്നെ എത്തിച്ചു. ഈ 20 മിനിറ്റ യാത്രയിൽ ഞാൻ ഒരു ഹിസ്റ്ററി ക്ലാസ്സിൽ ആയിരുനെന്നു പറയാം. സോവിയറ്റ് യൂണിയൻ ഭരണകാലത്തെയും , ചെക്കോസ്ലോവാക്യ ചെക്കും സസ്ലോവാക്യ ആയത് എങ്ങനെയെന്നും ഒക്കെ അവൻ ക്ലാസ് എടുത്തു. എന്തു പറയാൻ എല്ലാം മനസിലായത് പോലെ ഞാനും തലയാട്ടി. അവനും സന്തോഷം എനിക്കും സന്തോഷം.അങ്ങനെ അവനോട് ബൈ ബൈ പറഞ്ഞു ഞാൻ നടന്നു. ഇടയ്ക്ക് ഒരു കറൻസി എക്സ്ചേഞ്ചിൽ കയറി 50 യൂറോ മാറ്റി "ചെക്ക് കൊറുണ" ആക്കി വാങ്ങിയിട്ട് വീണ്ടും നടന്നു.

             എന്നെ ഓൾഡ് ടൌൺ സ്ക്വയറിൽ വരവേറ്റത് ഒരു കൂറ്റൻ ക്രിസ്റ്റമസ് ട്രീ ആയിരുന്നു . വിശാലമായ ഓൾഡ് ടൌൺ സ്ക്വയർ ,ചുറ്റിനും പഴമയെ വിളിച്ചോതുന്ന കെട്ടിടങ്ങൾ, സവാരി ചെയ്യാൻ പഴയ കാർ, കുതിരവണ്ടി. പ്രതിമ പോലെ നിൽക്കുന്ന മനുഷ്യർ, പ്രാഗിന്റെ വേഷവിധാനത്തിൽ നിൽക്കുന്ന ചെറിയ കച്ചവടക്കാർ, വിവിധ തരം ഭക്ഷണം കിട്ടുന്ന ചെറിയ കടകൾ , ഇവയ്ക്ക് എല്ലാം പുറമേ യാത്രക്കാരുടെ തിരക്കും ഉണ്ടായിരുന്നു. അവിടെ നിന്നാൽ 14 ആം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട " ചർച്ച് ഓഫ് ലേഡി ബിഫോർ റ്റിന് " കാണാമായിരുന്നു. 12 ആം നൂറ്റാണ്ടിൽ ഫ്രാൻസിൽ ഉത്ഭവിച്ച ഗോഥിക് ആർക്കിടെക്ചർ രീതിയിൽ ആണ് പ്രാഗിലെ ഓരോ പ്രശസ്ത നിർമിതികളും പണിതിരിക്കുന്നത്.80 മീറ്റർ ഉയരമുള്ള ടവർ ന്റെ ഓരോ ചിത്രപണികളും നമ്മെ അത്ഭുതപ്പെടുത്തും.
               അസഹനീയമായ തണുപ് ഭേദിച്ചു വേണം നടക്കാൻ .ഇനി എനിക്കു കാണേണ്ടത് "അസ്ട്രോണോമിക്കൽ ക്ലോക്ക്" ആയിരുന്നു.എന്തായാലും ക്ലോക്ക് നെ തേടി ഞാൻ അവിടം ആകെ കാണുന്ന വഴികളിലൂടെ ഒക്കെ നടന്നു. എങ്ങോട്ട് തിരഞ്ഞാലും യാത്രക്കാരുടെ തിരക്ക് ആണ് , ചരിത്രം എഴുതപെട്ട വഴികളിലൂടെ നടക്കാൻ കഴിയുന്നത് തന്നെ ഒരു സന്തോഷം ആണ്. എവിടെയും കച്ചവട തിരക്ക് , അങ്ങനെ കാഴ്ചകൾ കണ്ടു നടന്നു. അവിടെ ഉള്ള പുരാതന കെട്ടിടങ്ങൾ ഇന്ന് വിവിധ തരം കടകൾ ആയി മാറിയിരിക്കുന്നു. ഏകദേശം ഒരു മണിക്കൂർ ആയി അപ്പോഴേക്കും ഞാൻ അവിടെ കണ്ട മക്ക് ഡൊണാൾഡ്സിൽ കയറി ഉച്ച ഭക്ഷണം കഴിച്ചു.

              അവിടെ കിട്ടിയ വൈഫൈടെ സഹായത്തിൽ ക്ലോക്ക് തേടി വീണ്ടും ഇറങ്ങി.തിരിച്ച് ഓൾഡ് ടൌൺ സ്ക്വയറിലെക്ക് നടന്നു. അവിടെ എത്തിയതും ദ നിൽകുന്നു ഞാൻ മൂന്ന് തവണ മുന്നിലൂടെ നടന്നു പോയ ഒരു കെട്ടിടത്തിന്റെ ചുവരിൽ ഒരു പടുകൂറ്റൻ ക്ലോക്ക്. കണ്ടപ്പോഴേ മനസിലായി ആള് ഇതുതന്നെ ആണെന്ന്.അത്രക്കും ഉണ്ട് കാണാൻ.ഇന്ന് ലോകത്തുള്ള അസ്ട്രോണോമിക്കൽ ക്ലോക്കുകളിൽ മൂന്നാമൻ . ഇന്നും പ്രവർത്തിച്ചു കോണ്ടിരിക്കുന്നവയിൽ ഒരുവൻ.
1410 ഇൽ പണികഴിപ്പിച്ച ക്ലോക്ക്. സൂര്യന്റേയും ചന്ദ്രന്റെയും ഓരോ ഗ്രഹങ്ങളുടെയും സ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ നിർമിച്ചതാണ്  ഈ ക്ലോക്ക് ഓരോ മണിക്കൂർ കൂടുമ്പോ ചലിക്കുന്നത് കാണാൻ തന്നെ ഒരു അഭുത പ്രതിഭാസമായിരുന്നു.
             പിന്നീട് ഞാൻ പോയത് തൊട്ടടുത്തുള്ള സെയിന്റ് നിക്കൊളാസ് ചുർച്ചിലേയ്ക്ക് ആണ്. യാത്രക്കാർ ഒക്കെ അവിടേക്കു വരുന്നുന്നത് കാരണം കുറച്ച തിരക്കു ഉണ്ടായിരുന്നു. പ്രാർത്ഥനയിൽ ഇരിക്കുന്നവരെ ഒരു രീതിയിലും ശല്യം ചെയ്യാതെ ആണ് ഓരോ യാത്രക്കാരും പള്ളിയുടെ സൗന്ദര്യം നടന്നു കണ്ടത്.
            സമയം അപ്പോഴേക്ക് വൈകുന്നേരം 5 മണി കഴിഞ്ഞിരുന്നു. . രാവിലെ ഞാൻ കണ്ടുവച്ചിരുന്ന കെ ഫ് സിയിലേക്ക് നടന്നു. കുറച്ച നേരം കോഫീ ഒക്കെ കുടിച്ച് ഹീറ്ററിന്റെ ചൂടിൽ ഇരിക്കണം. എന്നൊക്ക കരുതി പോയെങ്കിലും അവിടെ എനിക്കു ഒരു കൂട്ടുകാരിയെ കിട്ടി പ്രാഗ്കാരി ഹൻങ്കാ വസീല . എന്നോട് വളരെ സൗഹൃദപരമായി സംസാരിച്ച അവൾക്ക് ദുബായ് യുടെയും ഇന്ത്യയുടെ യും കാര്യങ്ങൾ ചോദിച്ചു അറിയാൻ തിടുക്കം ആയിരുന്നു. സംസാരിച്ച് ഇരുന്ന് 7.30 ആയി. പിരിയുന്നതിനു മുന്നേ മെയിൽ ഐഡി കൈമാറാൻ മറന്നില്ല. അതിനാൽ തന്നെ ഇന്നും നല്ല സുഹൃത്തുക്കൾ ആണ് ഞങ്ങൾ.
            അവിടെ നിന്നു നേരെ പോയത് അൽ കരീം ഇന്ത്യൻ റെസ്റ്റോറന്റിലേക്ക് ആയിരുന്നു.അവിടുന്നു നല്ല ബിരിയാണിയും ചിക്കൻ കറിയും ഒക്കെ കഴിച്ചു ഞാൻ ഇറങ്ങി.
               അപ്പോഴാണ് ഒരു കാര്യം ഓർമ്മ വരുന്നത്. തിരിച്ച് പോകാൻ ബസ് കാർഡ് വാങ്ങുന്ന കാര്യം.റിസപ്ഷനിൽ പറഞ്ഞത് അനുസരിച്ച് ഇവിടെ ഉള്ള എല്ലാ കടയിലും കിട്ടുന്ന സാധനം ആണ് ഈ ബസ് കാർഡ്.അങ്ങനെ ഞാൻ എനിക്കു പോകേണ്ട സ്റ്റോപ് വരെ ഉണ്ടായിരുന്ന ഓരോ കടയിലും അന്വേഷിച്ചു , കാണുന്ന ആളുകളോട് കാർഡ് കിട്ടുന്ന കടയെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ആർക്കും അറിയില്ലായിരുന്നു . എന്തായാലും സ്റ്റോപ് എത്തി. അവിടെ കണ്ട ഒരു ചെറുപ്പക്കാരനോട് ഞാൻ കാർഡിനെ കുറിച്ച് അന്വേഷിച്ചു. പ്രതീക്ഷിക്കാത്ത ഉത്തരം ആയിരുന്നു ലഭിച്ചത്. "കാർഡ് എവിടെ കിട്ടുമെന്ന് എനിക്കു അറിയില്ല പക്ഷെ എന്റെ കയ്യിൽ ഒരു കാർഡ് ഉണ്ട് അത് ഞാൻ തരാം,ഞാൻ വളരെ സന്തോഷത്തോടെ അതു വാങ്ങി പണം നൽകി,പക്ഷെ അവൻ പണം സ്വീകരിച്ചില്ല എന്നു മാത്രം അല്ല ഇതെന്റെ ഒരു ക്രിസ്റ്റമസ് ഗിഫ്റ്റ് ആയി കരുതാനും പറഞ്ഞു. അതായിരുന്നു എന്റെ യാത്രയിലെ ആദ്യ മാലാഖ. ( പേരറിയാത്ത ആ സുഹൃത്തിന് നന്ദി)

             ഞാൻ അടുത്ത ട്രാം ഇൽ ഹോസ്റ്റലിൽ എത്തി. അവിടേയും എന്നെ കാത്തിരുന്നത് ഒരു സമ്മാനം ആയിരുന്നു. ഞാൻ സ്വപ്നം കണ്ടത് പോലെ ഒരു കൊറിയകാരി "ജാങ് ഉൻ ജേ" . എന്റെ അടുത്തുള്ള കട്ടിലിൽ ആണ് അവളുടെ സ്ഥാനം. ഞങ്ങൾ വേഗം കൂട്ടുകാരായി.ഇന്ത്യകാരിയെ കണ്ട സന്തോഷം അവൾക്കും കൊറീകാരിയെ കണ്ട സന്തോഷം എനിക്കും. അവളും എന്നെ പോലെ യാത്രകാരിയാണ്. നാളെ അവൾ "വിഎന്നായിലേക്ക്" പോകും ഞാൻ മറ്റന്നാൾ വെനിസിലേക്കും. ഞങ്ങൾ ബുക്കിങ് ചെക്ക് ചെയ്തോപ്പോഴാണ് കണ്ടത് "സൂറിക്ക്"ഇൽ ഞങ്ങൾ ബുക്ക് ചെയ്തിരിക്കുന്നത് ഒരേ ഹോസ്റ്റൽ തന്നെ ആണ്. ( ദൈവനിശ്ചയം എന്ന പോലെ പിന്നീട് 2017 ലെ എന്റെ ദക്ഷിണ കൊറിയൻ യാത്രയിൽ അവൾ എന്നെ വന്നു കാണുകയും , അവളുടെ നാടായ ദെഗുവിലെ അവളുടെ വീട്ടിൽ ഒരു ദിവസം താമസിക്കുകയും ചെയ്തു .)
Day 2 ( 16 ഡിസംബർ 2016 )
            ഉൻ ജെയും ഞാനും ഒന്നിച്ചു രാവിലെ ഇറങ്ങി.വീണ്ടും കാണാം എന്ന ഉറപ്പോടെ ഞങ്ങൾ പിരിഞ്ഞു. ഇന്ന് എനിക്കു കാണാൻ പോകേണ്ടത് പ്രാഗ് കാസ്റ്റിലും 'castle"ഉം , ചാൾസ് ബ്രിഡ്ജും ആയിരുന്നു.
              രാവിലെ എനിക്കു നടന്നു കാണണം എന്നുള്ള ഉദ്ദേശത്തോടെ 30 മിനിറ്റ്സ് നടക്കാൻ ഉള്ള ദുരത്തിൽ മക് ഡൊണാൾഡ്സ് ലക്ഷ്യം ആക്കി നടന്നു. ആ വഴിയിൽ കാണാനായത് വലിയ റോഡകളും, കാറുകളും,രാവിലെ ജോലിക്കായി പോവുന്ന ആളുകളും, പുതിയ കെട്ടിടങ്ങളും, കച്ചവടക്കാരും,ഒക്കെ ആയിരുന്നു. അങ്ങനെ മക് ഡൊണാൾഡ്സിൽ നിന്നു ബ്രേക്ഫാസ്റ്റ് കഴിഞ്ഞു ഇറങ്ങി കുറച്ചു നടന്ന് പ്രാഗ് കാസ്റ്റിലിലേക് ഉള്ള ട്രാം ഇൽ കയറി. ട്രാമിലും കാഴ്ചകൾ ഒക്കെ കണ്ടിരുന്നു.
എനിക്കു ഇറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങി.
അവിടെ വലിയ ഒരു നദി ഒഴുന്നുണ്ടാരയിരുന്നു . നദിക്ക് കുറുകെ ആയി വീതിയിലുള്ള പാലവും, ആ റോഡ് പാതയിലൂടെ കാറുകൾ ഓടുന്നുണ്ട് . എന്തായാലും എനിക്കു പോകേണ്ടത് ആ വഴിയല്ല. എന്റെ അടുത്തുള്ള പടികെട്ടുകൾ കയറണം. അത് കണ്ടു ഞെട്ടിയത് കൊണ്ടു തന്നെ അടുത്ത ഉള്ളവരോട് ഇത് തന്നെ ആണോ വഴി എന്നു ചോദിച്ചു. അതേ എന്ന ഉത്തരം ആണ് ലഭിച്ചത്. എന്തായാലും ഉഗ്രൻ ആയിട്ടുണ്ട്.100 പടികൾ എങ്കിലും കാണും.
എന്റെ അത്യാവശ്യം ആണല്ലോ അവിടെ പോവേണ്ടത്.അങ്ങനെ ഞാൻ കയറി തുടങ്ങി
മുകളിൽ എത്തി. 

             എത്രയോ ഏക്കർ വിസ്തീർണം ഉള്ള ഒരു ഉദ്യാനം. നിറയെ മരങ്ങൾ, അങ്ങിങ്ങായി കല്ലിൽ തീർത്ത പ്രതിമകൾ , ബെഞ്ചുകൾ, പിന്നെ കൂട്ടുകാരും ആയി വന്നവർ, വ്യായാമം ചെയ്യാൻ എത്തിയവർ, . അങ്ങനെയോക്കെ വത്യസ്തമായെ ഓരോ കാഴ്ചകൾ. അങ്ങു ദൂരെ ആയി പ്രാഗ് കേസ്റ്റിൽ ( castle ) കാണാമായിരുന്നു. എല്ലാം കണ്ട് ഒരു മണിക്കൂർ ഒക്കെ കഴിഞ്ഞു ഞാൻ എത്തേണ്ടിടത്ത് എത്തി. മുന്നിൽ എത്തിയപ്പോൾ മനസിലായീ രാവിലെ നടക്കാൻ ഒന്നും പോകാതെ നേരെ ട്രാമിൽ വന്നിരുന്നെങ്കിൽ കേസ്റ്റിലിന്റെ ഫ്രണ്ടിൽ ഇറങ്ങായിരുന്നു എന്ന്. എന്തായാലും castle ഇൽ വരാൻ പ്രാഗുകാരു പോലും സഞ്ചരിക്കാത്ത വഴികളിലൂടെ ഞാൻ സഞ്ചരിച്ചു 😂 അവിടെ കയറുന്നതിനു മുന്നേ ബാഗ് ചെക്കിങ് ഉണ്ടായിരുന്നു. കുറ്റവാളിയെ പിടിച്ചു നിർത്തിയത് പോലെ അല്ലാതെ സൗഹൃദത്തോടെ ഒരു പൊലീസികാരൻ ബാഗ് ചെക്ക് ചെയ്തു.
             പിന്നീട് കയറി ചെല്ലുന്നത് പ്രാഗ് കാസ്റ്റിൽ കോംപ്ലക്സ്-ലേക്ക് ആണ്. ഇവിടുന്നു ടിക്കറ്റ് എടുത്തു വേണം അകത്തേക്കു കടക്കാൻ. തല്ലെന്നു പരിചയപ്പെട്ട ഹൻക പറഞ്ഞത് അനുസരിച്ച് "സർക്യൂട്ട് ബി" ടിക്കറ്റ് എടുത്തു.
ഈ ടിക്കറ്റ് ഇൽ ഉൾപ്പെട്ടിട്ടുള്ളത് :
സെയിന്റ് വൈറ്റ്സ് കത്തീഡ്രൽ,
ദി ഓൾഡ് റോയൽ പാലസ്,
സെയിന്റ് ജോർജ് ബസില്ലിക്ക,
ഗോൾഡൻ ലയിൻ,
ഡെലിബോർക ടവർ.
             ഈ കോംപ്ലെക്സിന്റെ അകത്തേക്ക് ഒരു വഴിയിലൂടെ ഞാൻ നടന്നു. അവിടെ കണ്ണെത്താത്ത ഉയരത്തിൽ പ്രാഗ്ൽ ഏറ്റവും ഉയരം കൂടിയ പള്ളി സെയിന്റ് വൈറ്റ്സ് കത്തീഡ്രൽ  ഒരു ഫോട്ടോയിൽ പോലും ഫുൾ ചിത്രം എടുക്കാൻ ആവാത്ത ഉയരം. പുറത്തെ കൊത്തുപണികൾ കണ്ടാൽ മനുഷ്യനിർമ്മിതി തന്നെ ആണോ ഇതെന്നു സംശയിച്ചു പോകും. ഉള്ളിലേക്ക് ടിക്കറ്റ് ചെക്ക് ചെയ്താണ് കയറെണ്ടത് .ഇവിടെ ഉള്ള ഓരോ ടിക്കറ്റ് സ്കാനിംഗ് ലും ഇരിക്കുന്നത് പ്രായം ചെന്നവർ ആയിരുന്നു . അകത്തെ കാഴ്ച ഈ കൊത്തുപണികളോട് മത്സരിക്കുന്നവയാണ് .
              പിന്നീട് പോയത് ഓൾഡ് റോയൽ പാലസിലേക്ക് ആണ്.1135 ഇൽ പണികഴിച്ച പാലസ് ആയിരുന്നു. ഏറ്റവും പഴക്കം ചെന്ന പാലസുകളിൽ ഒന്ന്. ആദ്യം ചെക്ക് രാജകുമാരന്മാർ ഉപയോഗിച്ചിരുന്ന ഈ കൊട്ടാരം പിന്നീട് 13 ആം നൂറ്റാണ്ടു മുതൽ 16 ആം നൂറ്റാണ്ടുവരെ രാജാവിന്റെ പാലസ് ആയിരുന്നു. അവിടെയാണ് രാജാവിന്റെ ഇരിപ്പിടവും , ഉപയോഗിച്ചിരുന്ന വിലപിടിപ്പുള്ള ആഭരങ്ങളും രത്നങ്ങളും സുക്ഷിച്ചിരിക്കുന്നത് .
            വിശാലമായ കൊട്ടാരം നടന്നു കണ്ടശേഷം സെയിന്റ് ജോർജ് ബസില്ലിക്ക ഇൽ ചെന്നു. മുന്നേ കണ്ട കത്തീഡ്രൽ വച്ചു നോക്കിയാൽ ഇത് ചെറിയ പള്ളിയാണ് പക്ഷെ ആ പള്ളി മാത്രം നോക്കിയാൽ അതൊരു വലിയ പള്ളി ആയിരുന്നു . 973 ഇൽ നിർമിക്കപ്പെട്ടതായ ഈ പള്ളിയിൽ 19, 20 നൂറ്റാണ്ടിലെ ബൊഹീമിയൻ ചിത്രശേഖരണം ഉൾപ്പെടുത്തി ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു.
             ഗോൾഡൻ ലെയിൻ 16 ആം നൂറ്റാണ്ടിൽ നിർമിച്ച ഒരു തേരൂവീഥി ആയിരുന്നു. വിവിധ വർണ്ണങ്ങളിൽ ഉള്ള വീടുകൾ ഇരുവശത്തായി ഉണ്ടായിരുന്ന ഒരു വഴി.. ഇപ്പൊ ഒരു വശത്ത് മാത്രമേ വീടുകൾ നിലനിർത്തിയിട്ടുള്ളൂ.
ഡെലിബോർക ടവർ 1781 ഇൽ നിർമിച്ച ഒരു ജയിൽ ആണ്. ഈ ടവർ ന്റെ പ്രത്യേകത അതിന്റെ പേരിൽ ആയിരുന്നു. അവിടെ ആദ്യമായി ജയിലിൽ അടയ്ക്കപെട്ട ആളുടെ പേരിൽ "ഡലിബെർ ഓഫ് കൊസോജഡി" ആണ് അറിയപ്പെടുന്നത്. ചരിത്രത്തിൽ അദ്ദേഹത്തെ റോബിൻഹുഡ് ഓഫ് ചെക്ക് കിങ്ഡം ആയി പറഞ്ഞിരിക്കുന്നു.
           പിന്നീട് ഞാൻ ഇറങ്ങി പുറത്തേക്കുള്ള വഴി ലക്ഷ്യം ആക്കി നടന്നു. അപ്പോഴേക്കും 4.30 ആയി. തണുപ്പ് കാലം ആയതിനാൽ നേരം പെട്ടെന്ന് ഇരുട്ടി തുടങ്ങും. ചാൾസ് ബ്രിഡ്ജ് ഒഴിവാക്കാം എന്നു കരുതിയാണ് ഇറങ്ങിയത് കാരണം അവിടെ എനിക്കു ലോക്കേഷൻ മനസിലാക്കാൻ വൈഫൈ കിട്ടിയില്ല. ഓൾഡ് ടൌൺ സ്ക്വായറിലെക് ഉള്ള വഴി ചോദിച്ചു ആർക്കും പറഞ്ഞു തരാനും അറിയില്ല. പിന്നെ ഭൂമി ഉരുണ്ടതല്ലേ എന്ന ഭാവത്തോടെ ആളുകൾ ഒക്കെ നടക്കുന്നതിന്റെ പിറകെ ഞാനും നടന്നു .
            എവിടെ നോകിയാലും യാത്രക്കാരുടെ തിരക്ക് ആയത് കൊണ്ട് തന്നെ പേടിക്കാനും തോന്നിയില്ല. നടന്നു പോകുന്ന വഴിയിൽ എല്ലാം കഫേകളും, സോവനേർ ഷോപ്പുകളും, ഒക്കെ കാണാം. അവയെല്ലാം പഴയകാല കെട്ടിടങ്ങളിലായിരുന്നു. ഒരു ക്ലാസിക് ഇംഗ്ലീഷ് സിനിമക്ക് അകത്തുടെ നടക്കുന്നത് പോലെ തോന്നി.
             എന്തായാലും ഓൾഡ് ടൌൺ സ്ക്വയർ ലക്ഷ്യം ആക്കി നടന്നു നടന്നു ചാർൾസ് ബ്രിഡ്ജ് ഇൽ എത്തി. കിംഗ് ചാർൾസ് നാലാമൻ പണികഴിപ്പിച്ച ഈ പാലം "വൽത്താവ " എന്ന നദിയുടെ കുറുകെയാണ്. ഓൾഡ് ടൌൺ സ്ക്വയറും പ്രാഗ് കസ്റ്റിലും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന ഒരു പ്രധാന വഴി ആണ് ഈ ചാർൾസ് ബ്രിഡ്ജ്. മുപ്പത് സെയിന്റ് ന്മാരുടെ പ്രതിമകൾ ഈ പാലത്തിന്റെ ഇരു വശത്തായും നിലനിർത്തിയിരിക്കുന്നു. 5.30 ഒക്കെ ആയപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. അവിടുത്തെ കുറച്ച് ചിത്രങ്ങൾ ഒക്കെ എടുത്ത് ഞാൻ മുന്നോട്ട് നടന്നു .
              എവിടെയും യാത്രകാരുടെ തിരക്ക് ആണ്. നിറയെ കടകൾ തുറന്നിട്ടുണ്ട്. . പിന്നീട് പാട്ടുപാടുന്നവരേയും  ,നൃത്തം ചെയ്യുന്നവരേയും
ചിത്രം വരകുന്നവരെയും, അങ്ങനെ ഒരുപാട് കഴിവുള്ള കലാകാരന്മാരെ ഒക്കെ പിന്നിട്ട് ഞാൻ നടന്നു അപ്പോഴാണ് അവിടെ ഒരു ബോർഡ് കാണുന്നത് " ടോർചർ മ്യൂസിയം" . കണ്ടപ്പോൾ ഉണ്ടായ കൗതുകം കാരണം പതുക്കെ ആ പടികളിലൂടെ ഞാൻ കയറി ചെന്നു. ടിക്കറ്റ് എടുക്കണം. ടിക്കറ്റ് ഒന്നും എടുക്കാൻ നിൽക്കേണ്ടി വന്നില്ല. കയറി പോകുമ്പോ അവിടെ ഉണ്ടായിരുന്ന ആദ്യ ചിത്രം കണ്ട് പേടിച്ചു വിഷമിച്ചു ഞാൻ ഇങ്ങു തിരിച്ചിറങ്ങി. മനസിന് കട്ടിയും , ധൈര്യം ഉള്ളവർക്കു മാത്രമേ അതൊക്കെ കാണാൻ കഴിയൂ. പണ്ടുകാലങ്ങളിൽ എങ്ങനെ ഒക്കെ ആണ് ജനങ്ങളെ ക്രുരമായി കൊന്നിരുന്നതെന്നൊക്കെ ചിത്രങ്ങളിലൂടെ രേഖപ്പെടുത്തിയിരിക്കുന്ന ഒരു മ്യൂസിയം.
            പിന്നീട് അവിടുന്ന് ഇറങ്ങി നടന്നു . ഒരു കോഫീ ഒക്കെ വാങ്ങി കുടിച്ചുകൊണ്ട് കാഴ്ചകൾ ഓരോന്നായി കണ്ടു ഞാൻ എത്തിയത് നമ്മുടെ ആസ്ട്രോനോമിക്കൽ ക്ലോക്കിന് മുന്നിൽ. ഇനി എനിക്കു ഒന്നും സംശയിക്കേണ്ട തലേദിവസം നടന്നു പഠിച്ച വഴികൾ ആയിരുന്നല്ലോ. അവിടുന്നു പബ്ലിക് വൈഫൈ യുടെ സഹായത്തിൽ ഹലാൽ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ലേക്ക് നടന്നു . അവിടുന്ന് നേരെ സ്റ്റോപ്പിൽ ചെന്നു ഹോസ്റ്റലിലേക് ഉള്ള ട്രാം ഇൽ കയറി . 8 മണിയോടെ റൂമിൽ എത്തി. നാളെ വെനീസിലേക്ക് പോകുകയാണ്. ലഗ്ഗേജ് എല്ലാം പാക്ക് ചെയ്തു. പതിവ് പോലെ വീട്ടിൽ വിളിച്ച് വിശേഷങ്ങൾ പങ്കുവച്ച ശേഷം ഉറങ്ങാൻ കിടന്നു.
              പിറ്റേന്ന് രാവിലെ 9 മണിയോടെ അവിടെ നിന്ന് ഇറങ്ങി. നിറയെ മഞ്ഞുപൊഴിഞ്ഞു കിടക്കുന്നു. ആദ്യം ആയിട്ടാണ് പഞ്ഞി പോലെ മഞ്ഞു കിടക്കുന്നത് കാണുന്നത്. എയർപോർട്ടിൽ പോകാനും ട്രാമും ബസും മാറി കയറണം . അങ്ങനെ കിലുക്കം സിനിമയിൽ രേവതി പോയത് പോലെ 15 കിലോ ലഗ്ഗേജ് ഉം ഒക്കെ ആയി ബസ്സിൽ ഇരിക്കുകയായിരുന്നു. ലഗ്ഗേജ് ഉം ആയുള്ള എന്റെ മൽപിടിത്തം കണ്ടു സങ്കടം തോന്നിയ ഒരു പ്രാഗ് അപ്പൂപ്പൻ എയർപോർട്ട് വരേ ലഗ്ഗേജു പിടിച്ചു സഹായിച്ചു.അവിടുന്നു അദ്ദേഹത്തോടും നന്ദി പറഞ്ഞു ഇറങ്ങി.
അടുത്തതും നമ്മൾ യൂറോപ്യൻ രാജ്യത്തു തന്നെ ആണ് പോവുന്നത് എന്നുള്ളത് കൊണ്ട് എമിഗ്രേഷൻ ഇല്ലായിരുന്നു. ലഗ്ഗേജ് ചെക്കിങ്ങും പാസ്പോര്ട്ട് ചെക്കിങും കഴിഞ്ഞു ഞാൻ ഫ്ലൈറ്റിനുവേണ്ടി കാത്തിരുന്നു. കുറച്ചു സമയം കഴിഞ്ഞു പ്രാഗിന് ബൈ ബൈ പറഞ്ഞു 1.30 ന് ഉള്ള ഫ്ലൈറ്റിന് വെനിസിലേക്ക് പറന്നു.
തുടരും......

വരികളും ചിത്രങ്ങളും Bismiya Saidu Mohammed

2019 ജനുവരി 26, ശനിയാഴ്‌ച

ലക്ഷദ്വീപ് എന്ന കൊച്ചു സുന്ദരിയെ കാണാൻ ആദ്യമായി ഒറ്റക്ക് ഒരു കപ്പൽ യാത്ര...

          എല്ലാവരെയും പോലെ തന്നെ അനാർക്കലി എന്ന സിനിമ കണ്ടതിനു ശേഷം മനസ്സിൽ കയറിക്കൂടിയ സ്വപ്നമാണ് ലക്ഷദ്വീപ്...
കടമ്പകൾ ഏറെ ഉണ്ടെന്ന് ഒരു കേട്ടറിവ് ഉള്ളതിനാൽ ആ സ്വപ്നം അധികം വളർത്താൻ നിന്നില്ല..
കഴിഞ്ഞ ഏപ്രിൽ മാസം അച്ഛനോട് സംസാരിക്കുന്നതിനിടയിൽ ലക്ഷദ്വീപ് പോകണം എന്ന ആഗ്രഹം പ്രകടിപ്പിച്ചു.... ഞാൻ ഇങ്ങനെ നാട് ചുറ്റി നടക്കുന്നതിനോടു വലിയ താല്പര്യം ഇല്ലാത്ത ആൾ ആണ് അച്ഛൻ..പക്ഷെ
പതിവിലും വിപരീതം ആയിരുന്നു അച്ഛന്റെ മറുപടി.. " നിനക്കു അത്രയ്ക്കു ആഗ്രഹം ഉണ്ടെങ്കിൽ പൊയ്ക്കോളൂ " എന്നായിരുന്നു.
ആദ്യം എനിക്ക് വിശ്വസിക്കാനെ കഴിഞ്ഞിരുന്നില്ല....
          അങ്ങനെ ഇരിക്കെയാണ്... നുമ്മ റൈഡർ & സഞ്ചാരി അസ്‌ലം ചേട്ടൻ ലക്ഷദ്വീപ് പോയ വിവരണം ഞാൻ കാണാൻ ഇടയായത്.. അപ്പോൾ തന്നെ ചേട്ടനെ വിളിച്ചു പോകുന്ന കാര്യങ്ങൾ ഒകെ ചോദിച്ചു മനസിലാക്കി..
ഇൻവിറ്റേഷൻ കിട്ടി പോകണം എന്നായിരുന്നു എന്റെ പ്ലാൻ...invite ചെയ്യാൻ ലക്ഷദ്വീപിൽ ആരും ഇല്ലാത്തതിനാൽ പോകുന്ന കാര്യം സംശയമായി...
അങ്ങനെയിരിക്കെ ആണ് എന്റെ ഈ ആഗ്രഹം നുമ്മ അനുഷി എന്ന കോയിക്കോടൻ ചങ്കിനോട് പറയുന്നത്... ഉടൻ തന്നെ റിപ്ലൈ തനത് ചങ്കിന്റെ ലക്ഷദ്വീപിലെ ഒരു തിരിച്ചറിയൽ കാർഡ് ആയിരുന്നു..
അങ്ങനെ... അനുഷിയുടെ കവരതിയിലെ കളിക്കൂട്ടുകാരനെ എനിക്ക് പരിചയപ്പെടുത്തി തന്നു.. പിന്നീട് എന്തെല്ലാം ഡോക്യൂമെന്റസ് ആണ് വേണ്ടത് എന്നെല്ലാം ആ കൂട്ടുകാരൻ പറഞ്ഞു.
          ഞാനും എന്റെ അനിയനും പോകാനായിരുന്നു പ്ലാൻ... ഞാൻ അങ്ങ് കണ്ണൂരും അനിയന് എറണാകുളതും ആയതിനാൽ പോലീസ് ക്ലീരെൻസ് സർട്ടിഫിക്കറ്റ് ഒരു അല്പം വല്യ കടമ്പ ആയിരുനെങ്കിലും നുമ്മ മാന്നാർ പോലീസ് സ്റ്റേഷനിലെ സർ അത് ശരിയാക്കി തന്നു.
ലക്ഷ്യദ്വീപുകാര് സ്നേഹ സമ്പന്നർ ആണെന്ന് പണ്ടേ എനിക്കൊരു കേട്ടറിവ് ഉണ്ട്... ദ്വീപിലെ താമസകാർ ആണേലും അവർക്കു കടലോളം ആണ് സ്നേഹം..അത് മറ്റുള്ളവരെ പോലെ കപട സ്നേഹം അല്ല... ഉള്ളിൽ നിന്നുള്ള കറ പുരളാത്ത സ്നേഹം...
           വിജയദശമി ദിവസം പോകാൻ ആയിരുന്നു ആദ്യ പ്ലാൻ.. പക്ഷെ ആ സമയത് അവിടെ ചുഴലിക്കാറ്റ് ഉണ്ടായതിനാൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആർക്കും തന്നെ പെർമിറ്റ് കൊടുത്തില്ല. ആയതിനാൽ എനിക്ക് പിന്നീടു ഒരുപാട് ലീവ് എടുക്കാൻ കഴിയാത്തതിനാൽ അഡ്മിനിസ്റ്ററിനോട് കാര്യം അവതരിപ്പിചു.. പിന്നീട് ഞാൻ പറഞ്ഞ തീയതിയിൽ എനിക്ക് ബസി പെർമിറ്റ് റെഡി ആക്കി തന്നു.
ആദ്യമായിട്ടു കപ്പലിൽ കയറാൻ പൊകുന്നതിനാൽ എനിക്ക് ഒരുപാട് സംശയങ്ങൾ ബസിയോട് ചോദിക്കേണ്ടതുണ്ടായിരുന്നു..എന്ത് ചോദിചാലും ഒരു മറുപടി മാത്രം... " നീ ഒന്നും അറിയേണ്ട എല്ലാം ഞാൻ റെഡി ആകിയിട്ടുണ്ട് " എന്നായിരുന്നു.. ജംഷി എന്നൊരു യാത്രയെ നേഹിക്കുന്ന കൊച്ചു സുന്ദരിയോട് എന്റെ അവിടുത്തെ താമസ സൗകര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ " ഞാൻ ഇപ്പോ തന്നെ ഉമ്മാനെ വില്ച്ചു പറയാം" എന്നായിരുന്നു മറുപടി.. അവിടെയും സ്നേഹം കൊണ്ട് എന്നെ തോൽപ്പിച്ച് കളഞ്ഞു ആ പഹയത്തി 😘
അങ്ങനെ ആ ദിവസം വന്നെത്തി.
2018 നവംബർ 5 തിങ്കൾ...
-------------------------------------------------------
ഇനി യാത്രയുടെ വിശേഷങ്ങൾ
-------------------------------------------------------
          നേരത്തെകൂട്ടി കണ്ണൂരിൽ നിന്നും ഞാൻ കൊച്ചിയിലേക്ക് വോൾവോ ബുക്ക് ചെയ്തിരുന്നു.. രാത്രി 8.30 ആയപ്പോൾ എന്റെ ബസ് എത്തി. അതിൽ ഞാൻ എന്റെ യാത്ര ആരംഭിച്ചു.. വളരെനാളത്തെ എന്റെ പ്രയത്നത്തിന്റെ ബലമായി എന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നതിന്റെ സന്തോഷത്തിൽ ഞാൻ ഉറങ്ങി.. ഹൈവേ ലൈറ്റിന്റെ പ്രകാശത്തിൽ കണ്ണ് തുറന്നു നോക്കിയപ്പോൾ ചാലക്കുടി എത്തി.. ഞാൻ കണക്കുകൂട്ടിയതിലും വളരെ നേരത്തെ ഞാൻ കൊച്ചിയിൽ എത്തും എന്ന് എനിക്ക് മനസിലായി... ആയതിനാൽ കടവന്തറയിൽ യിൽ താമസിക്കുന്ന ബസിയുടെ ചേച്ചി തസ്നി ചേച്ചിയെ വിളിച്ചു പറഞ്ഞു 5 മണിക് ഞാൻ കൊച്ചി എത്തും എന്ന്. ഇന്നേ വരെ ഞാൻ കണ്ടിട്ടില്ലാത്ത ചേച്ചിയും ഭർത്താവും എന്നെ വിളിക്കാനായി സൗത്ത് സ്റ്റേഷൻ ഇന്റെ മുൻപിൽ എത്തിയിരുന്നു.. അവിടെ നിന്നും അവരുടെ വീട്ടിൽ പോയി.. രാവിലെ 8 ആയപ്പോൾ ഞാൻ യാത്ര പോകാൻ തയ്യാറായി.. എനിക്കുമുന്പിൽ കഴിക്കാനായി ചേച്ചി തീൻമേശ നിറയെ കറികളും അപ്പവും തയ്യാറാക്കി തന്നു. അതിൽ ഞാൻ മീൻകറി ഒന്ന് രുചിച്ചു നോക്കി.. ഇന്നേവരെ ഞാൻ ഇത്ര രുചിയുള്ള മീൻകറി കഴിച്ചിട്ടില്ല...അത്രയ്ക്കു രുചി ആയിരുന്നു.. 
Image may contain: sky, outdoor and water
          അവിടെ നിന്നും ഞങ്ങൾ കാറിൽ ബസിയുടെ 3 ആമത്തെ ചേച്ചിയുടെ വീട്ടിൽ പോയി അവിടെ നിന്നും അവരെ കൂട്ടി നേരെ ലക്ഷദ്വീപ് ചെക്കിങ് ബ്ലോക്കിൽ പോയി...
അവിടെ എന്റെ അനിയനും എത്തി. ഞാൻ ആദ്യം ഒന്ന് അമ്പരന്നു പോയി.. എന്തുമാത്രം ജനങ്ങൾ ആണ് കപ്പലിൽ കയറാൻ നില്കുന്നത്...
പണ്ട് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്.. "യാത്രകൾ നമ്മുടെ മുൻവിധികളെ ഇല്ലാതാക്കും എന്ന്. " അത് സത്യമാണെന്ന് എനിക് അപ്പോൾ തോന്നിപോയി..
ലക്ഷദ്വീപിനെക്കുറിച് എനിക്ക് ചുരുങ്ങിയ അറിവുകൾ മാത്രമേ ഉണ്ടായിരുന്നുള്ളു.. ഞാൻ കരുതിയിരുന്നത് 400-500 ആളുകൾ മാത്രമേ കവരതിയിൽ ഉണ്ടാകു എന്നാണ്.. ആ എന്റെ മുൻപിൽ ഇത്ര അധികം ആളുകളെ കണ്ടപ്പോൾ ഞാൻ അമ്പരന്നു പോയി...
ബാസിയുടെ അളിയൻ എല്ലാവരുമായി നല്ല ചങ്ങാത്തം ആണ്.. ചെക്കിങ്ങിനു വേണ്ടി നില്കുന്നവരിൽ പലരും ആൾടെ പരിചയക്കാരാണ്.. ആയതിനാൽ പരിചയക്കാരോടെല്ലാം പറഞ്ഞു " ഇത് ബാസിയുടെ കൂട്ടുകാരി ആണ് , ദ്വീപ് കാണാൻ പോവുകയാണ്, ഒറ്റക്കായതുകൊണ്ടു ഒന്ന് നോക്കികൊണേ " എന്ന്... ബാസിയുടെ കൂട്ടുകാരി എന്ന്. കേട്ടപ്പോൾ എല്ലാര്ക്കും എന്നോട് ഭയങ്കര കാര്യം ആയിരുന്നു.. എന്റെ ബാഗ് എടുക്കാനും ഒക്കെ എല്ലാരും എന്നെ സഹായിച്ചു..
അവിടെ ക്യൂ ഇല് നിന്ന് ഞാൻ ടിക്കറ്റും ബാഗ്ഗിന്റെയും പരിശോധനയ്ക്കു ശേഷം നേരെ ചെന്നപ്പോൾ... കോറൽസ് കോറൽസ് എന്ന് ഒരു ബസിന്റെ മുൻപിൽ നിന്നും ഒരാൾ പറയുന്നുണ്ടായിരുന്നു. കോറൽസ് എന്ന ഷിപ്പിൽ കയറേണ്ട ആളുകൾ അതിൽ കയറണം..എന്നിട്ടു മറ്റൊരു വണ്ടിയിൽ നമ്മുടെ ബാഗ്ഗുകൾ വെക്കണം... കൊച്ചിയിൽ നിന്നും ദ്വീപിലേക്ക്‌ പോകണമെങ്കിൽ ഒരുപാട് പ്രോസസ്സ് ഉണ്ട്..
ആ ബസ് നിറയെ ദ്വീപിലെകുള്ള ആളുകളെ കയറ്റി നേരെ വാർഫിലേക്കാണ് പോയത്.
അവിടെ എത്തിയപ്പോൾ എനിക്കൊരു ആഗ്രഹം കപ്പലിനടുത് നിന്നൊരു ഫോട്ടോ എടുക്കണം എന്ന്. കൂടെ ആരും ഇല്ലാത്തതിനാൽ അത് സാധിക്കില്ലെന്നും മനസിലായി. അപ്പോൾ കപ്പലിൽ കയറാൻപോയ ദ്വീപിലെ ഒരു പയ്യനോട് ഞാൻ ചോദിച്ചു 1 ഫോട്ടോ എടുത്ത് തരുമോ എന്ന്.. ചോദിച്ചു തീരുന്നതിനു മുൻപ് ഒരു മടിയും ഇല്ലാതെ കുറെ ഫോട്ടോസ് എടുത്തു തന്നു..
അപ്പോൾ ബസി എന്നെ ഫോണിൽ വിളിച്ചിട് പറഞ്ഞു കപ്പലിൽ ബസിയുടെ ഒരു കൂട്ടുകാരൻ ജോലി ചെയ്യുന്നുണ്ട് കയറിയ ഉടനെ അവനെ വിളിച്ചാൽ മതി എന്ന്.
ബസിയുടെ നിർദ്ദേശപ്രകാരം ഞാൻ യാത്രയിൽ കൂടുതൽ നല്ല അനുഭവങ്ങൾ കിട്ടാൻ വേണ്ടി ബങ്ക് ക്ലാസ്സിൽ ആണ് ടിക്കറ്റ് ബുക്ക് ചെയ്തത്.കപ്പലിലേക്ക് ആദ്യ പടി ചവിട്ടിയപ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി.
ഞാൻ നേരെ എത്തിയത് കപ്പലിലെ ഇൻഫർമേഷൻ സെന്ററിന്റെ മുൻപിൽ ആയിരുന്നു.. "ഷാരു" എന്ന ആ കപ്പലിൽ ജോലി ചെയുന്ന കൂട്ടുകാരനെ വിളിച്ചിട്ടു കിട്ടിയില്ല. അതിനാൽ കയറിയതിനു ശേഷം എങ്ങോട്ടു പോകണം എന്ന് അറിയാതെ ഒരു നിമിഷം ഞാൻ അവിടെ നിന്നു. അപ്പോൾ കപ്പലിൽ ജോലി ചെയുന്ന ഒരാൾ വന്നിട്ടു ചോദിച്ചു ഏത് ക്ലാസ് ടിക്കറ്റ് ആണ് എടുത്തതെന്നു..ഞാൻ ബങ്ക് ആണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്റെ ബാഗ് എടുത്ത് അങ്ങൊട് പോകാൻ ഒരുങ്ങി.. ഞാൻ പറഞ്ഞു വേണ്ട...എനിക്ക് അറിയാവുന്ന ഒരാൾ ഈ കപ്പിൽ ആണ് ജോലി ചെയുന്നത് ആള് ഇപ്പോ വരും എന്ന്..അൽപനേരം കഴിഞ്ഞു ഷാരു എത്തി.. ഷാരു കപ്പലിലെ 3റെഡ്ഓഫീസർ ആണ്.ഷാരുന്റെ കൂടെ വന്ന അതിൽ ജോലി ചെയ്യുന്ന ആൾകാർ എന്റെ ബാഗും എടുത്ത് ബങ്ക് യിലേക്ക് നടന്നു.. ബങ്ക് ക്ലാസ്സിൽ എന്റെ നമ്പർ 292 ആയിരുന്നു.. എന്നെ അവിടെ കൊണ്ടിരുത്തിയതിന് ശേഷം അല്പം കഴിഞ്ഞു വരാം എന്ന് പറഞ്ഞു അവർ പോയി.. പോകുന്നതിനിടയിൽ ഷാരു കൂടെ വന്ന ആളോട് പറയുകയുണ്ടായി. " ആളൊരു സഞ്ചാരി ആണെന്ന കേട്ടത്.. നോർത്ത് ഇന്ത്യ മൊത്തം കറങ്ങിയിട്ടു ഇപ്പോ ദ്വീപ് കാണാൻ ഒറ്റക്ക് പോവുകയാണ് എന്ന് "അല്പനേരം കഴിഞ്ഞപ്പോൾ അനൗൺസ്‌മെന്റ് കേട്ട്.. ഉച്ച ഭക്ഷണം തയ്യാറായി എല്ലാവരും മെസ്സിലോട്ടു വരാൻ.. എങ്ങനെയാ അങ്ങോട്ട് പോകേണ്ടത് എന്ന് എനിക്ക് അറിയില്ല. ഞാൻ ആദ്യം അവിടെ കുറെ കിടന്നു കറങ്ങി. എവിടെ നോക്കിയാലും ഒരുപോലെയിരിക്കുന്നു. അവസാനം എങ്ങനൊക്കെയോ മുകളിലത്തെ നിലയിലെ മെസ്സിൽ എത്തി.. ഒരാൾ അപ്പോ എന്റടുത്തേക്കു ഒരു പുഞ്ചിരിയോട് കൂടി വന്നു. ഞാൻ ആദ്യമായിട്ടാണ് കാണുന്നത്... അപ്പോൾ എന്നോട് ചോദിച്ചു.. രേഷ്മ അല്ലെ.. ബസി പറഞ്ഞിരുന്നു.. അവന്റെ കൂട്ടുകാരി വരുന്നു എന്ന്.. ഞാൻ ഇവിടുത്തെ മെസ്സിന്റെ മാനേജർ ആണ്.. രേഷ്മ അവിടെ പോയിരുന്നു ഫുഡ് കഴിച്ചോളൂ.. ഇനി ബങ്കിൽ സ്റ്റേ ചെയ്യണ്ട പകരം ഷാരു ഇന്റെ ക്യാബിൻ യൂസ് ചെയ്തോളു അവൻ റേഡിയോ ഓഫീസറിന്റെ റൂമിൽ സ്റ്റേ ചെയ്തോളും എന്ന്.. മറ്റുള്ള യാത്രക്കാർക് ഈ കപ്പൽ യാത്ര അത്രയ്ക്കു കൗതുകം അല്ലാതിരുനെങ്കിലും എനിക്ക് അതൊരു മറക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു.. മെസ്സിൽ ഇരുന്നു ഞാൻ പുറത്തേക്കു നോക്കിയിരുന്നു.. അപ്പോളും കപ്പൽ യാത്ര തുടങ്ങിയിട്ടില്ല.. അവിടുന്ന് ഭക്ഷണം കഴിച്ചിട്ടു നേരെ ഞാൻ ഷാരു ഇന്റെ റൂമിൽ എത്തി.. അല്പം കഴിഞ്ഞപ്പോൾ ഷാരു ഉം ഒരു എഞ്ചിനിയറും എന്റെ ബാഗ്ഗുകൾ അവിടെ കൊണ്ട് തന്നു.. ബങ്കിനെ സമ്മന്തിച്ചെടുത്തോളം ഷാരു ഇന്റെ ക്യാബിൻ കിടിലം ആയിരുന്നു.. അപ്പോൾ ഷാരു കയറി വന്നിട്ട് പറഞ്ഞു.. ഇവിടെ ഏത് ഡ്രോ തുറന്നാലും ഇയാൾക്കു കഴിക്കാനുള്ള എന്തെങ്കിലും ഒകെ കാണും.. എന്ത് വേണമെങ്കിലും കഴിച്ചോളൂ.. പിന്നെ കുറേ ട്രോപിക്കണോ ഇരുപ്പുണ്ട് അതും എടുത്തോളൂ എന്ന്..സമയം 2.30 അവിടെ ഒരു ചില്ലു ജനാല ഉണ്ടായിരുന്നു...അതിലെ കർട്ടൻ ഞാൻ നീക്കി നോക്കിയപ്പോൾ കപ്പൽ ഒരല്പം നീങ്ങി തുടങ്ങിയിരുന്നു... അതില്കൂടെ ഞാൻ പുറത്തെ കാഴ്ചകൾ കണ്ടു ആസ്വദിച്ചു നോക്കി നിന്ന്.. കപ്പൽ ഏകദേശം കായലിൽ നിന്നും കടലിലേക്ക് നീങ്ങി തുടങ്ങി.. ഷാരു വീണ്ടും വന്നിട്ട് പറഞ്ഞു ടാബ്ലറ്റ് എന്തെങ്കിലും വേണമെങ്കിൽ ഇവിടെ ആശുപത്രി ഉണ്ട്..എന്നോട് പറഞ്ഞാൽ മതി എന്ന്. കപ്പൽ യാത്ര തുടങ്ങിയത് ഏകദേശം 2 മണിക്കൂർ ആയിട്ടുണ്ടാകും ഷാരുവിനോടു കപ്പലിന്റെ മുകളിലേക്കുള്ള വഴി ചോദിച്ചു ഞാൻ ഒറ്റയ്ക്കു അങ്ങോട്ടു പോയി... ആദ്യ കാഴ്ചയിൽ തന്നെ എന്റെ മനം കവരുന്ന ഭംഗി ആയിരുന്നു അത്.. കുറച്ചു കസേരകൾ അവിടെ ഉണ്ട്.. അതിൽ ചില ആളുകൾ ഇരിപ്പുണ്ട്. ചിലർ നിലത്തു ഇരുന്നു ആ യാത്ര ആസ്വദിക്കുന്നതും കാണാം.. അവർ എല്ലാം ലക്ഷദ്വീപുകാർ ആണെന്ന് എനിക്ക് മനസിലായി.. കപ്പലിന്റെ കൈവരിയുടെ അടുത്ത് ആദ്യം എനിക്ക് പോയി നിൽക്കാൻ ഒരല്പം പേടി ആയിരുന്നു.. പതുക്കെ പതുകെ ഞാൻ അരികത്തു പോയി നിന്ന്.. ഒറ്റയ്ക്കു ആണെങ്കിലും എനിക്ക് ബോറിങ് ഒന്നും തോന്നിയില്ല.. ഫോണിൽ പാട്ടൊക്കെ കേട്ട് ഞാൻ ആയ യാത്ര അങ്ങ് ആസ്വദിച്ചു നിന്ന്... ഇടക്കൊക്കെ നിറയെ ജെല്ലി ഫിഷ് ഒകെ കാണാൻ ഇടയായി...നേരം അല്പം വൈകി തുടങ്ങി....അസ്തമിക്കാൻ ഒരുങ്ങുന്ന സൂര്യന്റെ ഭംഗി ആസ്വധിക്കാൻ ബങ്കിലെ ആളുകളൊക്കെ മുകളിലേക്ക് വന്നു തുടങ്ങി... പല വർണങ്ങളാൽ കാഴ്ചക്കാർക്ക് വിരുന്നൊരുക്കി വിശാലമായി കിടക്കുന്ന മേഘങ്ങൾക്കിടയിൽ കൂടി പതിയെ.. അസ്തമിക്കുന്ന സൂര്യൻ.. ചുറ്റിനും ഇരുട്ട് മൂടി വന്നു.. സൂര്യന്റെ അസ്തമയത്തോട് കൂടി വർണ ശോഭനിറച്ച മേഘങ്ങൾ ല്ലാം ചിതറി പോയതുപോലെ തോന്നി..
അല്പം കഴിഞ്ഞു വീണ്ടും ഒരു അനൗൺസ്‌മെന്റ്.. ഭക്ഷണം കഴിക്കേണ്ടവർ ഒക്കെ മെസ്സിലേക്കു വരിക എന്ന്..
ഷാരു നേരത്തെ പറഞ്ഞിരുന്നു.. എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മുകളിലെ ഇൻഫർമേഷൻ സെന്ററിൽ പോയി ഷാരുനെ വിളിക്കാൻ പറഞ്ഞാൽ മതി എന്ന്. ആയതിനാൽ ഞാൻ അത്പോലെ ഷാരുനെ അന്വേഷിച്ചു അവിടെ എത്തി.. അവർ അന്വേഷിച്ചിട്ടും കാണാത്തതിനാൽ ഷാരു ഇന്റെ കൂട്ടുകാരി ആയതിനാൽ എന്നെ നേരെ ഫസ്റ്റ് ക്ലാസ് മെസ്സിൽ കൊണ്ടുപോയി.. അവിടിരുന്നു ഫുഡ് കഴിച്ചിട് ഞാൻ റൂമിൽ എത്തിയപ്പോൾ ഷാരു അവിടെ ഉണ്ട്... എന്നെ ഒരല്പം ശകാരിച്ചു... ഇനി മെസ്സിൽ ഒന്നും പോകേണ്ട.. ഇവിടെ ഇരുന്നാൽ മതി.. ഓഫീസിർസിന് ഉണ്ടാക്കുന്ന ഫുഡ് എനിക്ക് ക്യാബിനിൽ കൊണ്ട് തരും എന്ന് പറഞ്ഞു ..അതിനു ശേഷം, എന്നെയും കൂട്ടി കപ്പലിന്റെ ബ്രിഡ്ജ് റൂം എന്ന് അറിയപ്പെടുന്ന നാവിഗേഷൻ റൂമിലേക്ക് പോയി.. അവിടെ പാസഞ്ചേഴ്‌സ് റെസ്ട്രിക്ടഡ് ഏരിയ ആണ്.. അവിടെ അവരുടെ ചീഫ് ഉണ്ടായിരുന്നു.. ഷാരു എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി കൊടുത്തു.. " സർ, ഇതൊരു ട്രാവലർ ആണ്, എന്റെ കൂട്ടുകാരി, ദ്വീപ് കാണാൻ പോവുകയാണെന് പറഞ്ഞു." ചീഫ് പറഞ്ഞു ഇവിടുത്തെ എല്ലാം വിശദീകരിച്ചു പറഞ്ഞു കൊടുക്കാൻ..അങ്ങനെ ഷാരു എല്ലാം പറഞ്ഞു തന്നു.. ഷിപ്പിംഗ് & ലോജിസ്റ്റിക് പ്രധാന വിഷയമായി പഠിച്ച എനിക്ക് വളരെ പെട്ടന്നു എല്ലാം മനസിലാക്കാൻ സാധിച്ചു... തിരിച്ചു റൂമിൽ കൊണ്ട് വിട്ടിട്ടു ഷാരു പറഞ്ഞു.. " ഇനി എവിടേം ഇറങ്ങി പോകരുത്.. ഇവിടെ ഇരിക്കണം.. ഓ.. അതെങ്ങനെയാ ഒരു സഞ്ചാരിയോട് അടങ്ങി ഇരിക്കണം എന്ന് പറയുന്നത് അതും കപ്പലിൽ..." എന്ന് പറഞ്ഞു ഒരു ചിരിയോടു കൂടി നടന്നു പോയി.
.9 മണിയൊക്കെ ആയപ്പോൾ ഒരു ഓഫീസർ എനിക്ക് കഴിക്കാൻ ഫുഡ് കൊണ്ട് തന്നു. ഒരു രാജകീയ യാത്രപോലൊക്കെ എനിക്ക് തോന്നി പോയി.. ഷാരു വീണ്ടും വന്നിട്ടു പറഞ്ഞു 10 മണിയാകുമ്പോൾ ബ്രിഡ്‌ജിലേക്കു വരാൻ... ഞാൻ അവിടെ പോയി.. ഷാരു, വേറെ 2 ഓഫീസറും ഉണ്ടായിരുന്നു. ഷാരു എനിക്ക് ബ്രിഡ്‌ജിനോട് ചേർന്ന ഒരു ബാൽക്കണി പോലത്തെ സ്ഥലത്തേക്കു കൊണ്ടുപോയി. കപ്പലിന്റെ പുറം ഭാഗം ആണ് അത്.. ആകാശത്തേക്ക് നോക്കിയപ്പോൾ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച ആയിരുന്നു അത്.. നല്ല ഇരുട്ടുമൂടിയ ആകാശത്തു നിറയെ നക്ഷത്രങ്ങൾ..ആകാശം നമ്മളിലേക്കു കൂടുതൽ അടുത്തപോലെ തോന്നി.. ഓരോ നക്ഷത്രവും നിന്ന് തിളങ്ങുന്നുണ്ടായിരുന്നു. കൂട്ടത്തിൽ കടലിലെ തണുത്ത കാറ്റുംകൂടി ആയപ്പോൾ ആ നിമിഷം ഏറ്റവും പ്രിയപ്പെട്ടതായി തോന്നി.. നക്ഷത്രങ്ങളെ കണ്ട ആ കാഴ്ച എനിക്ക് ഇപ്പോളും ഒരു വിസ്മയിപ്പിക്കുന്ന അനുഭവം ആയിരുന്നു..അടുത്ത ദിവസം രാവിലെ ഞാൻ അല്പം വൈകി ആണ് എഴുന്നേറ്റത്.. നോക്കിയപ്പോൾ കപ്പൽ നിർത്തിയിട്ടിരിക്കുന്നു.. അമിനി എന്നൊരു ദ്വീപിനോട് ചേർന്നാണ് നിർത്തിയത്.. ഞാൻ പെട്ടാണ് മുകളിൽ പോയി നോക്കിയപ്പോൾ ആ ദ്വീപിലെ ആളുകളൊക്കെ ഒരു ബോട്ടിലേക്ക് അവരുടെ സാദനങ്ങളുമായി കയറിക്കൊണ്ടിരിക്കുന്നു.. അപ്പോൾ അതിലേക്കു എനിക്ക് കൊച്ചിയിൽ വെച്ച് ഫോട്ടോ എടുത്തുതന്ന പയ്യനും കയറിപോകുന്നതും കണ്ടു. ഉച്ചയോടു കൂടി ഷാരുന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞു... എനിക്ക് കഴിക്കാനുള്ള ഭക്ഷണവുമായി എത്തി.. കഴിച്ചു കഴിഞ്ഞു ഞങ്ങൾ നേരെ കപ്പലിന്റെ എഞ്ചിൻ റൂമിലേക്ക് പോയി. ആദ്യമേതന്നെ ഷാരു അവിടുത്തെ ഓഫീസിർസിനെ എല്ലാം പരിചയപ്പെടുത്തി തന്നു. അതിൽ ഒരാൾ ഞങ്ങളുടെകൂടെ വന്നു എല്ലാം പറഞ്ഞു തന്നു...
ഷിപ്പിന്റെ ടൈമിംഗ് ട്രെയിനിനെ പോലെയല്ല.. പക്കാ ടൈമിംഗ് ആണ്.. വൈകുനേരം ഏകദേശം 4 മണിയോട് കൂടി ഞങ്ങൾ കവരത്തി ദ്വീപിന്റെ അടുത്തെത്തി..
ഞാനും ഷാരുവും പുറത്തേക്കു ഇറങ്ങുന്ന കവാടത്തെക്ക് ചെന്ന്.. കപ്പലിൽ നിന്നും ബോട്ടിലേക്കു ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു.. ബസി ബോട്ടിൽ വരാമെന്നു പറഞ്ഞതിനാൽ ഞങ്ങൾ 2 ആൾക്കാരും കവാടത്തിന്റെ അവിടെ കാത്തു നിന്ന്.. അല്പം കഴിഞ്ഞു ബസിയുടെ ബോട്ട് എത്തി... കപ്പലിലേക്ക് കയറുന്ന ആളുകളുടെ ഫോട്ടോ എടുക്കുന്ന കൂട്ടത്തിൽ കാമറ ലെൻസിൽ കൂടിയാണ് ഞാൻ ബസിയെ ആദ്യമായി കാണുന്നത്..ഒരു നിഷ്ക്കളങ്ക പുഞ്ചിരിയോട് കൂടി ബസി എത്തി.. 😀 ഷാരു " വീണ്ടും നമ്മൾ കാണും ചങ്ങാതി.. " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് കൈതന്നു പിരിഞ്ഞു.. കപ്പലിൽ 2 കയറുകൾ തൂക്കിയിട്ടിട്ടുണ്ട്.. ആളുകൾ അതിൽ പിടിച്ചു വേണം കയറാനും ഇറങ്ങാനും.. അതിൽ ജോലി ചെയ്യുന്നവർ അവരെ കൈപിടിച്ചു സഹായിക്കുന്നുമുണ്ടായിരുന്നു..
ഞാനും ബോട്ടിലേക്ക് കയറി.. അല്പം നീങ്ങി കഴിഞ്ഞു.. തിരിഞ്ഞ കപ്പലിലേക്ക് നോക്കിയപ്പോൾ ഒരു അല്പം വിഷമം തോന്നി പോയി... ഇത്ര നേരം ഞാൻ ആസ്വദിച്ച ആ ആദ്യ കപ്പൽ യാത്ര കഴിഞ്ഞല്ലോ എന്നും... അതെ സമയം.. എന്റെ കൂട്ടുകാരനെ കണ്ടത്തിലുള സന്തോഷവും.. പിന്നെ നേരെ നോക്കുമ്പോൾ വളരെ നാളത്തെ സ്വപ്നമായ കവരത്തി എത്തിയല്ലോ എന്നൊരു സന്തോഷവും.. ആയ നിമിഷം എല്ലാത്തിന്റെയും ഒരു കൂടിച്ചേരൽ ആയിരുന്നു..
Image may contain: one or more people, people standing, ocean, sky, cloud, water, outdoor and nature
Image may contain: ocean, water and outdoor

വരികളും ചിത്രങ്ങളും :Reshma Rajan