യാത്ര ഏവർക്കും പ്രിയങ്കരമാണ്, എന്നാൽ എന്നെ സംബന്ധിച്ച് യാത്ര ഹരമാണ്!
നല്ലൊരു യാത്ര പോയിട്ട് കുറച്ചായി , എവിടെയെങ്കിലും ഒന്ന് പോണം, കേരളത്തിൽ ഏകദേശം സ്ഥലങ്ങളും പോയിട്ടുള്ളതിനാൽ തമിഴ്നാട്ടിലെ രാമേശ്വരം ലക്ഷ്യമാക്കി പോകാൻ തീരുമാനിച്ചു.
25- august – 2018
രാവിലെ 4 മണിക്ക് തിരുവനന്തപുരം, യാത്ര തുടങ്ങി…
Trivandrum- Nagarkovil – Thirunveli – Thoothukudi – Rameswaram 400Km
രാവിലെ 4 മണിക്ക് തിരുവനന്തപുരം, യാത്ര തുടങ്ങി…
Trivandrum- Nagarkovil – Thirunveli – Thoothukudi – Rameswaram 400Km
(തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലുള്ള ഒരു പട്ടണമാണ് രാമേശ്വരം (തമിഴ്: இராமேஸ்வரம், രാമേസ്വരം). ഉപദ്വിപീയഇന്ത്യയുടെ മുഖ്യഭൂമിയിൽനിന്നും പാമ്പൻ കനാലിനാൽ വേർതിരിക്കപ്പെട്ടിരിക്കുന്ന പാമ്പൻ ദ്വീപിലാണ് രാമേശ്വരം പട്ടണം സ്ഥിതിചെയ്യുന്നത്. ശ്രീലങ്കയിലെ മന്നാർ ദ്വീപിൽനിന്നും ഏകദേശം അൻപത് കിലോമീറ്റർ അകലെയാണ് പാമ്പൻ ദ്വീപ്. രാമേശ്വരം ദ്വീപ് എന്നും അറിയപ്പെടുന്ന പാമ്പൻ ദ്വീപ് ഇന്ത്യയുടെ മുഖ്യഭൂമിയുമായി പാമ്പൻ പാലത്തിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലവും തീർഥാടനകേന്ദ്രവുമാണ് രാമേശ്വരം.)
Google Map Navigation ON ആക്കി . ഇടയ്ക്കു വഴിമാറി ഗ്രാമപ്രദേശങ്ങളിലൂടെ ആയി യാത്ര. Google ചേച്ചി Reroute ചയ്തു എന്തായാലും തിരുനെൽവേലി ഹൈവേയിൽ എത്തിച്ചു . ഒരുകാര്യം ഓർത്താൽ Google ചേച്ചിയോട് നന്ദി പറയണം, Wind-farms ൻറെ ഇടയിലൂടെ ഗ്രാമഭംഗി ആസ്വദിച്ചുള്ള ആ യാത്ര Highway യിലൂടെ ഉള്ളതിനേക്കാൾ എത്രയോ നല്ലതാണു. പശ്ചിമഘട്ടത്തിന്റെ വിടവിലൂടെ കേരളത്തിൽ നിന്നും തമിഴ്നാട്ടിലോട്ടു വരുന്ന കാറ്റിനെ ആസ്പതമാക്കി കറങ്ങു്ന്ന കാറ്റാടി യന്ത്രങ്ങൾ.
Highways കൂടിയുള്ള യാത്ര വെയിലിന്റെ കാഠിന്യത്താൽ ദുഷ്കരമായിത്തുടങ്ങി. ഒരു പച്ചപ്പ്‌പോലും ഇല്ല. കാറ്റ് bike ന്റെ അതെ ദിശയിൽ ആയതുകൊണ്ട് വേഗം 110 km/ hr നും മുകളിൽ അറിയുന്നില്ല. പക്ഷെ സൂഷിക്യണം, Highway ആണ് എന്ന് അറിയാത്ത പശുക്കൾ എപ്പോവേണം എങ്കിലും കുറുകെ ചാടാം. തിരുനെൽവേലി കഴിഞ്ഞു തൂത്തുക്കുടി Harbor നിന്നും വരുന്ന container ലോറികളുടെ ഇടയിലൂടെ വീടും മുന്നോട്ടുള്ള യാത്ര.ഇടയ്ക്കുവെച്ച് Highway കട്ട്ചയ്തു East coastal റോഡിലൂടെ ആയി യാത്ര. ഇവിടെ നമ്മെ ആദ്യം വരവേൽക്കുന്നത്

കണ്ണെത്താദൂരത്തോളം പറന്നുകിടക്കുന്ന ഉപ്പുപാടങ്ങൾ ആണ്. അവിടുത്തെ കാറ്റിനും ഉണ്ട് ആ ഉപ്പുരസം. അതിനാൽ യാത്ര ഇത്തിരി ദുഷ്കരമായിതോന്നി. ഇടയ്ക്കിടെ കൊച്ചു കൊച്ചു ഗ്രാമങ്ങൾ വീടും വിജനമായ റോഡ്. ഒടുവിൽ East coastal റോഡ് രാമേശ്വരം highway എത്തി. പിന്നെ എവിടെയെങ്കിലും എത്താനുള്ള ഒരു പാച്ചിലായിരുന്നു. ഇടയ്ക്കു നല്ലകാറ്റുവീശാൻ തുടങി. കടല്തീരത്ത്‌കൂടി ആണ് യാത്ര. ഒടുവിൽ കാണാൻ ഒത്തിരി ആഗ്രഹിച്ച പാമ്പൻ പാലത്തിൽ എത്തി.
ധനുഷ്‌കോടി ഇന്ത്യയുടെ ഒരറ്റമാണ്. ബ്രിട്ടീഷ് ഇന്ത്യയിൽ ധനുഷ്‌കോടി വരെ റെയിൽവേ ഉണ്ടായിരുന്നു. ധനുഷ്കോടിയിൽനിന്നും ശ്രീലങ്കയിലേക് ബോട്ട് സെർവിസും ഉണ്ടായിരുന്നു. മദ്രാസിലെ എഗ്‌മോറിൽ നിന്നും ശ്രീലങ്കയിലെ കൊളോമ്പോയിലേക് ഇൻഡോ -സിലോൺ എക്സ്പ്രസ്സ് എന്ന റെയിൽ ബോട്ട് സർവീസ് ഉണ്ടായിരുന്നു. 1964 Dec 24 ന് ഉണ്ടായ കൊടുങ്കാറ്റ് നഗരത്തെയും റെയിൽവേയും കടൽ എടുത്തു. Dec22 ന് തിരിച്ച ട്രെയിൻ 140 പേരെ ജീവനെടുത്തു കടൽ. അന്ന് മുതൽ ഈ നഗരം പ്രേതനഗരം എന്നറിയപ്പെട്ടു.

അവിടെ നിന്നും നേരെ പോയത് രാമേശ്വരത്തേക്ക് ഇന്ത്യയുടെ മിസൈൽ മാനെ അടക്കം ചെയ്തിരിക്കുന്ന മണ്ണിൽ എത്തിയിട്ട് അബ്ദുൾ കലാം മെമ്മോറിയൽ കാണാതെ പോകാൻ കഴിയില്ലല്ലോ. നേരെ ആ മഹാ മനുഷ്യന്റെ മണ്ണിലെത്തി അല്പസമയം അവിടെ ചിലവഴിച്ചതിന് ശേഷം മടങ്ങാൻ തയ്യാറെടുത്തു. മടക്കയാത്ര ആരംഭിച്ചു പുലർച്ചയോടെ മടങ്ങിയെത്തി.
നല്ലൊരു യാത്ര കഴിഞ്ഞെത്തിയ സന്തോഷത്തിൽ സുഖമായി ഉറങ്ങി. സ്വപ്നത്തിൽ അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പുമായി.
നല്ലൊരു യാത്ര കഴിഞ്ഞെത്തിയ സന്തോഷത്തിൽ സുഖമായി ഉറങ്ങി. സ്വപ്നത്തിൽ അടുത്ത യാത്രയ്ക്കുള്ള തയ്യാറെടുപ്പുമായി.
വരികളും ചിത്രങ്ങളും : Jijo G Rolance

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ