2019 ജനുവരി 26, ശനിയാഴ്‌ച

സോളോ ഹരിഹർ ഫോർട്ട് യാത്ര


Image may contain: outdoor, nature and water

         സെക്കൻഡ് ക്ലാസ് ടിക്കറ്റെടുത്ത് ഒരൊറ്റ പോക്കാരുന്നു. 24 മണിക്കൂർ ജനറൽ യാത്ര നാസിക് വരെ ഒരൊന്നന്നര അനുഭവം തന്നാണ് ട്ടാ. അവിട്ന്ന് ത്രിംബകേശ്വർ എത്തിയപ്പോഴേക്കും രാത്രിയായി...ടൂറിസ്റ്റിക് ലൊക്കേഷൻ ആയതിനാൽ ചുമ്മാ കറങ്ങി നടന്ന് നേരം വെളുപ്പിക്കാനായിരുന്നു പ്ലാൻ എങ്കിലും തണുപ്പു അതിന് സമ്മതിച്ചില്ല.
അടുത്ത് തന്നെ നൂറു രൂപയ്ക്കൊരു റൂം കിട്ടിയതോടെ പിന്നൊന്നും നോക്കീല്ല. മൊബൈലും ചാർജിലിട്ട് ... ഞാൻ ഠിം.
5 മണിയ്ക്ക് ഫേമസ് ക്ഷേത്രമായ ത്രിംബകേശ്വർ ശിവ ടെമ്പിളിലൊന്നു പോയി.. മനോഹരം തന്നെ... പിന്നെ ഒരു രണ്ട് മണിക്കൂർ ബസ്സ് സ്റ്റാന്റ്, ടാക്സി സ്റ്റാന്റ് തലങ്ങും വിലങ്ങും അലഞ്ഞ് നടപ്പാരുന്നു... നമ്മുടെ ഹരിഹർ ഫോർട്ട് ബേസ് വില്ലേജായ നിർഗുട്പാടയിലേക്ക് ഒരു വണ്ടി കിട്ടണം. ബസ് 9-9.30 ആകുമെന്നാണ് കേട്ടത്. ഭാഗ്യത്തിന് ഒരു സുമോ സർവീസ് കിട്ടി. 50 രൂപ... ഓ നോ പ്രോബ്ലം.
പതിയെ ഗ്രാമീണ കാഴ്ചകളുമായി പർവതങ്ങൾക്കിടയിലുള്ള നല്ല അടിപൊളി റോഡിലൂടെ യാത്ര. റോഡരികിലെ നിർഗുട്പാട വഴിയിലിറക്കി വണ്ടി പോയി. ശാന്ത സുന്ദരമായ കൊച്ചു ഗ്രാമം കൃഷിയും വയലും കൊയ്ത്തും കന്നുകാലികളുമൊക്കെ ...... ഇളം വെയിലും കൊണ്ട് മുന്നോട്ട് നടക്കവെ തന്നെ തേടി വന്ന കാഴ്ച കണ്ടു.
അങ്ങകലെ തലയുയർത്തി നിൽക്കുന്ന ഹരിഹർ ഫോർട്ട്.
           തുടക്കത്തിലെ ചില കൺഫുഷൻസ് കാരണം ഒന്ന് വഴിമാറിയെങ്കിലും വീണ്ടും ട്രെക്കിങ് ട്രയലിലേക്കെത്തി. വഴി കണ്ടാലറിയാം വെള്ളം കുത്തിയൊലിച്ച് ഒഴുകി ഉണ്ടായതാണെന്ന്. കിതപ്പു മാറ്റാൻ ഒരു ഓറഞ്ച് കഴിച്ചോണ്ട് നടന്നപ്പോൾ പെട്ടെന്ന് തന്നെ കോട്ടയ്ക്ക് അടുത്തെത്തിയപ്പോലെ.
ഈ പോസ്റ്റിലൊക്കെ വായിച്ച് ആവേശം കൊള്ളണ പോലെ അല്ല ട്ടാ.... മുന്നിൽ ചെന്ന് നിൽക്കുമ്പോ ഒരു ചെറിയ പേടിയൊക്കൊക്കെ തോന്നും. ഇന്നാണെൽ ഞാനല്ലാതെ മനുഷ്യജീവിയെ ഇത്രേം നേരായിട്ടും കണ്ടിട്ടുമില്ല.
ഹോ ന്തേലും പറ്റിയാൽ ബോഡി നാട്ടിൽകിട്ടാൻ ടൈമെടുക്കും എന്ന യാഥാർഥ്യവും ചുരുട്ടിക്കൂട്ടി ഫോർട്ടിന് മുന്നിലെ റിഡ്ജിലേക്ക് നടന്നു. പുല്ല് ഒടുക്കത്തെ കാറ്റ് കാരണം അറ്റത്ത് നിൽക്കുമ്പോ തന്നെ കാല് വിറയ്ക്കണ്.. ചെറിയ വെയിലത്ത് കാറ്റും കൊണ്ട് ഈ മലകൾടെം കാടിന്റെമൊക്കെ ഇടയില് നിൽക്കുമ്പോ ള്ള ഒരു സുഖം ഉണ്ട് മോനെ. പതിയെ സ്റ്റെപ്സ് കേറി തുടങ്ങി.. ദൈവമെ മഴക്കാലത്ത് ഇത് കേറുന്നവന്മാരെ നമിച്ചണ്ണാ.
കോട്ടവാതിൽക്കൽ എത്തിയപ്പോളേക്കും ദേ വരുന്നു വേറൊരു സോളോ പ്രാന്തൻ. സാഗർ.പുണെ യിൽ നിന്നാണ്. പിന്നെ കഥ പറച്ചിലും യാത്ര കളും അവന്റെ അമ്മ കൊടുത്തു വിട്ട കാരറ്റ് ഹൽവയും കഴിച്ചോണ്ടായി.
          മുകളിലെത്തി ഹനുമാൻ ടെമ്പിളും തടാകവും ചുറ്റുള്ള കാഴ്ചകളും എല്ലാം സുന്ദരം. കളിയ്ക്കാൻ വിട്ട നഴ്‌സറി പിള്ളാരെപ്പോലെ മുക്കും മൂലയും അലഞ്ഞ് നടപ്പായി ഞങ്ങൾ.
അവസാനം ഏറ്റവും മുകളിലെക്കുള്ള പാറയിലും കേറി.... ചുമ്മാ വീട്ടിലേക്ക് വിളിച്ച് ജീവനോടെ ഉണ്ടെന് അറിയിച്ച് ശേഷം അവിടിരുന്നു... കാറ്റ്... അങ്ങകലെ ഡാം, പർവതങ്ങൾ ഞങ്ങൾ....
തുറന്ന് വിട്ട മനസിനെം നോക്കി ഇരുന്നപ്പോൾ എനിക്ക് ഒരു കാര്യം മനസിലായി:-
ന്റെ ഈ പോക്ക് ഇവിടം കൊണ്ടൊന്നും തിരൂല്ല
Image may contain: 2 people, people smiling, outdoor
Image may contain: mountain, sky, outdoor and nature

വരികളും ചിത്രങ്ങളും :Pranav Sukrutham


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ