തേയില തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും... അംബര ചുംബികളായ മല നിരകളും കണ്ടു കണ്ടു മടുത്തുL നിൽക്കുമ്പോഴാണ് ലക്ഷദ്വീപ് നെ പറ്റി കേട്ടത്.. കേട്ടപ്പോൾ തന്നെ.. മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷവും ആവേശവുമായിരുന്നു..
കടൽ കാറ്റും കടൽ കാഴ്ചകളും കണ്ടു കണ്ടു കാറ്റിനോടും ഓളങ്ങളോടും കഥ പറഞ്ഞു ഉദയവും അസ്തമയ കാഴ്ചകളും കണ്ടൊരു വിത്യസ്ത യാത്രക്കൊടുവിൽ പവിഴപുറ്റുകളാൽ അലംകൃതമായ ഒരു മനോഹര ദ്വീപ്.. ആരാണ് അങ്ങിനെയൊരു യാത്ര ആഗ്രഹിക്കാത്തത്..
ഏറ്റവും അടുത്ത കൂട്ടുകാരനിൽ നിന്ന് കുറഞ്ഞ ചിലവിൽ ലക്ഷദ്വീപ് പാക്കേജ് റെഡിയായതിനാൽ... അങ്ങോട്ട് പോകേണ്ട...ടിക്കറ്റിനും നിയമ സംവിധാനങ്ങൾക്കും മറ്റു പേപ്പർ വർക്കുകൾക്കും അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല...
രാവിലെ കൊച്ചി വില്ലിങ്ടണ്‍ ഐലന്റിലെ കപ്പല്‍ കേന്ദ്രത്തില്‍നിന്നും 'എം.വി. അറേബ്യന്‍ സീ' എന്ന കപ്പലിലെ ആറാം നമ്പര്‍ ക്യാബിനില്‍ ഞങ്ങള്‍ കയറി
രാവിലെ കൊച്ചി വില്ലിങ്ടണ്‍ ഐലന്റിലെ കപ്പല്‍ കേന്ദ്രത്തില്‍നിന്നും 'എം.വി. അറേബ്യന്‍ സീ' എന്ന കപ്പലിലെ ആറാം നമ്പര്‍ ക്യാബിനില്‍ ഞങ്ങള്‍ കയറി
രാവിലെ 11മണിക്ക് കയറിയെങ്കിലും 3 മണിക്കാണ് കപ്പൽ എടുത്തത്.
ഉച്ചഭക്ഷണം.. കപ്പലിൽ നിന്നാണ് കഴിച്ചത്.. 50 രൂപക്ക് എല്ലാം സുലഭം.. മാംസം വേണ്ടവർക്ക് മാംസവും.. മത്സ്യം വേണ്ടവർക്ക് മൽസ്യവുമുണ്ട്..
ആഗ്രഹങ്ങളുടെയും ആകംഷയുടെയും സൈറൺ മുഴക്കി കൊച്ചി വില്ലിങ്ടൺ ഐലൻഡ് നിന്നും കപ്പൽ മെല്ലെ നീങ്ങി തുടങ്ങി...
കൊച്ചിത്തീരത്തെ ചെളിവെള്ളത്തിൽ നിന്നും കടമത്ത് ദ്വീപിനെ ലക്ഷ്യമിട്ട അറേബ്യൻ സീ എന്ന കപ്പൽ തീരക്കടലിന്റെ പച്ചപ്പിലേക്കും ആഴക്കടലിന്റെ നീലിമയിലേക്കും നീന്തിനീങ്ങുമ്പോൾ വെള്ളത്തിന്റെ നിറവ്യത്യാസം കൃത്യമായ് അടയാളപ്പെടുത്തുന്നുണ്ടായിരുന്നു. പതിയെ നിരങ്ങിനീങ്ങിത്തുടങ്ങിയ ജലയാനം ക്രമേണ വേഗമാർജ്ജിക്കുമ്പോൾ, വന്ന വഴികളിലെ വെൺനുരകൾ കൂടുതൽ വെണ്മയോടെ പതഞ്ഞുയർന്നു, ഒപ്പം അരികുകളിലെ ഇളക്കങ്ങൾ ചെറിയ തിരകളാവാൻ തുടങ്ങിയിരുന്നു. പക്ഷെ അതിനപ്പുറം കടൽ കൊച്ചോളങ്ങൾ നിറഞ്ഞ ഒരു വലിയ തടാകം പോലെ പരന്നു കിടന്നു...
കപ്പൽ.. പരന്നു കിടക്കുന്ന.. കടലിനെയും ബേധിച്ച് കൊണ്ട്.. സഞ്ചരിച്ചു കൊണ്ടേയിരിക്കുകയാണ്...
എങ്ങോട്ട് നോക്കിയാലും കടൽ മാത്രം... പൊട്ടു പോലെ കടലിൽ മുങ്ങി താഴുന്ന അസ്തമയ സൂര്യന്റെ കാഴ്ച... അങ്ങ് ദൂരെ ചെറിയ വെട്ടം കാണാം. കപ്പലോ മീൻ പിടിത്തക്കാരുടെ ബോട്ടോ ആകാം..
പ്രത്യേകമായി ശ്രദ്ധിക്കേണ്ടതെന്ന് വെച്ചാൽ.. അവിടെ bsnl സിം മാത്രമേ ഉപയോഗിക്കാൻ... കഴിയൂ.. കൊച്ചിയിൽ നിന്ന് വിട്ട് ഏകദേശം 1 മണിക്കൂർ കഴിഞ്ഞാൽ നെറ്റ് വർക് ഒക്കെ കട്ട് ആവും.
അങ്ങിനെ ഏകദേശം.. 8. 30 ന് രാത്രി ഭക്ഷണവും കഴിച്ചു.. അന്നത്തെ രാത്രി... ഉറങ്ങിയും ഉണർന്നും.. കടലിൽ കഴിച്ചു കൂട്ടി..
പിറ്റേന്ന് ഏകദേശം 6 മണിയായപ്പോൾ കപ്പൽ ആന്ത്രോത്ത് ദ്വീപിലെത്തി..അവിടെ എത്തിയപ്പോൾ ഏകദേശം മൊബൈലിൽ റേഞ്ച് കിട്ടിതുടങ്ങിയിരുന്നു..
യാത്രക്കാരെയും... കൂടെയുള്ള സാധന സാമഗ്രികളും ഇറങ്ങിയശേഷം കപ്പൽ അടുത്ത ദ്വീപിലേക്ക് നീങ്ങാന്‍ തുടങ്ങി...
8 മണിക്ക് ബ്രേക്ഫാസ്റ് റെഡി എന്നുള്ള അനൗൺസ് മെന്റ് വന്നു..
ഉപ്പുമാവ്, ബ്രെഡ് ചെറു പഴം ചായ കൂടി കഴിച്ചു ആകെ 40 രൂപ.
കിഴക്ക് വെള്ള വീശുംബോൾ മേഘങ്ങൾക്ക് പൊന്നിന്റെ നിറമാണ്. അതിനേക്കാൾ സുന്ദരം ഡോൾഫിൻ മത്സ്യത്തിന്റെ വെള്ളത്തിലേക്കു ഉയർന്നു പൊങ്ങിയുള്ള ചാട്ടമാണ്. ഫ്ലൈയിങ്ങ് ഫിഷ്ഉം ആ കൂട്ടത്തിൽ ഉണ്ടായിരുന്നു...
കപ്പലിന്റ മുകൾ തട്ടിലിരുന്ന് സുന്ദരമായ കാഴ്ചകൾ കണ്ട് കൊണ്ടിരിക്കുമ്പോൾ..ചിന്തകൾ.. നീലക്കടലിനെ കീറിമുറിച്ചു മുന്നോട്ട് പോകുമ്പോഴുണ്ടാകുന്ന കപ്പലോളങ്ങളെ പോലെ എവിടെയൊക്കെയോ ചിതറി തെറിച്ചു കൊണ്ടിരുന്നു..
സമയം.. 11. 30 ആയപ്പോയേക്കും
കപ്പൽ കവരത്തിയിലെത്തി..ലക്ഷദ്വീപിന്റെ തലസ്‌ഥാനം ആണ്.. കവരത്തി ദ്വീപ് ...
കപ്പൽ കവരത്തിയിലെത്തി..ലക്ഷദ്വീപിന്റെ തലസ്‌ഥാനം ആണ്.. കവരത്തി ദ്വീപ് ...
അവിടെ കപ്പലിന് നങ്കൂരമിടാൻ സൗകര്യമുണ്ട്.. അവിടെയും ആളുകളെയും ചരക്കും ഇറക്കി കപ്പൽ യാത്ര തുടർന്നു..
അടുത്ത ലക്ഷ്യം ഞങ്ങൾ പോകുന്ന കടമത്ത് ദ്വീപ്ന് സമീപം തന്നെയുള്ള കൊച്ചുദ്വീപായ അമിനിയാണ്...
രണ്ട് ദ്വീപുകളും പരസ്പരം നോക്കിയാല്‍ കാണാം. എന്നാലും, കണ്ണുകള്‍ കൊണ്ട് കൂട്ടിക്കെട്ടാൻ കഴിയാത്തവണ്ണം വിശാലമായിരുന്നു ഇവിടത്തെ പ്രകൃതിയുടെ കാന്‍വാസ്. നേരത്തെ രണ്ട് ദ്വീപുകള്‍ തമ്മില്‍ ബന്ധിപ്പിച്ച് പാലം നിര്‍മിക്കാന്‍ ആലോചന നടന്നെങ്കിലും കടലിന്‍െറ അഗാധമായ ആഴം അധികൃതരെ അതില്‍നിന്ന് പിന്തിരിപ്പിച്ചു.
യാത്ര പുരോഗമിക്കുന്നതിനിടെ ഉച്ച ഭക്ഷണം കഴിക്കാനുള്ള അനൗണ്‍സ്മെന്‍റ് വന്നു. ഭക്ഷണം കഴിച്ച് തീരും മുമ്പേ കപ്പല്‍ അമിനിയില്‍ എത്തി. യാത്രക്കാരെല്ലാം ഇറങ്ങിയശേഷം അടുത്ത ലക്ഷ്യസ്ഥാനമായ കടമത്ത് ദ്വീപിലേക്ക് നീങ്ങാന്‍ തുടങ്ങി. ഏകദേശം ഒരു മണിക്കൂര്‍ സമയമേയുള്ളു അവിടേക്കുള്ള യാത്ര..
കപ്പലിന്റ മുന്നോട്ടുള്ള യാത്രക്കൊടുവിൽ കടമത്ത് എന്ന കൊച്ചുദ്വീപ് ഞങ്ങളുടെ മുന്നില്‍ തെളിഞ്ഞുവരാന്‍ തുടങ്ങി. ഏകദേശം ഒരു കിലോമീറ്റര്‍ അകലെയായാണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. പവിഴപ്പുറ്റുകള്‍ കാരണം കപ്പല്‍ ദ്വീപിലേക്ക് അടുക്കില്ല. അവിടേക്കുള്ള യാത്രക്കരെ കൊണ്ടുപോകാനായി ബോട്ടുകള്‍ വരാന്‍ തുടങ്ങി. നടുക്കടലില്‍ കപ്പലില്‍നിന്ന് ചാടിയിറങ്ങണം ബോട്ടിലേക്ക്. ‘അനാര്‍ക്കലി’ എന്ന സിനിമയിലെ രംഗമാണ് ഈ സമയം ഓര്‍മ വന്നത്.
ആദ്യം കടമത്ത് ദ്വീപിലെ താമസക്കാരാണ് ബോട്ടില്‍ കയറിയത്
ആദ്യം കടമത്ത് ദ്വീപിലെ താമസക്കാരാണ് ബോട്ടില്‍ കയറിയത്
പിന്നെ ഞങ്ങൾ ഇറങ്ങി..
ബോട്ട് ഞങ്ങളെയും കൊണ്ട് കുതിച്ചുപായാന്‍ തുടങ്ങി. പ്രതീക്ഷകളുടെ സ്വപ്നലോകത്തേക്ക് ഞങ്ങള്‍ അടുക്കുകയാണ്. അധികം വൈകാതെ ബോട്ട് തീരമണഞ്ഞു. അങ്ങനെ ആദ്യമായി ലക്ഷദ്വീപിന്‍െറ മണ്ണില്‍ കാലുകുത്തിയിരിക്കുന്നു..
ലക്ഷദ്വീപിലിറങ്ങി...ഞങ്ങളുടെ സ്പോൺസർ ഹക്കിം ഇക്കാടെ കൂടെ നേരെ..റൂമിലേക്ക്... ചെറിയ വിശ്രമത്തിനു ശേഷം നേരെ കടമത്ത് പൊലീസ് സ്റ്റേഷനിലേക്ക്. ലക്ഷദീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ നിന്നു ലഭിച്ച അനുമതി പത്രം ഹാജരാക്കിയാലേ ദ്വീപിൽ താമസിക്കാൻ കഴിയൂ.
ലക്ഷദ്വീപിലിറങ്ങി...ഞങ്ങളുടെ സ്പോൺസർ ഹക്കിം ഇക്കാടെ കൂടെ നേരെ..റൂമിലേക്ക്... ചെറിയ വിശ്രമത്തിനു ശേഷം നേരെ കടമത്ത് പൊലീസ് സ്റ്റേഷനിലേക്ക്. ലക്ഷദീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസിൽ നിന്നു ലഭിച്ച അനുമതി പത്രം ഹാജരാക്കിയാലേ ദ്വീപിൽ താമസിക്കാൻ കഴിയൂ.
കുറച്ച് കഴിഞ്ഞു ബീച്ചിൽ പോയി.. കുളിച്ചു ഫ്രഷ് ആയി വന്നു... രാത്രി ഭക്ഷണം.. ഹക്കീംക്കാടെ പെങ്ങളുടെ വീട്ടിൽ നിന്നായിരുന്നു..
ലക്ഷദ്വീപുകാരുടെ സ്നേഹം പറയാതെ വയ്യ...
ദ്വീപിൽ കൂടി നിങ്ങൾ ചുമ്മാ നടന്നു പോകുന്നത് കണ്ടാൽ നിങ്ങളെ അവർ വീട്ടിൽ വിളിച്ചു കൊണ്ടുപോയി സൽകരിക്കും എങ്ങനെ നിങ്ങളെ സഹായിക്കാം എന്ന ചിന്ത മാത്രമേ അവർക്കുള്ളൂ, കാണുമ്പോൾ മുഖത്ത് പാൽനിലാവിന്റെ പുഞ്ചിരി മാത്രം ഉള്ളവർ.
അവിടുന്ന് വയറും മനസും നിറഞ്ഞു ഭക്ഷണം കഴിച്ചു...മീൻ വിഭവങ്ങൾ ആണ് ലക്ഷദ്വീപിന്റെ പ്രത്യേകത..ട്യൂണയാണ് പ്രധാനപ്പെട്ട മത്സ്യം .
പിറ്റേന്ന് പോകാനുള്ള സ്ഥലങ്ങളെകുറിച്ച് ഹക്കീം ഇക്കയോട് ചോദിച്ചറിഞ്ഞു..തിരികെ റൂമിലെത്തി..
പിറ്റേന്ന് രാവിലെ കടമത്ത് ബീച്ചിലെത്തി
നീലനിറത്തിൽ പരന്നു കിടക്കുന്ന ലഗൂണിനാൽ ചുറ്റപ്പെട്ടു കിടക്കുന്ന കടമത്ത് ബീച്ചാണ് ഇവിടെ എത്തുന്ന സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലെ ആദ്യ ഇടം. ഏതൊരാളെയും ഫോട്ടോഗ്രാഫറാക്കുന്നത്രയും ഭംഗിയുള്ള ഈ സ്ഥലം ഏതു കോണിൽ ക്യാമറ വെച്ചാലും സൂപ്പർ ഫ്രെയിമുകൾ തരുന്ന സ്ഥലമാണ്. ഏകദേശം 100 മീറ്റർ മാത്രമേ ഈ കടൽത്തീരത്തിനു നീളം ഉള്ളുവെങ്കിലും ഇവിടുത്തെ സൂര്യസ്തമയത്തിനും മറ്റു കാഴ്ചകൾക്കും ലഭിക്കുന്ന ഭംഗി ലക്ഷദ്വീപിന്റെ മറ്റൊരു ഭാഗത്തു നിന്നും ലഭിക്കില്ല എന്നതാണ് സത്യം..
കടമത്ത് ദ്വീപ് സഞ്ചാരികളെ വെല്ലുവിളിക്കുന്നത് ഒരേ ഒരു കാര്യത്തിൽ മാത്രമാണ്. അത് ഇവിടുത്തെം സാഹസികതയാണ്. ലക്ഷദ്വീപിലെ മറ്റൊരിടത്തും ലഭിക്കാത്തത്ര ആകർഷകമാണ് ഇവിടുത്തെ സാഹസങ്ങൾ. കടലിൽ കണ്ണെത്തുന്ന സ്ഥലങ്ങളിലെല്ലാം കാണുന്ന പവിഴപ്പുറ്റുകളും അവയ്ക്കിടയിലൂടെ നടത്തുന്ന സ്കൂബാ ഡൈവിങ്ങും സ്നോർക്കലിങ്ങും ആരെയും ആകർഷിക്കുന്നതാണ്. ഇനി സ്നോർക്കലിങ്ങും സ്കൂബാ ഡൈവിങ്ങിനും താല്പര്യം ഇല്ലെങ്കിൽ സ്വിമ്മിങ്ങിനും ഡീപ് സീ ഡൈവിങ്ങിനും ഇവിടെ സൗകര്യമുണ്ട്.
കടലിനടിയിലെ കാഴ്ചകൾ കാണാൻ കഴിയുന്ന സ്‌കൂബാ ഡൈവിങ് തന്നെയാണ് മറക്കാനാവാത്ത മനോഹരമായ അനുഭവമായി ഇന്നും മനസ്സിൽ നിൽക്കുന്നത് പവിഴപ്പുറ്റുകൾ നിറഞ്ഞ ഭാഗമായതിനാൽ തിരമാലകളോ വലിയ മൽസ്യങ്ങളോ കുറവാണ് അതുകൊണ്ടുതന്നെ ഇവിടെ ഡൈവിങ് സേഫ് ആണ്..
ഞങ്ങൾക്ക് സ്‌കൂബാ ട്രൈനർ മാസ്കിനെ പറ്റിയും കടലിനടിയിലെ അത്യാവശ്യ സമയത്തെ ആംഗ്യ ഭാഷ യും ഒക്കെ പഠിപ്പിച്ചു തന്നു…പിന്നെ അയാളുടെ കൂടെ കടലിന്നടിയിലേക്ക് ..തുടക്കത്തിൽ ആഴം കൂടുന്തോറും ചെവിയിലും കണ്ണിലും പ്രെഷർ കൂടിക്കൂടി വന്നു..പിന്നീട് ആലീസിന്റെ അദ്‌ഭുതലോകത്തെന്നപോലെ കാഴ്ചകൾ കണ്ടപ്പോൾ ബുദ്ധിമുട്ടെല്ലാം പോയി..പവിഴപ്പുറ്റുകൾക്കിടയിലൂടെ സ്വപ്നത്തിലെന്നപോലെ ഒരു യാത്ര,പല രൂപത്തിലും നിറത്തിലുള്ള മീനുകൾ, ചിലർ വഴികാട്ടികൾ പോലെ കൂട്ടു വരുന്നു, ചിലർക്ക് എന്റെ വരവ് അത്ര പിടിച്ചില്ലെന്നു തോന്നുന്നു, അവർ കയ്യിൽ വന്നു കടിക്കാൻ തുടങ്ങി, നാണക്കാരായ ചിലർ മാളങ്ങളിലേക്കു ഓടിയൊളിച്ചു..കടൽ സസ്യങ്ങളും പവിഴപ്പുറ്റുകളും കണ്ടു … അണ്ടർ വാട്ടർ കാമെറയിൽ ഫോട്ടോയും വീഡിയോയുമൊക്കെ എടുത്തു…ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം..
പിറ്റേ ദിവസം.. കരയിൽ ഇരുന്ന് കടലിന്റെ നീലിമ മതിയാവോളം ആസ്വദിച്ച ശേഷം വീണ്ടും കടലിലേക്ക്..
കയാക്കിങ് ആണ് ലക്ഷ്യം..
ഗ്ലാസുകൊണ്ടു നിർമ്മിച്ച സെയിലിങ്ങ് ബോട്ടിലൂടെ കടലിനു നടുവിലൂടെയുള്ള യാത്ര ഒന്നാലോചിച്ചു നോക്കൂ. കയ്യെത്തുന്ന അകലത്തിലൂടെ നീന്തി പോകുന്ന മത്സ്യക്കൂട്ടങ്ങളും ബോട്ടിന്റെ അരികിലൂടെ ഒന്നുമറിയാത്ത പോലെ പോകുന്ന വ്യത്യസ്ത ഇനങ്ങളിലുള്ള ആമകളും ഒക്കെ ഈ യാത്രയിൽ കാണാം.
വൈകുന്നേരത്തെ കയാക്കിങ്ങിൽ കാണുന്ന സൂര്യസ്തമയമാണ് ഏറ്റവും മനോഹരമായ ദൃശ്യം.
ഗ്ലാസുകൊണ്ടു നിർമ്മിച്ച സെയിലിങ്ങ് ബോട്ടിലൂടെ കടലിനു നടുവിലൂടെയുള്ള യാത്ര ഒന്നാലോചിച്ചു നോക്കൂ. കയ്യെത്തുന്ന അകലത്തിലൂടെ നീന്തി പോകുന്ന മത്സ്യക്കൂട്ടങ്ങളും ബോട്ടിന്റെ അരികിലൂടെ ഒന്നുമറിയാത്ത പോലെ പോകുന്ന വ്യത്യസ്ത ഇനങ്ങളിലുള്ള ആമകളും ഒക്കെ ഈ യാത്രയിൽ കാണാം.
വൈകുന്നേരത്തെ കയാക്കിങ്ങിൽ കാണുന്ന സൂര്യസ്തമയമാണ് ഏറ്റവും മനോഹരമായ ദൃശ്യം.
അത്യാവശ്യ ഘട്ടങ്ങളിൽ ഹെലികോപ്റ്ററുകളെ ദ്വീപിൽ ഇറക്കാനായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന ഹെലിപാഡ് ദ്വീപ് ദിനങ്ങളിലെ കൗതുകമുണർത്തുന്ന പ്രധാനപ്പെട്ട കാഴ്ചകളിലൊന്നാണ്
കടമത്ത് ദ്വീപിലെ കാഴ്ചകളും അനുഭവങ്ങളും പൂർത്തിയാകണമെങ്കിൽ മിസ് ചെയ്യരുതാത്ത വേറൊരു കാര്യം കൂടിയുണ്ട്. അത് ആഴക്കടലിലെ മീൻപിടുത്തമാണ്. വ്യത്യസ്ത നിറങ്ങളിലുള്ള ധാരാളം മത്സ്യങ്ങളെ ഇവിടെ എല്ലായിടത്തും കാണാം. ഇവിടുത്തെ പ്രദേശവാസികളും സഞ്ചാരികളും ഒരു പോലെ ആസ്വദിച്ച് ചെയ്യുന്ന കാര്യമാണിത്...
തെങ്ങ്
ക്യഷിയും മത്സ്യബന്ധനവുമാണ് ഇവിടത്തെ പ്രധാന തൊഴില്‍
മാര്‍ഗ്ഗങ്ങള്‍.മത്സ്യം,മാസ്, കയര്‍, കൊപ്ര എന്നിവയാണ് ഇവിടത്തെ പ്രധാന
ഉത്പന്നങ്ങള്‍..
ക്യഷിയും മത്സ്യബന്ധനവുമാണ് ഇവിടത്തെ പ്രധാന തൊഴില്‍
മാര്‍ഗ്ഗങ്ങള്‍.മത്സ്യം,മാസ്, കയര്‍, കൊപ്ര എന്നിവയാണ് ഇവിടത്തെ പ്രധാന
ഉത്പന്നങ്ങള്‍..
ജീവിതത്തിലിനി എത്ര വലിയ മധുര നിമിഷങ്ങളുണ്ടായാലും എത്രയൊക്കെ മനോഹര കാഴ്ചകൾ കണ്ടാലും ഒരിക്കലും മറക്കാനാവാത്ത ഒരനുഭവം തന്നെയായിരുന്നു ലക്ഷദ്വീപ് യാത്ര...
നിങ്ങൾക്കും ഏറ്റവും കുറഞ്ഞ ചിലവിൽ ലക്ഷദ്വീപ് സന്ദർശിക്കാം.. കൂടുതൽ വിവരങ്ങൾക്ക് ...വിളിക്കുക..
Amar Khan :+918089348882
Amar Khan :+918089348882
വരികളും ചിത്രങ്ങളും : Anas Anzi







അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ