17 ഡിസംബർ 2016
"വെനിസിലേക്ക് പറന്നു" ... അവിടെ ആണല്ലോ നമ്മൾ PART 1 നിർത്തിയത്
.അവിടെ നിന്നു നമുക്ക് യാത്ര തുടങ്ങാം.
.അവിടെ നിന്നു നമുക്ക് യാത്ര തുടങ്ങാം.
ആദ്യഭാഗം ഇവിടെനിന്നും വായിക്കാം....: https://keralasolobiker.blogspot.com/2019/01/blog-post_27.html
അങ്ങനെ ഉച്ചകഴിഞ്ഞു 3.20 ആയപ്പോൾ ഞാൻ വെനീസിലെ "മാർക്കോ പോളോ" എയർപോർട്ടിൽ എത്തി.ഒന്നര മണിക്കൂർ യാത്ര ആയിരുന്നു പ്രാഗിൽ നിന്നും വെനിസിലേക്ക്.
സ്വീഡനിൽ നിന്നും സൗരഭ് മൂന്ന് ദിവസത്തെ ലീവിന് എത്താം എന്ന് ഇന്നലെ അറിയിച്ചിട്ടുണ്ടായിരുന്നു. വെനീസിലും സൂറിക്കിലും എനിക്കൊരു കൂട്ടായല്ലോ എന്ന സന്തോഷത്തിൽ ആണ് എയർപോർട്ടിൽ ഇറങ്ങിയത്. ഇമിഗ്രേഷൻ ചെക്കിങ് ഒന്നും
ഇല്ലാതിരുന്നതിനാൽ നേരെ ലഗ്ഗേജ് വരുന്ന ഇടത്തേക്ക് പോയി. അവിടെ എന്നെയും കാത്ത് അവൻ നിൽക്കുന്നുണ്ടായിരുന്നു. പരിചിതമുഖം കണ്ടപ്പോൾ തന്നെ ആകെ ഒരു സമാധാനം. കൂട്ടുകാരനെ കിട്ടിയ സന്തോഷവും, ഇനി വൈഫൈ-ക്ക് വേണ്ടി അലയേണ്ടി വരില്ലല്ലോ എന്ന ആശ്വാസവും .😂 ലഗ്ഗേജ് പെട്ടെന്ന് വന്നത് കാരണം അപ്പോൾ തന്നെ പുറത്തേക്ക് നടന്നു.

എയർപോർട്ടിൽ നിന്നും ട്രാൻസ്പോർട്ട് കാർഡ് (2 days travel card) വാങ്ങിയാണ് ഞങ്ങൾ ഇറങ്ങിയത് .അവിടെ നിന്നും നേരെ പോകേണ്ടത് ഗൂഗിൾ കണ്ടു പിടിച്ചു തന്ന ഒരു ഇന്ത്യൻ റെസ്റ്റോറേന്റിലേക്ക് ആണ്. പുറത്തോട്ട് ഇറങ്ങിയപ്പോഴാണ് ഞാൻ ഞെട്ടി പോയത്😆😆😆 പ്രാഗിൽ അനുഭവിച്ചതിനെക്കാൾ തണുപ്പ്. നേരെ പോയി കയറിയത് ഫ്രീസ്സറിലേക്ക് ആയിരുന്നല്ലോ എന്ന് ഓർത്തുപോയി. ഞങ്ങൾ ബസ് സ്റ്റോപ്പിൽ നിന്നു റെസ്റ്റോറേന്റിലേക്ക് പോയി. നല്ല ഫുഡ് കഴിക്കാമല്ലോ എന്ന ആശ്വാസം "closed" എന്ന ബോർഡ് കണ്ടപ്പോൾ അവസാനിച്ചു.
പിന്നീട് ഞങ്ങൾ 15 മിനിറ്റ് നടന്നിട്ടാണ് ഒരു കഫേ കണ്ടെത്തിയത്.അവിടെ കയറി ഞങ്ങളുടെ ആദ്യത്തെ ഇറ്റാലിയൻ കാപ്പച്ചിനോയും കുടിച്ച് ഇറങ്ങി. നല്ല യാത്രാ ക്ഷീണവും ,വിശപ്പും ഉണ്ടായിരുന്നു . ബുക്ക് ചെയ്തിരുന്ന ഹോസ്റ്റലിൽ പോകാനായി ട്രാമിൽ കയറി . ഒരു ഫുഡ് സ്റ്റാൾ പോലും തുറന്നിരുന്നില്ല, വെനിസിൽ ഞാൻ വന്നപ്പോൾ കൂടെ ഹർത്താലും വന്ന പ്രതീതി. ഒരു സ്റ്റോപ്പിൽ ഇറങ്ങി ഏകദേശം 45 മിനിറ്റ്‌സ് ആ തണുത്ത പ്രദേശത്തുകൂടെ വിറച്ചു വിറച്ചു നടന്നാണ് ഞാൻ ഹോസ്റ്റലിൽ എത്തിയത്.
അവിടെ കണ്ട റെസ്റ്റോറന്റിൽ കയറി
ഞങ്ങൾ കഴിക്കാൻ തീരുമാനിച്ചു , കാരണം വേറെ ഒന്നും ആയിരുന്നില്ല ഇനി ഒരു റെസ്റ്റോറന്റ് കണ്ടുപിടിക്കാൻ ഉള്ള ത്രാണി എന്റെ ഈ തണുത്തുറഞ്ഞ ശരീരത്തിന് ഇല്ലായിരുന്നു😱 മെനു നോക്കി , വേജ്.സ്പെഗേറ്റി വിത് ഒലിവ് ഓയിൽ കേൾക്കാൻ നല്ല സുഖം ഒക്കെ ഉണ്ട് എന്നാൽ ഒന്നു കഴിച്ചേക്കാം എന്നു കരുതി ഓർഡർ ചെയ്തു , മാറ്റി ഓർഡർ ചെയ്യാൻ വേറെ ഒന്നും ഇല്ലായിരുന്നു എന്നുള്ളത് മറ്റൊരു സത്യം . 10 മിനിറ്റ്ൽ ആഹാരം തയാറായി. കഴിക്കാൻ തുടങ്ങി , എന്തു പറയാൻ നല്ല രുചി ഇല്ലായ്‌മ ആയിരുന്നു ആ സ്പെഗേറ്റിക് ആകെ ഉണ്ടായിരുന്നത്😬 അങ്ങനെ ആദ്യമായി വെനിസിൽ ചെന്ന് സ്പെഗേറ്റിക്ക് കൂടെ കൂട്ടാൻ ടൊമാറ്റോ സോസ് ഉണ്ടോ ചേച്ചി എന്നു ചോദിച്ച ആദ്യ വനിത ഞാനായി😌👩

എങ്ങനെ ഒക്കെയോ കുറച്ച് കഴിച്ചിട്ട് അവിടെ നിന്ന് ഇറങ്ങി.അപ്പോഴേക്കും സമയം രാത്രി 8 മണി ആയി. നാളെ രാവിലെ കൃത്യം 8 മണിക്ക് റിസെപ്ഷനിൽ കണ്ടുമുട്ടാം എന്ന ഉറപ്പോടെ സൗരഭും ഞാനും പിരിഞ്ഞു. ഡോർമിറ്റോറിയിൽ എത്തിയ ഉടനെ വൈഫൈ സഹായത്തോടെ വീട്ടിൽ വിളിച്ചു സംസാരിച്ചു . എന്റെ റൂമിൽ ഉണ്ടായിരുന്നവരും ആയി പരിചയപ്പെട്ടു .അവരും എന്നെപ്പോലെ വെനീസ് കാണാൻ വന്നതായിരുന്നു. സംസാരിച്ചു കിടന്ന് ഉറങ്ങിയത് പോലും അറിഞ്ഞില്ല.
രാവിലെ ഉണർന്നു റെഡി ആയി റിസപ്ഷനിലേക്ക് ചെന്നു. സൗരഭ് നേരത്തെ എത്തിയിരിക്കുന്നു. ഇന്നലത്തെ ഹോട്ടലിൽ കയറി കോഫി അകത്താക്കി. ചിത്രങ്ങളിൽ കണ്ടിട്ടുള്ള വെനീസ് ആണ് ചിന്തയിൽ. പല വർണങ്ങളാൽ നിറഞ്ഞ വെനീസ്, ഗൊണ്ടോള ബോട്ടുകൾ , വെനീസിലെ വ്യാപാരികൾ അങ്ങനെ ഓരോന്നും. കാണാൻ പോകുന്ന കാഴ്ചകളെ കുറിച്ചുള്ള സന്തോഷം ആയിരുന്നു മനസ്സ് മുഴുവനും.
ഇന്ന് ആദ്യം ഞങ്ങൾക്ക് പോകാൻ ഉള്ളത് നമുക്ക് എല്ലാവർക്കും കേട്ടറിവുള്ള
"റിയാൾട്ടോ ബ്രിഡ്‌ജി"ലേക്ക് ആണ്. എന്തായാലും സൗരഭ് ഉള്ളത് കൊണ്ട് 'പ്രാഗിലെ' പൊലെ പബ്ലിക് വൈഫൈയോ, ലൊക്കേഷനോ കണ്ടുപിടിക്കാൻ ഉള്ള ടെൻഷൻ ഒന്നും എടുക്കേണ്ടി വന്നില്ല. അവന്റെ പിറകെ നടന്നാൽ മതിയായിരുന്നു😂😂
8.30 ഒക്കെ ആയപ്പോ ഞങ്ങൾ ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടന്നു .
(തണുപ്പിനോട് പൊരുതി നിൽക്കാൻ ഉള്ള വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും ഒരു രക്ഷയും ഇല്ല). 15 മിനിട്ട് നടന്നാണ് സ്റ്റോപ്പിൽ എത്തിയത് . "പീയാസ്സാലെ റോമ"(piazzale roma) എന്ന സ്ഥലത്തേക്ക് പോകുന്ന ബസ്സിൽ കയറി. 30 മിനിറ്റ് യാത്ര ആയിരുന്നു. നല്ല വീതി ഉള്ള പാതയിലുടെ ആയിരുന്നു യാത്ര.ഒരു വലിയ നദിയെ പിന്നിട്ടാണ് ബസ് പൊയ്ക്കൊണ്ടിരുന്നത് എന്ന് മനസിലാകാൻ കുറച്ച് സമയം എടുത്തു. കാരണം വേറെ ഒന്നും ആയിരുന്നില്ല .നദി തണുത്തുറഞ്ഞ് ഒരു വലിയ മൈതാനം പോലെ ആയിരിക്കുന്നു. പിന്നെയും ഉണ്ടായിരുന്നു കാഴ്ചകൾ ഐസ് മരങ്ങൾ,ഐസിൽ പൊതിഞ്ഞ വാഹനങ്ങൾ,ഐസ് മണലുകൾ ,ആദ്യമായി കാണുന്നത് കൊണ്ട് നല്ല കൗതുകം തോന്നി.

അങ്ങനെ പീയാസ്സാലെ റൊമായിൽ എത്തി , ഞങ്ങൾ ബസ്സിൽ നിന്നും ഇറങ്ങി. അതൊരു ഒരു സെൻട്രൽ സ്റ്റേഷൻ ആണ്. ബസ്,ട്രാം,ബോട്ട് സർവിസ് എല്ലാം ഇവിടെ കാണാം . പ്രധാന റെയിൽവേ സ്റ്റേഷനും ഇവിടെ തന്നെ ആണ് . വെനീസ് എന്ന ദ്വീപിലേക്ക് പോകാൻ രണ്ടു വഴികൾ ആണു ഉള്ളത്. ഒന്നുകിൽ നടന്നു പോകാം, അതായത് കനാലുകൾക്ക്
കുറുകെ ഉള്ള പാലങ്ങൾ കടന്ന് , അല്ലെങ്കിൽ വിവിധതരം ബോട്ട് ട്രാൻസ്പോർറ്റേഷൻ ഉപയോഗിച്ച്.
കുറുകെ ഉള്ള പാലങ്ങൾ കടന്ന് , അല്ലെങ്കിൽ വിവിധതരം ബോട്ട് ട്രാൻസ്പോർറ്റേഷൻ ഉപയോഗിച്ച്.
(വെനീസ് എന്ന ദ്വീപ് വെനീസിലെ ഏറ്റവും പ്രായം ചെന്ന കനാൽ ആയ "ഗ്രാൻഡ് കനാലാ"ൽ ചുറ്റപ്പെട്ടു കിടക്കുന്നു. 400-ഇൽപരം പാലങ്ങൾ ആണ് വെനീസിൽ ഉള്ളതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.13 മുതൽ 18 നൂറ്റാണ്ടു വരെ ഉള്ള കാലഘട്ടങ്ങളിൽ നിർമിക്കപ്പെട്ട 170 കെട്ടിടങ്ങളിൽ കൂടുതൽ ഇരുകരകളിലും ആയി ഇന്നും നിലനിർത്തിയിരിക്കുന്നു.ഈ വിശേഷണങ്ങൾ കാരണം ആണ് വെനീസിനെ
" സിറ്റി ഓഫ് കനാൽസ്",
"ഫ്ലോട്ടിങ് സിറ്റി",
"സിറ്റി ഓഫ് ബ്രിഡ്ജസ്"
എന്നൊക്കെയുള്ള പേരുകളിൽ അറിയപ്പെടുന്നത്.)
" സിറ്റി ഓഫ് കനാൽസ്",
"ഫ്ലോട്ടിങ് സിറ്റി",
"സിറ്റി ഓഫ് ബ്രിഡ്ജസ്"
എന്നൊക്കെയുള്ള പേരുകളിൽ അറിയപ്പെടുന്നത്.)
ഞങ്ങൾക്ക് പോകേണ്ട റിയാൾട്ടോ ബ്രിഡ്‌ജിലേക്ക് ഫെറിയിൽ (ferry service) പോകാൻ തീരുമാനിച്ചു.
അങ്ങനെ 20 മിനിറ്റ് ഫെറി യാത്രയിൽ "റിയാൾട്ടോ മേർക്കറ്റോ"എന്ന സ്റ്റോപ്പിൽ ഇറങ്ങി. അവിടെ തന്നെ ഉള്ള ഒരു ബേക്കറിയിൽ നിന്നും ബ്രേക്ഫാസ്റ്റ് ആയി കോഫിയും,പിസ്സയും,ബന്നും ഒക്കെ കഴിച്ചു സമാധാനം ആയി റിയാൾട്ടോ ബ്രിഡ്‌ജിലേക്ക് നടന്നു.
ചരിത്രത്തിന്റെ ഭാഗം ആയ റിയാൾട്ടോ ബ്രിഡ്ജ്. ഏറ്റവും പഴക്കം ചെന്ന വെനിസിന്റെ കച്ചവടകേന്ദ്രം ആയിരുന്ന റിയാൾട്ടോ മാർക്കറ്റിലേക്ക് പോകാൻ ആളുകൾ 10 ആം നൂറ്റാണ്ടു മുതൽ സഞ്ചരിച്ചിരുന്ന ഒരു ഫ്ലോട്ടിങ് ബ്രിഡ്ജ് ആയിരുന്നു. ആദ്യകാലത്ത് ചെറിയ ബോട്ടുകൾ കൊണ്ടു താങ്ങി നിർത്തിയിരുന്ന ഒരു തടിപ്പാലം ആയിട്ടാണ് ഈ പാലം നിർമ്മിച്ചിരുന്നത്.പിന്നീട് പല മാറ്റങ്ങളും വരികയുണ്ടായി. 16 ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ കല്ല് കൊണ്ട് പുനർനിർമ്മിച്ച പാലം ആണ് ഇപ്പോൾ നിലനിർത്തിയിരിക്കുന്നത്.
അവിടുന്നു കുറച്ചു ഫോട്ടോസ് ഒക്കെ പകർത്തി ഇനി വെനീസിന്റെ അകത്തെക്ക് നടക്കാൻ തീരുമാനിച്ചു. നടക്കുന്തോറും ഓരോ തെരുവുകൾ ആയി നടപാത പോകുന്നു .പാതയുടെ ഇരുവശവും കച്ചവടകേന്ദ്രങ്ങൾ. "വെനീസിലെ വ്യാപാരി" എന്നു നമ്മൾ എല്ലാം കേട്ടിട്ടുണ്ട്. അവിടെ ചെന്നാൽ വെനീസിലെ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ആണെന്ന് തോന്നും.
എങ്ങോട്ടു തിരഞ്ഞാലും ഓരോ വഴികൾ പ്രത്യക്ഷപ്പെടുന്നത് കൊണ്ട് ലൊക്കേഷൻ മാപ്പ് ഉപയോഗിച്ച് ഞങ്ങളുടെ അടുത്ത സ്ഥലമായ "പീയാസാ സാൻ മാർകോ"യിലേക്ക് നടന്നു. പോകുന്ന വഴിയിൽ ഇടക്ക് വച്ചാണ് ഞങ്ങൾ കാണാൻ കരുതിയിരുന്ന "ബ്രിഡ്ജ് ഓഫ് സയ്‌സ്,(bridge of Sighs) കാണാൻ ഇടയായത്. അതിനാൽ ആ സ്ഥലത്തിനുവേണ്ടി അന്വേഷിച്ചു
നടക്കേണ്ടി വന്നില്ല.
നടക്കേണ്ടി വന്നില്ല.
"വിലാപങ്ങളുടെ പാലം" എന്നാണ് ബ്രിഡ്ജ് ഓഫ് സയ്‌സ്ന് അർത്ഥം വരുന്നത്.17 നൂറ്റാണ്ടിന്റെ ആരംഭത്തിൽ അന്റോണിയോ കൊണ്ടിനോ എന്ന വ്യക്തി ആണ് 11 മീറ്റർ വീതിയിലുള്ള ബ്രിഡ്ജ് ഓഫ് സയ്‌സ് രൂപകല്പന ചെയ്തിരിക്കുന്നത്. പാലസ് റിവർ എന്നു അറിയപ്പെടുന്ന റിയോ ടി പലാസോ എന്ന നദിയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടു പോകുന്ന ഈ പാലം ഡോജ്'സ് കൊട്ടാരത്തിന്റെ പഴയ തടവറയും, ചോദ്യം ചെയ്യുന്ന മുറിയും ആയി ബന്ധിപ്പിച്ചിരിക്കുന്നു എന്നു പറയപ്പെടുന്നു. ഈ പാലത്തിനെ കുറിച്ച് പല കഥകൾ ആണ് ഉള്ളത്. ഒന്നു ഞാൻ ഇവിടെ പറയാം- ആരാച്ചാരുടെ അടുത്തേക്ക് പോകുന്ന കുറ്റാരോപിതൻ ഈ പാലം കടക്കുമ്പോൾ പുറംലോകത്തെ അവസാന വെളിച്ചം കണ്ട് വിലപിച്ചിരുന്നത് ഇവിടെവച്ചാണെന്നാണ് വിശ്വാസം.
അവിടുന്നു ഞങ്ങൾ "പീയാസാ സാൻ മാർകോ" യിലേക്ക് നടത്തം തുടങ്ങി.
അതൊരു സെൻട്രൽ സ്ക്വയർ ആണ്. ജലത്താൽ ചുറ്റപ്പെട്ട വെനീസിന്റെ മധ്യഭാഗത്ത് ആയി വരുന്ന വിശാലമായ ഒരു സ്ഥലം.
അവിടേക്ക് ഞാൻ നടന്നത് തണുപ്പിനോട് യുദ്ധം ചെയ്തുകൊണ്ടായിരുന്നു . ഇടക്കിടക്ക് മഞ്ഞും വന്നുപോകുന്നു. അവിടേക്ക് നടന്നപ്പോൾ ഞാൻ സൗരഭിനേ കുറിച്ച് ആലോചിച്ചു . എനിക്കു തോന്നി സ്വീഡനിൽ ജീവിക്കുന്ന ഇവനെന്ത് "മഞ്ഞെന്ന്". ഒരു ഹെഡ് ക്യാപ് പോലും ധരിചിട്ടില്ല എന്നു മാത്രം അല്ല തണുപ്പിനെ ഒന്ന് മൈന്റ് പോലും ചെയ്യുന്നില്ല.

പോകുന്ന വഴിയിൽ ഗൊണ്ടോള ബോട്ടുകൾ കണ്ടു . തിരിച്ചു വരുമ്പോ അതിൽ കയറണം എന്നൊക്കെ ആലോചിച്ചു .
എന്തായാലും നടന്നു നടന്ന്
"പീയാസാ സാൻ മാർകോ"യിൽ എത്തി. നിറങ്ങൾക്ക് പകരം ഒരു "ബ്ലാക്ക് ആൻഡ് വൈറ്റ് വെനീസ്". മഞ്ഞും തണുപ്പും ആണ് ഞങ്ങളെ വരവേറ്റത്. ഇടക്കിടക്ക് മാത്രം അന്തരീക്ഷം തെളിയുന്നുണ്ടായിരുന്നു. അവിടെയാകെ വെനീസിലെ താമസക്കാരും,
ഞങ്ങളെ പോലെയുള്ള യാത്രക്കാരും,
സോവനിർ കച്ചവടക്കാരും, ഇഷ്ടംപോലെ പ്രാവുകളും, എല്ലാം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സെൻട്രൽ സ്ക്വയറിന് ഒരു വശത്തായി ഞങ്ങൾക്ക് കാണേണ്ടതായ "സെയിന്റ് മാർക് 'സ് ബാസിലിക്ക"യും , ഡോജ്'സ് പാലസും, കാണാമായിരുന്നു.

ആദ്യം ഞങ്ങൾ പോയത് സെയിന്റ് മാർക് 'സ് ബാസിലിക്കയിലേക്ക് ആയിരുന്നു.ആ കത്തീഡ്രലിന്റെ നിർമാണരീതിയിൽ ക്രിസ്തീയവും ഇസലാമികവുമായ സ്വാധീനം നമുക്ക് കാണാൻ സാധിക്കും. പ്രാഗിലെ നിർമ്മിതികൾ ഗോഥിക് ആർക്കിടെക്ചർ ആയിരുന്നെങ്കിൽ ഇവിടെ ഉണ്ടായിരുന്നത് ഗോഥിക്ക് രീതിയും കിഴക്കേ റോമൻ സാമ്രാജ്യത്തിൽ ഉത്ഭവിച്ച "ബൈസെൻടൈൻ ആർക്കിടെക്ചറും" ആയിരുന്നു.
*****
കത്തീഡ്രലിൽ ചിത്രങ്ങൾ പകർത്താം എന്നും കരുതി ഞാൻ ഗമയിൽ കൈയിലെ ഗ്ലൗസ് ഒന്നു മാറ്റി . ഫോൺ എടുത്ത് ക്ലിക്ക് ചെയ്തതും അയ്യോ എന്റെ സ്പർശനശേഷി നഷ്ടപ്പെട്ടിരിക്കുന്നു.ഫോൺ അനങ്ങുന്നില്ല. വേറെ ഒന്നും ആയിരുന്നില്ല ,ഗ്ലൗസ് മാറ്റിയതും വിരലുകൾ തണുത്തു മരവിച്ച് കല്ലുപോലെ ആയി, ഫോണിനു പോലും മനസ്സിലാകുന്നില്ല 😅😅അപ്പോഴാണ് ടെക്‌നിക്ക് ഓർമ്മ വന്നത് . ശബ്ദം കൊണ്ട് പ്രവർത്തിപ്പിക്കുന്ന രീതി ആക്കാമല്ലോ. "സ്‌മൈൽ" എന്നു പറഞ്ഞാൽ ചിത്രങ്ങൾ ഫോൺ സ്വന്തം ആയി പകർത്തും. എന്നോടാ ഫോണിന്റെ കളി 😏😏 അങ്ങനെ ആണ് വെനീസിലെ മിക്ക ചിത്രങ്ങളും പകർത്തിയത്.

ടിപ്: തണുപ് ഉള്ള സ്ഥലത്തു പോകുമ്പോ മൊബൈൽ സ്ക്രീൻ ടച്ച് ചെയ്യാൻ കഴിയുന്ന ഗ്ലൗസ് വാങ്ങി ധരിക്കുക. അങ്ങനെയുള്ള ഗ്ലൗസ് ലഭ്യമാണ്.
*****
*****
കത്തീഡ്രലിനോട് ചേർന്നായിരുന്നു ഡോജ്'സ് പാലസ് പണികഴിപ്പിച്ചിരിക്കുന്നത്. അവിടുന്ന് അറിഞ്ഞ ഒരു കൗതുകം തോന്നിയ കഥ.
10 ആം നൂറ്റാണ്ടിലെ ഒരു തീപിടിത്തത്തിൽ നശിച്ചു പോയ ഈ കൊട്ടാരം 14ആം നൂറ്റാണ്ടിൽ പുനർനിർമിക്കുകയായിരുന്നു .
പാലസിന്റെ മാതൃക ചിട്ടപെടിത്തിയത്
"ഫിലിപ്പോ കാലെബണ്ടെറിയോ" എന്ന വ്യക്തി ആയിരുന്നു. അദ്ദേഹത്തെ 1355-ഇൽ രാജ്യദ്രോഹ കുറ്റത്തിന് വധിച്ചു.
പിന്നീട് കൊട്ടാരത്തിന്റെ പണികൾ രണ്ടു ഘട്ടങ്ങളായാണ് ചെയ്തത്. "റിയോ ഡി പാലാസോ" യിലേക്ക് അഭിമുഖം ആയിരിക്കുന്ന കിഴക്കേ ഭാഗം 1301 മുതൽ 1340 വരെ ആയിരുന്നു നിർമാണം , എന്നാൽ "പിആസെറ്റ സാൻ മാർക്കോ" യിലേക്ക് അഭിമുഖം ആയിരിക്കുന്ന പടിഞ്ഞാറെ ഭാഗം 110 വർഷങ്ങൾ എടുത്ത് 1450 ലാണ് പൂർത്തികരിച്ചത് .

പാലസിന്റെ നിർമ്മാണവും ഗോഥിക്ക് ബൈസെൻടൈൻ രീതിയിൽ തന്നെ ആയിരുന്നു. ഓരോ പുരാണനിർമിതികളിലും ഒരായിരം ചരിത്രം ആണല്ലോ ഉറങ്ങുന്നത്. പാലസിന്റെ സൗന്ദര്യം ഒക്കെ ആസ്വദിച്ച ശേഷം ആവിടുന്ന് ഇറങ്ങി.
നല്ല ക്ഷീണം ഉണ്ട് ഒരു കോഫി കുടിക്കണം , വീട്ടിലും ഒന്നു വിളിച്ചു വിശേഷങ്ങൾ പറയണം. എന്നൊക്കെ കരുതി ഞങ്ങൾ ഒരു കഫേ അന്വേഷിച്ചു 😇😇അവിടെ ആകുമ്പോ ഫ്രീ വൈഫൈ കിട്ടുമല്ലോ😆
*****
അങ്ങനെ കഫേ കണ്ടുപിടിച്ചു കോഫി ഒക്കെ കുടിച്ച് 30 മിനിറ്റ് ഒക്കെ വിശാലമായി ഇരുന്നു. ശേഷം ഇറങ്ങി ഒന്നര കിലോമീറ്ററോളം നടന്നു. ഇടക്ക് കുറച്ചു വെള്ളം കുടിക്കാം എന്നു കരുതി പുറത്തു കിടന്ന ബാഗ് നോക്കി. പക്ഷെ കാണാൻ ഇല്ല. എന്റെ പുറത്തു ഉണ്ടായിരുന്ന ബാഗ് ഇപ്പൊ ഇല്ല . 😮😮(എന്തായാലും ആകെ ആശ്വാസം പാസ്‌പോർട്ടും പൈസയും ഫ്രണ്ട് ഇൽ കിടക്കുന്ന ചെറിയ ബാഗിൽ ഉണ്ട്) പെട്ടെന്ന് കഫേയിൽ ബാഗ് താഴെ വച്ചതായി ഓർമ്മ വന്നു. റോക്കറ്റിന് തീ കൊടുത്തത് പോലെ പിന്നെ ഒരൊറ്റ ഓട്ടം ആയിരുന്നു. തണുപ്പിന്റെ കാര്യം ഒക്കെ മറന്നുപോയി .അങ്ങനെ കട എത്തി. അവിടെ കട അടച്ചിരിക്കുന്നു.
അവിടെ നിന്നു ആളോട് ഞാൻ അന്വേഷിച്ചു.ഉത്തരം കേട്ടു ഞാൻ
ഞെട്ടി. ഈ കട തുറന്നിട്ട് മാസങ്ങൾ ആയെന്ന് 😱 ഇതെന്താ പ്രേത സിനിമയോ? രാവിലെ കോഫി കുടിച്ച കട വെറും സങ്കൽപ്പം ആയിരുന്നെന്നോ? ആകെ വട്ടായി പോയി .അപ്പോഴാണ് സൗരഭ് എത്തിയിട്ടു പറയുന്നത് കട ഇതല്ല ദോ അതാണെന്ന്. ഓഹോ അതായിരുന്നോ, ഞാൻ വെറുതെ ഓരോന്നു ചിന്തിച്ചു കൂട്ടി.എന്തായാലും ഞാൻ ഓടി കടയിൽ എത്തി. എന്നെയും കാത്ത് അവർ ബാഗും ആയി നിൽക്കുകയായിരുന്നു.അവരോട് നന്ദി പറഞ്ഞ് ഹാപ്പി അയി ഇറങ്ങി.

ടിപ്പ്: പ്രധാന രേഖകൾ യാത്രയിൽ സുരക്ഷിതം ആയി വയ്ക്കുക. കോപ്പികൾ എപ്പോഴും ലഗ്ഗേജിലും ഇമെയിൽ-ലും
കരുതുക.
കരുതുക.
******
അങ്ങനെ അവിടെ നിന്നും ഇറങ്ങി .പോകുന്ന വഴിയിൽ " വികടർ ഇമ്മാനുവേൽ II"
എന്ന ശിൽപം ഒക്കെ ക്യാമറയിൽ പകർത്തി മുന്നോട്ട് നടന്നു. ഓടിയത് കാരണം ആകെ അവശേഷിച്ച ആരോഗ്യവും തീർന്നു. അപ്പോഴേക്കും 3 മണി ആയി.ഞങ്ങൾ നേരെ പോയത് മക് ഡൊണാൾഡ്‌സിലേക് ആയിരുന്നു. കടയിലേക്ക് കുറച്ചു ദൂരം ഉണ്ടായിരുന്നതിനാൽ ചിത്രങ്ങൾ ഒക്കെ പകർത്തി ആയിരുന്നു നടന്നത്.അവിടുന്നു ഭക്ഷണം കഴിച്ച് രാത്രിയിലേക്കും അത് തന്നെ വാങ്ങി ഇറങ്ങി.

4 മണി ആയപ്പോഴേക്കും വെനീസിനെ മഞ്ഞുമൂടിതുടങ്ങി.ഞങ്ങൾ തിരിച്ച് പോകാൻ ഉള്ള ഫെറി സ്റ്റോപ്പിലേക്ക് പോകാൻ തീരുമാനിച്ചു.കാരണം. ഇവിടെ നിന്നിട്ട് ഇനി കാഴ്ച്ചകൾ ഒന്നും കാണാൻ സാധിക്കില്ല. ഞാൻ ആണെങ്കിൽ ഓരോ കടകളിലും ഹിറ്ററിന്റെ ചൂടിനു വേണ്ടി മാത്രം ഓരോ സാധനങ്ങളുടെ വില ചോദിച്ചു ചോദിച്ചു സ്റ്റോപ് വരെ നടന്നു😬 ഗൊണ്ടോള ബോട്ടിൽ കയറണം എന്ന തീരുമാനവും ഉപേക്ഷിച്ചു. ഞാൻ ആഗ്രഹിച്ചു വന്ന വർണങ്ങളാൽ നിറഞ്ഞ വെനീസ് ആയിരുന്നില്ല എന്നത് ഒരു കാരണം പിന്നെ കാലാവസ്ഥ അനുവത്തിച്ചില്ല എന്നത് മറ്റൊരു കാരണം.
തിരിച്ചുള്ള ഫെറിയിൽ പീയാസ്സാലെ റൊമായിലേക്ക് യാത്രയായി.അവിടെ ഉള്ള കാഴ്ചകളും കണ്ടു ,കോഫിയും നുകർന്ന്, സോവനിർ ഷോപ്പുകളിലും കയറി കുറച്ചു ഷോപ്പിങ്ങും ഒക്കെ നടത്തിയിട്ടാണ് തിരിച്ചു വന്നത്. 7 മണിയോടെ ഹോസ്റ്റൽ എത്തി. നാളെ "സൂറിക്ക്" ലേക്ക് യാത്ര ആവുകയാണ്.
കയ്യിൽ ഉണ്ടായിരുന്ന നല്ല ഐസായ ബർഗർ ഒക്കെ കഴിച്ചു ലഗ്ഗേജും തയാറാക്കി വച്ചു കിടന്നു.
കയ്യിൽ ഉണ്ടായിരുന്ന നല്ല ഐസായ ബർഗർ ഒക്കെ കഴിച്ചു ലഗ്ഗേജും തയാറാക്കി വച്ചു കിടന്നു.
പിറ്റേന്ന് രാവിലെ 10 മണിയോടെ ഹോസ്റ്റലിൽ നിന്നിറങ്ങി.സ്വിറ്റ്സർലൻഡിലേക്ക് ട്രെയിനിൽ ആണ് പോകുന്നത്. "വേനിസിയ സാന്റാ ലൂസിയ" സ്റ്റേഷൻ ഇൽ നിന്നാണ് ട്രെയിൻ. ബസ്സിൽ ഞങ്ങൾ പിയാസാലെ റൊമായിൽ ഇറങ്ങി. ഇന്നലെ കണ്ട സ്ഥലമേ ആയിരുന്നില്ല. ഇന്ന് സൂര്യൻ ബറൈറ്റ്ലൈറ്റ് കൊണ്ടു വന്നിരിക്കുന്നു. നല്ല തെളിഞ്ഞ അന്തരീക്ഷം. 😬😬 എന്തു പറയാൻ ഇന്നലെ ഈ കാലാവസ്ഥ ഇല്ലായിരുന്നല്ലോ എന്നു വിഷമിച്ചു നടന്നു.അവിടുന്ന് ഒരു "ഗ്ലാസ് ബ്രിഡ്ജ്" കടന്നു കുറച്ചു നടക്കേണ്ട ദൂരമേ ഉണ്ടായിരുന്നുള്ളു സ്റ്റേഷനിലേക്ക്.
ഉച്ചക്ക് 2.20 ആണ് പോകേണ്ട സമയം. അവിടെ ഒരു ഇന്ത്യൻ ഹോട്ടൽ ഉണ്ടെന്ന് ഗൂഗിൾ മാപ്പിൽ കണ്ടു അവിടേക്കു കുറെ നടക്കണമായിരുന്നു. അവിടെ എത്തി സന്തോഷത്തോടെ ഓടി ചെന്നു. അവിടെ ഒരു ആഹാരവും ആയിട്ടില്ല. അവിടുന്നും വിഷമിച്ച് പിന്നെ വഴിയിൽ കണ്ട ബർഗർ കിങ്ങിൽ കയറി ഫുഡ് കഴിച്ച് സ്റ്റേഷനിൽ ചെന്നു. വലിയ ഒരു സ്റ്റേഷൻ ആയിരുന്നു . ഇഷ്ടം പോലെ ഇരിക്കാൻ സ്ഥലവും , കടകളും, ബേക്കറികളും, റെസ്റ്റോറന്റുകളും ,ഒക്കെ ഉണ്ടായിരുന്നു. വൈഫൈ ഉള്ള ഒരു ബേക്കറി നോക്കി
കയറി .കോഫീ ഒക്കെ കുടിച്ച് സുറിക്കിലേക്കുള്ള ട്രെയിനിന് കാത്തിരുന്നു.
കയറി .കോഫീ ഒക്കെ കുടിച്ച് സുറിക്കിലേക്കുള്ള ട്രെയിനിന് കാത്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ